കണ്ണീരിന്റെ കാണാപ്പുറങ്ങൾ

കോട്ടയം കൂട്ടിക്കൽ കാവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകളിലായി അവർ നിത്യനിദ്രയിലാണ്. ഒട്ടലാങ്കൽ മാർട്ടിൻ, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കൾ സ്നേഹ, സോന, സാന്ദ്ര എന്നിവർ. ഇനിയുണരാത്ത വിധം ഉറങ്ങുന്ന അവർക്കായി ഉറ്റവരുടെ ഓർമകളല്ലാതെ ഒന്നുമേ ബാക്കി വയ്ക്കാതെ പ്രളയജലം എല്ലാം നക്കിത്തുടച്ചു. ഈ സങ്കടക്കടലിൽ നിന്ന് ഒരുവിധം നീന്തിക്കയറി ഇടുക്കി കൊക്കയാറിലെ പൂവഞ്ചിയിലെത്തിയാൽ കരൾ പിളർന്നൊഴുകുന്ന മറ്റൊരു കാഴ്ച കണ്ട് ആരും വിറങ്ങലിച്ചു പോകും. ഭാര്യ ഫൗസിയയെയും  മക്കളായ അമീനയെയും അംനയെയും നഷ്ടപ്പെട്ട സിയാദ് എന്ന ചെറുപ്പക്കാരന്റെ സമനില തെറ്റിയ നിലവിളിക്കു മുന്നിൽ കരിങ്കല്ല് പോലും വിറങ്ങലിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുപോലെ ‌39 പേരുടെ ജീവനെടുത്ത കേരളമിപ്പോൾ സങ്കടങ്ങളുടെ കണ്ണീർക്കയമായി മാറിയിരിക്കുന്നു. മറ്റാരൊക്കെയോ ചെയ്തുകൂട്ടിയ കൊടിയ പാതകത്തിനു പ്രകൃതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാ​ഗ്യരാണിവർ. അകാലത്ത്  മരണത്തിന്റെ കയത്തിലേക്കു വലിച്ചെറിയപ്പെട്ടവരുടെ കാണാപ്പുറങ്ങളിലേക്കൊരു യാത്ര. ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ തയാറാക്കിയ പരമ്പര ഇന്നു മുതൽ വീക്ഷണം ഓൺലൈനിലും പ്രിന്റിലും.

Related posts

Leave a Comment