ബിടെക്ക്‍ പരീക്ഷ മാറ്റില്ല; ഓഫ് ലൈനായി നടത്തും

തിരുവനന്തപുരം: ബിടെക്ക് പരീക്ഷ മാറ്റില്ലെന്നും പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്നും സാങ്കേതിക സർവകലാശാല വ്യക്തമാക്കി. പരീക്ഷകൾ മാറ്റേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ സർവകലാശാല ഓൺലൈനായി നടത്തുന്നത് പരിഗണിക്കണമെന്ന് എഐസിടിഇ നിർദേശിച്ചുവെന്നും അധികൃതർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഐസിടിഇയുടെ നടപടി. നിലവിലെ സാഹചര്യത്തിൽ ഓഫ് ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെ എഐസിടിഇയുടെ അഭിപ്രായം.

മറ്റ് സംസ്ഥാനത്തുനിന്നുള്ള കുട്ടികൾക്ക് പരീക്ഷകൾക്ക് മാത്രമായി സംസ്ഥാനത്ത് എത്തിച്ചേരാനാവില്ലെന്നും എഐസിടിഇ ചൂണ്ടിക്കാട്ടി. കേരളത്തിൽ പഠിക്കുന്ന ജമ്മു കാശ്മീർ മുതലുള്ള കുട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകാനായിട്ടില്ലെന്നും കൊടിക്കുന്നിലിന്റെ കത്തിൽ പറഞ്ഞിരുന്നു.

Related posts

Leave a Comment