ബാഫഖി തങ്ങള്‍ അനുസ്മരണം 24ന്

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപക പ്രസിഡണ്ടും ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അഭിമാന നായകനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 50-ാം ആണ്ട് ദിന പരിപാടികള്‍ ജൂലൈ 24 ശനിയാഴ്ച ജാമിഅഃ നൂരിയ്യയില്‍ തുടക്കമാവും.
ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ മൗലിദ് പാരായണ സദസ്സില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം. അലി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ഇബ്രാഹിം ഫൈസി പങ്കെടുക്കും.

Related posts

Leave a Comment