Connect with us
48 birthday
top banner (1)

Featured

ബഹനാ​ഗ സ്കൂളിനു പിന്നാലെ റെയിൽവേ സ്റ്റേഷനും അടച്ചുപൂട്ടി മുദ്രവച്ചു
ഇനി ഒരു ട്രെയിനും ഇവിടെ നിർത്തില്ല

Avatar

Published

on

ഭൂവനേശ്വർ: 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന റെയിൽവേ സ്റ്റേഷനും തൊട്ടടുത്തുള്ള സ്കൂളും അടച്ചുപൂട്ടി സീൽ വച്ചു. അപകടമുണ്ടായ സ്ഥലത്തിനടുത്തുള്ള ബഹനാ​ഗ റെയിൽവേസ്റ്റേഷനാണ് ഇന്നലെ അടുച്ചു പൂട്ടിയത്. ഇനി ഒരു ട്രെയിനും ഇവിടെ നിർത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷൻ സീൽ ചെയ്തത്.
ജൂൺ രണ്ടിനായിരുന്നു രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും ഉൾപ്പെട്ട ട്രെയിൻ ദുരന്തമുണ്ടായത്. അപകടത്തിൽ 288 പേർ കൊല്ലപ്പെടുകയും 1200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരുടെ മൃതദേഹങ്ങൾ ഇവിടെയുള്ള ബഹനാ​ഗ ഹൈസ്കൂളിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സൂക്ഷിച്ചത്. ഇനിയും എൺപെത്തെട്ടോളം മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. ഇവ ബലസോർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. എന്നാൽ മൃതദേഹം സൂക്ഷിച്ചരുന്ന സ്കൂൾ കെട്ടിടത്തിൽ പ്രേത ബാധയുണ്ടെന്നു പറഞ്ഞ് കുട്ടികൾ സ്കൂളിൽ വരുന്നില്ല. രക്ഷിതാക്കളും കുട്ടികളെ സ്കൂളിലേക്കയയ്ക്കാൻ മടിക്കുന്നു. സ്കൂൾ വളപ്പിൽ പ്രേതകങ്ങളെ കമ്ടു എന്നുവരെയുള്ള കിംവദന്തികളും പ്രചിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂൾ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. കുട്ടികളെ അടുത്തുള്ള മറ്റു സ്കൂളുകളിലേക്കു മാറ്റി പഠിപ്പിക്കും. നിലവിലുള്ള സ്കൂൾ കെട്ടിടം ഇടിച്ചു മാറ്റി, പുതിയതു നിർമിക്കാനുള്ള നടപടികളും തുടങ്ങി.

സ്റ്റേഷൻ സീൽ ചെയ്യുകയും ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആദിത്യ കുമാർ ചൗധരി പറഞ്ഞു. ”സിഗ്‌നലിംഗ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റർലോക്കിംഗ് പാനൽ സീൽ ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്സ് ട്രെയിനോ ബഹനാഗ ബസാറിൽ നിർത്തില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അപകട ശേഷം 51 മണിക്കൂറിനുള്ളിൽ അപ്പ്, ഡൗൺ ലൈനുകൾ ഗതാഗതയോഗ്യമാക്കിയിരുന്നു. ഇതിന് ശേഷം കുറഞ്ഞത് ഏഴ് ട്രെയിനുകളെങ്കിലും സ്റ്റേഷനിൽ നിർത്തി. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലൂടെ പ്രതിദിനം 170 ട്രെയിനുകൾ കടന്നുപോകുന്നുണ്ടെങ്കിലും, ചില പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തുന്നത്. ജൂൺ 5 നാണ് അപകടശേഷം ഇതേ സ്ഥലത്തൂടെ ആദ്യത്തെ ട്രെയിൻ ഗതാഗതം നടന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured