‘ആസാദി കി ഗൗരവ്‌ ‘ ; ഓ ഐ സി സി കുവൈറ്റ്‌ 75മത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുവൈറ്റ്‌ സിറ്റി: ഒവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌  (ഓ ഐ സി സി)  കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാമത് ‌ സ്വാതന്ത്ര്യ ദിനം ആസാദി കി ഗൗരവും, കുവൈറ്റും ഇൻഡ്യയും തമ്മിലുള്ള  നയതന്ത്ര ബെന്ധത്തിന്റെ അറുപതാം വാർഷികവും സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന  സമ്മേളനത്തിൽ ജെനറൽ സെക്ക്രട്ടറി ബി എസ്‌ പിള്ള അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ഉദ്ഘാടനം  ചെയ്തു.

വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം എ നിസാം, ജോയ്‌ കരവാളൂർ, റിഷി ജേക്കബ്‌, കൃഷ്ണൻ കടലുണ്ടി, ഷൊബിൻ സണ്ണി അലൻ അലക്സ്‌ എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
കുവൈറ്റിന്റെയും ഇൻഡ്യയുടെയും ദേശിയ ഗാനത്തോടെ ആരഭിച്ച സമ്മേളനത്തിൽ വന്ദേമാതരം ഉൾപ്പെട ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നതിനും ദേശഭക്തി കലാ രൂപങ്ങൾ അവതരിപ്പിക്കുന്നതിനും റയാനാ, റിത്വിക, സ്വൃതിക, ആൻ, അഷ്മാ, ജെസ്റ്റിൻ പാടിച്ചിറ എന്നിവർ നേതൃത്വം നൽകി. 75മത്‌ സ്വാതന്ത്ര്യ ദിന ആഘോഷത്തോട്‌ അനുബന്ധിച്ച്‌ കേക്ക്‌ മുറിച്ച്‌ പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.  കൊവിഡിന് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി എന്ന നിലയിൽ വിവിധ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ ജനാവലി സ്വതന്ത്ര്യ ദിനാഘോഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചെർന്നിരുന്നു .

Related posts

Leave a Comment