താഹ ഫസലിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി ജാമ്യം അനുവദിച്ച കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഹൈക്കൊടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ർഐഎ ആവശ്യം കോടതി തള്ളി. അന്വേഷണ ഏജൻസിയായ എൻഐഎ ആണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രീംകോടതിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂർത്തിയായത്.
എൻഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആണു കേസ് പരി​ഗണിച്ചത്.

Related posts

Leave a Comment