Connect with us
head

Featured

ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

മണികണ്ഠൻ കെ പേരലി

Published

on

മുംബൈ: പത്ര ചാള്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെപക്ഷ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്തിന് ജാമ്യം പ്രത്യേക പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു സഞ്ജയ് റാവത്ത് . റാവത്തിന്റെ ജാമ്യത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോംബെ ഹൈക്കോടതിയെ സമീപിക്കും.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പിവി അൻവറിന് വീണ്ടും തിരിച്ചടി; റിസോർട്ടിലെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ  റിസോർട്ടിലെ നാല്  തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി.  തടയണകൾ പൊളിക്കുന്നതിന്‍റെ  ചെലവ് ഉടമകൾ വഹിക്കണമെന്നും കോടതി പറഞ്ഞു. ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് കോടതി അനുമതി നല്‍കി. ചെലവാകുന്ന തുക റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.തടയണകള്‍ പൊളിച്ചുനീക്കാത്തതിന്‍റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി പി വി അന്‍വര്‍ തന്ത്രം മെനയുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

Continue Reading

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured