‘കുട്ടി സെറ ആളൊരു വലിയ താരമാണ് ‘ ; മോഡലിംഗ് രംഗത്ത് വിസ്മയം തീർത്ത് സെറ

സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയ കൊച്ചു മിടുക്കി ആണ് ‘സെറ’. രണ്ടു വയസേ ഉള്ളുവെങ്കിലും മോഡലിങ് രംഗത്തെ കുഞ്ഞു സെലിബ്രിറ്റിയായ സെറ തൃശൂർ മാള സ്വദേശികളായ സനീഷിന്‍റെയും സിജിയുടെയും ഏക മകളാണ്. കുട്ടി ജനിച്ചപ്പോൾ മുതൽ എടുത്ത ഫോട്ടോകൾ ഓരോന്നും രക്ഷിതാക്കൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു.ഇതു കണ്ട് ആളുകൾ ശ്രദ്ധിച്ചതോടെ സെറ തിരക്കുള്ള താരമായി മാറുകയായിരുന്നു.മാമോദീസ കാലം മുതൽ തുടങ്ങിയതാണ് സെറയുടെ ഡിമാൻഡ്. അന്നെടുത്ത ചിത്രം വൈറലായിരുന്നു.തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.

ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകർ ഏറെയാണ്. 26 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ, ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു.അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ. സിനിമാലോകത്തേക്കുള്ള കുഞ്ഞു താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവർ.ദുബായിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗത്തിൽ ജോലി ചെയ്യുകയാണ് സെറയുടെ അച്ഛൻ സനീഷ്, അമ്മ സിജി അവിടെ നേഴ്സുമാണ്.

Related posts

Leave a Comment