മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു. മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. മൂന്നാനകൾ കുട്ടിക്കൊമ്പൻ ചരിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി.

Related posts

Leave a Comment