Connect with us
lakshya final

Entertainment

മോശം കാലാവസ്ഥ ; ഓ ടി ടി റിലീസ് തർക്കം പരിഹരിക്കാൻ ഫിലിം ചേംബർ നടത്താനിരുന്ന യോഗം മാറ്റി

മണികണ്ഠൻ കെ പേരലി

Published

on


കൊച്ചി : സിനിമകളുടെ ഒ.ടി.ടി. റിലീസ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യോഗം മാറ്റി.മോശം കാലാവസ്ഥയെത്തുടർന്നാണ് യോഗം മാറ്റിയത്. തീയറ്റർ റീലീസ് സിനിമകളുടെ ഓ ടി ടി റിലീസ് കാലാവധി അൻപത്തിയാറു ദിവസമായി ഉയർത്തണം എന്ന തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ആവശ്യം ചർച്ച ചെയ്യുന്നതിനാണ് പ്രധാനമായും യോഗം തീരുമാനിച്ചത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

അച്യുത് വിനായകന്റെ ആദ്യ സിനിമ ത്രിശങ്കു പ്രിവ്യൂ കഴിഞ്ഞു, 26ന് റിലീസ്

Published

on

നവാഗത സംവിധായകൻ അച്യുത് വിനായകന്റെ ആദ്യ ചിത്രം ത്രിശങ്കുവിന്റെ പ്രിവ്യൂ എറണാകുള വനിത-വിനീത കോംപ്ലക്സിന്ലെ നാലാമത്തെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിരിപ്പടം മേയ് 26 ന് തിയേറ്ററുകളിലെത്തും. ‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’.

Advertisement
inner ad

ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ത്രിശങ്കു ചിത്രം നിർമിക്കുന്നത്.
‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അവരുടെ സ്വന്തം ജീവിതവുമായി വളരെ പെട്ടെന്ന് ഈ സിനിമക്ക് താദാത്മ്യം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നാല് ലക്ഷത്തോളം പേർ ടീസർ കണ്ടു. ചിത്രത്തിന്റെ ആഖ്യാനരീതിയും സംവിധാനശൈലിയും അഭിനേതാക്കളുടെ പ്രകടനവും ഏറെ ചർച്ചയായിട്ടുണ്ട്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.
മികച്ച അവധിക്കാല ചിത്രമായി ത്രിശങ്കു മാറുമെന്നണ് പ്രതീക്ഷയെന്ന് സംവിധായകൻ അച്യുത് വിനായകൻ. ശാസ്താംകോട്ട സ്വദേശിയാണ് അച്ചു എന്ന അച്യുത്

Advertisement
inner ad
Continue Reading

Cinema

കേരള സ്റ്റോറിക്കു വിലക്കില്ല, പ്രദർശിപ്പിക്കുന്നത്കൊണ്ട് ഒന്നുംസംഭവിക്കില്ലെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ദി കേരളാ സ്റ്റോറി ചലച്ചിത്ര പ്രദർശനത്തിന് സ്റ്റേയില്ല. ഈ സിനിമ പ്രദർശിപ്പിക്കുന്നത്കൊണ്ട് ഒന്നുംസംഭവിക്കില്ലെന്ന് ഹൈക്കോടതി, ടീസറിൽ ഇസ്ലാമിനെതിരെ ഒന്നുമില്ലെന്നും കോടതി. ഒരു മതത്തിനും എതിരായി ചിത്രത്തിൽ ഒന്നുമില്ല. ചിത്രം കേരളത്തിലെ മതേതര സമൂഹം സ്വീകരിച്ചുകൊള്ളും. ഇതൊരു സാങ്കൽപ്പിക ചിത്രമാണ്. ചരിത്രമല്ല. നിർമ്മാല്യം സിനിമ റിലീസ് ചെയ്ത് ജനം കണ്ടത് കേരളത്തിലാണ്. ഹിന്ദു സന്യാസിമാരും പുരോഹിതരും ക്രൂരന്മാരായും വില്ലന്മാരായും ചിത്രീകരിക്കപ്പെട്ട സിനിമകൾ ജനം കണ്ടിട്ടുണ്ട്. ടീസറുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കുമെന്ന് നിർമ്മാതാവ് കോടതിയെ അറിയിച്ചു.

ഒരു മതത്തേയും നിന്ദിക്കുന്ന ഒന്നും സിനിമയിലില്ല. 32,000 സ്ത്രീകളെ മതംമാറ്റി എന്ന് ചിത്രത്തിലില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിത്രം ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്നുവെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.
വിവാദ സിനിമ ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്തു. വൻ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെയാണ് ചിത്രം പ്രദര്ശനത്തിനെത്തുന്നത്. സംസ്ഥാനത്തെ സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് സിനിമ പ്രദർശിപ്പിച്ച തീയറ്ററിലേക്ക് യുവാക്കൾ മാർച്ച് നടത്തി.

Advertisement
inner ad
Continue Reading

Cinema

മാമുക്കോയ:
മറയുന്നത് മലബാർ ഭാഷയുടെ ഹാസ്യവും വീര്യവും

Published

on

മലബാറിന്റെ ശബ്ദം, ഹാസ്യം, ശൈലി. മൺമറയുന്ന പ്രിയ താരം മാമുക്കോയയെ മലയാളികൾ വേ​ഗത്തിൽ തിരിച്ചറിയുന്നത് അങ്ങനെയാണ്. കേരളത്തിലെ ​ഗ്രാമീണ നിഷ്കളങ്കതയുടെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. മലയാളചലച്ചിത്രരംഗത്ത് നിറഞ്ഞു നിന്ന പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പുവിനു ശേഷം മലബാറിന്റെ സംസാരരീതി മലയാളിക്കു സുപരിചിതമാക്കിയത് മാമുക്കോയ ആയിരുന്നു. ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്.
അദ്ദേഹത്തിന്റെ ശബ്ദ ശൈലി പോലെ അത്യാകർഷകമായിരുന്നു മാമുക്കോയയുടെ ആകാര രൂപവും. രണ്ടും മലയാളികൾ ഒരുകാലത്തും മറക്കരുത്.

Continue Reading

Featured