‘ബാക്ക് ടു കോളേജ് ക്യാമ്പയിന്‍’ പദ്ധതിയുമായി റോജി എം ജോൺ എം എൽ എ

കാലടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി റോജി എം. ജോണ്‍ എം.എല്‍.എ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ബാക്ക് ടു കോളേജ് ക്യാമ്പയിന്‍റെ ഭാഗമായി കാലടി ശ്രീ ശങ്കര കോളേജില്‍ സൗജന്യ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ കൊച്ചി ശാഖയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പ് ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കെ.പി. സുനി, ഡോ. രതീഷ് സി. നായര്‍ പ്രൊഫ. എസ്, പ്രസാദ്, ഡോ വിദ്യ എന്നിവര്‍  പ്രസംഗിച്ചു.

Related posts

Leave a Comment