ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു

ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍നിന്ന് ഇറങ്ങും. നടന്‍ ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും പരാതി വ്യാജമാണ് എന്നും ടോണി ചമ്മണി പറഞ്ഞിരുന്നു.

Related posts

Leave a Comment