മോശം കാലാവസ്ഥ : മംഗലാപുരത്തും കണ്ണൂരും ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിൽ ഇറക്കി

മോശം കാലാവസ്ഥയെ തുട‍ർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറക്കേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഈ വിമാനങ്ങൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. കനത്ത മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു.

Related posts

Leave a Comment