Connect with us
48 birthday
top banner (1)

Thrissur

ബഹ്‌റൈൻ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായിമ “നിള”യുടെ കുടുംബ സംഗമം ബഹ്‌റൈൻ കെഎംസിസി ഹാളിൽ ആഘോഷിച്ചു

Avatar

Published

on

കൂട്ടായിമയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാഹിർ അലി യുടെ പേരിൽ അണിയിച്ചൊരുക്കിയ വേദിയിൽ 6 മണിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം പറഞ്ഞു. അബ്ദുള്ള ഒന്നാം മെയിൽസ് ആദ്യക്ഷത വഹിച്ചു. 47 വർഷം ബഹ്‌റൈൻ പ്രവാസി ആയിരുന്ന മണ്ഡലത്തിലെ സീനിയർ മെമ്പർ മമ്മു ഇടക്കാട്ടിൽ ഉത്ഘാടനം നിർവ്വ്ഹിച്ചു. ഹനീഫ ആറ്റൂർ പ്രോഗ്രാം നിയന്ത്രിച്ചു.

നിള ബഹ്‌റൈൻ രക്ഷധികാരി അജിത് ആറ്റൂർ, മുഹമ്മദ്‌ കുട്ടി പൂളക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് ചുങ്ങോണത്ത്, ഷിബു ചെറുതുരുത്തി, അലി പൂളക്കൽ, ശറഫുദ്ധീൻ പുതുശേരി, ബഷീർ കളത്തിൽ, ബഷീർ പുളിക്കൽ, സിജിത്ത് ആറ്റൂർ, സന്തോഷ്‌ ആറ്റൂർ,സുലൈമാൻ ആറ്റൂർ,ഷിബു പഴയന്നൂർ, ഉമ്മർ ചുങ്കോണത്ത്, ഗഫൂർ പള്ളം, മുസ്തഫ ഓങ്ങല്ലൂർ, അലി നെടുമ്പുര, ഇസ്മായിൽ പാറപ്പുറം, സാദിക്ക് വീട്ടിക്കാട്ടിരി,ജുനൈദ് വെട്ടിക്കാട്ടിരി, ഖലീൽ വെട്ടിക്കാട്ടിരി,അബ്ദുൽ സലാം ദേശമംഗലം, അബു വാഴലിപ്പാടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രെഷരാർ അസീസ് പള്ളം നന്ദി പറഞ്ഞു.

Advertisement
inner ad

2025_26 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനം അസീസ് ഒന്നാം മെയിൽസ് നുകൈമാറി പ്രസിഡന്റ്‌ അബ്ദുള്ള ചെറുതുരുത്തി നിർവഹിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാട്ടിൽ നിന്നും എത്തിയ പ്രശസ്ത ഫോട്ടോ ഗ്രാഫർ റഷീദ് കുഞ്ഞോളിന്റെ മകൻ മു ഈ നു ദീൻ നിളയോരം തട്ടുകട ഉത്ഘാടനം ചെയ്തു. തട്ടുകട സംഗമത്തിന്റെ മാറ്റുകൂട്ടി. പ്രത്യേകം പരിശീലനം നേടിയ നിളയിലെ കുരുന്നുകളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.

Advertisement
inner ad

Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു: കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Published

on

തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഒല്ലൂർക്കര ഡോൺ ബോസ്കോ കോളജിലെ ഡിഗ്രി വിദ്യാർഥി ജോയൽ ജസ്റ്റിൻ (19) ആണ് മരിച്ചത്. ജോയൽ പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

Kerala

പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കി:സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

Published

on


തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ, സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ല. തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്‍ഷന്‍ നടപ്പാക്കാത്തതിലും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് പോലും കഴിയുന്നില്ല. കരുവന്നൂരിനു ശേഷവും പാഠം പഠിച്ചില്ല എന്നും വിമര്‍ശനമുണ്ട്. ജില്ലയിലെ മറ്റു ചില സഹകരണ ബാങ്കുകളിലും ക്രമക്കേട് നടന്നു. ജില്ലാ കമ്മിറ്റിയുടെ ജാഗ്രത കുറവാണ്. വരുന്ന പരാതികള്‍ പരിഗണിക്കാതെ വെച്ചു താമസിപ്പിക്കുകയായിരുന്നു ജില്ലാ കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.

Advertisement
inner ad

തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നവ കേരള സദസിന് നേരെയും വിമര്‍ശനം ഉയര്‍ന്നു. നവകേരള സദസ്സില്‍ പരാതി കൊടുത്താല്‍ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് പരിഹാരം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരെ വിളിച്ച് കൊണ്ടുവന്ന വാര്‍ഡ് മെമ്പര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായെന്നാണ് വിമര്‍ശനം.

അതേസമയം, സിപിഎം തൃശൂര്‍ ജില്ലാ സമേളനത്തിലെ ചര്‍ച്ച ഇന്നും തുടരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി, കരുവന്നൂര്‍ തട്ടിപ്പ്, ഏരിയാ തെരഞ്ഞെടുപ്പുകളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിമര്‍ശനം ഉണ്ടായേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റം ഉണ്ടായേക്കും. മുന്‍ എംഎല്‍എ അബ്ദുല്‍ ഖാദര്‍, മുതിര്‍ന്ന നേതാവ് യു.പി ജോസഫ് എന്നിവരാണ് പരിഗണനയില്‍. പൊതുസമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Advertisement
inner ad

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ ആനയിടഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു; പാപ്പാൻ ഗുരുതരാവസ്ഥയിൽ

Published

on

തൃ​ശൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ ​പൈ​ങ്ക​ണി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ആ​ണ് സം​ഭ​വം.
ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ആനന്ദാ​ണ് മ​രി​ച്ച​ത്. ചി​റ​ക്ക​ൽ ഗ​ണേ​ശ​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന ഇ​ട​ഞ്ഞ് പാ​പ്പാ​നെ കു​ത്തി​യ ശേ​ഷം വി​ര​ണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന ആ​ന​ന്ദി​നെ കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​യെ ത​ള​ച്ച് ലോ​റി​യി​ൽ ക​യ​റ്റി.ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലാണ്. ആ​ന​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading

Featured