ബാബു പൂർണ ആരോ​ഗ്യവാൻ, കേസെടുക്കാൻ വനംവകുപ്പ്

പാലക്കാട്: ട്രക്കിം​ഗിനിടെ കാൽ വഴുതി 400 താഴ്ചയിലേക്കു വീണ്, സൈന്യം രക്ഷപ്പെടുത്തിയ പാലക്കാട് സ്വദേശി ബാബുവിന്റെ ആരോ​ഗ്യനില തൃപ്തികരം. രണ്ടു ദിവസം പട്ടിണിയിലായി ഡീ ഹൈഡ്രേഷൻ സിംപ്റ്റം കാണിക്കുന്ന ബാബുവിനു മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ല. ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.
അതേസമയം, ട്രക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസ്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കല്ലില്‍ ചവിട്ടിയപ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ.ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്തരികാവയവങ്ങള്‍ക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് ഡിഎംഒ. ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കും. ഐസിയുവില്‍ നിന്ന് ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.

Related posts

Leave a Comment