നടിയും സാമൂഹിക പ്രവർത്തകയുമായ ബേബി സുരേന്ദ്രൻ അന്തരിച്ചു.

നടിയും സാമൂഹിക പ്രവർത്തകയുമായ ബേബി സുരേന്ദ്രൻ അന്തരിച്ചു .കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അന്തരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രൻ. 63 വയസ്സായിരുന്നു. ഒട്ടേറെ പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.

എന്റെ സൂര്യപുത്രിക്ക് , സ്‍ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബേബി സുരേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment