National
ഷിന്‍ഡേയ്ക്ക് തിരിച്ചടി; വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി

മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.
സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
Featured
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അസറുദ്ദീൻ, തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി, എസ് എസ് രാജമൗലി, തുടങ്ങിയവർ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
Featured
സിൽക്യാര തുരങ്കം തുരന്നു തീർന്നു, നാല് പേർ പുറത്തേക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിൽ. രക്ഷാപാതയുടെ ഡ്രില്ലിംഗ് പൂർത്തിയായി. രക്ഷാ പ്രവർത്തനത്തിലുള്ള വിദഗ്ധർ സ്ട്രെച്ചറുകളടക്കം തുരങ്കത്തിനുള്ളിലെത്തിച്ചു. നാലു പേരെ രക്ഷാ പാതയിലൂടെ പുറത്തേക്കു കൊണ്ടു വരാൻ തുടങ്ങി.
ഇവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്കു മാറ്റും. നാല്പതോളം ആംബുലൻസുകൾ ടണലിന്റെ പ്രവേശന കവാടത്തിലുണ്ട്. 41 തൊഴിലാളികളാണ് ഇതിൽ കുടുങ്ങി കിടക്കുന്നത്. അപകടം നടന്ന് പതിനേഴാം ദിവസമാണ് ഇവരെ പുറത്തെത്തിക്കുന്നത്. അല്പ സമയത്തിനുള്ളിൽ എല്ലാവരെയും പുറത്തെത്തിക്കാനാവുമെന്ന് രക്ഷാദൗത്യത്തിലുള്ള അധികൃതർ അറിയിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login