ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

  • കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച (നവംബർ 27) മത്സ്യബന്ധനം പാടില്ല

ഇന്നും(നവംബർ 25) നാളെയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി, തെക്കൻ തമിഴ്നാട് തീരം, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശനിയാഴ്ച(നവംബർ 27) കേരള – ലക്ഷദ്വീപ്-മാലിദ്വീപ് തീരങ്ങളിലും കന്യാകുമാരി തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുംമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു.

ശ്രീലങ്കയുടെ തെക്കൻ തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാണമായേക്കാം. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

Leave a Comment