കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ബി.ജെ.പി എം.പി ; ട്വിറ്ററിൽ വാജ്‌പേയുടെ പഴയകാല വീഡിയോ പങ്കുവെച്ചാണ് പ്രതിക്ഷേധം അറിയിച്ചത്

കേന്ദ്രത്തിന്റെ കർഷകരോടുള്ള മനോഭാവത്തെ ട്വീറ്റിലൂടെ വിമർശിക്കുകയാണ് ബി.ജെ.പി എം.പി വരുൺ ഗാന്ധി . അടൽ ബിഹാരി വാജ്‌പേയ് യുടെ മുൻകാലത്തെ കർഷക അനുകൂല നിലപാടുകൾ പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചാണ് വരുൺ ഗാന്ധി കേന്ദ്ര ഗവൺമെന്റിനെ വിമർശിച്ചത് .

“ഇത് സർക്കാരിനുള്ള മുന്നറിയിപ്പാണ് , നമ്മെ ഭയപെടുത്താനോ, സമാധാനത്തോടെയുള്ള കർഷകരുടെ സമരത്തെ അപകീർത്തി പെടുത്താനോ, നിയമങ്ങൾ ദുരുപയോഗം ചെയ്യാനോ ശ്രമിച്ചാൽ കർഷകർക്കൊപ്പം ഞങ്ങളും അണിചേരും എന്നാൽ കർഷകരുടെ സമരത്തെ ഞങ്ങൾ രാഷ്ട്രീയ വത്കരിക്കാൻ ആഗ്രഹിക്കുന്നില്ല” – എന്നാണ് വാജ്‌പേയ് വിഡിയോയിൽ പറയുന്നത് . വലിയ മനസ്സുള്ള നേതാവിന്റെ വാക്കുകൾ എന്ന തലക്കെട്ടോടെയാണ് വരുൺ ഗാന്ധി വീഡിയോ പങ്കുവെച്ചത് .

ലഖീംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ഷേധിച്ചതിന് ബി.ജെ.പി എക്സിക്യൂട്ടീവിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു .തുടരെ തുടരെയുള്ള വരുൺ ഗാന്ധിയുടെ വിമർശനം കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിക്കുകയാണ് .

Related posts

Leave a Comment