Connect with us
48 birthday
top banner (1)

Featured

അയ്യപ്പസ്വാമിയും കേരളത്തിലെ സഖാക്കളും

Avatar

Published

on

ശബരിമല ധര്‍മ്മശാസ്താവ് കോണ്‍ഗ്രസ് പാര്‍ട്ടിയിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ബിജെപിയിലോ അംഗമാണ് എന്ന് ആരും പറയില്ല ശബരിമല ക്ഷേത്രവും അയ്യപ്പാ ദര്‍ശനവും ലക്ഷക്കണക്കിന് വരുന്ന ഭക്തന്മാരുടെ വിശ്വാസത്തിന്റെ അടയാളമാണ് കഴിഞ്ഞ നാലഞ്ചു കൊല്ലമായി ശബരിമല അയ്യപ്പന്‍ വലിയ വിവാദങ്ങളില്‍ കുടുങ്ങുകയാണ് ശബരിമല സീസണ്‍ ആകുമ്പോഴേക്കും പലതരത്തിലുള്ള തര്‍ക്കങ്ങളും നടപടികളും സര്‍ക്കാര്‍ കോടതിയില്‍ ഇടപെടലുകളും ഒക്കെ ഉണ്ടാവുന്നു ഇതെല്ലാം നിരന്തരം മാധ്യമങ്ങളില്‍ കടന്നു കയറുന്നു പലതരത്തിലുള്ള അഭിപ്രായങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ വേഷം കെട്ടി ഒരുങ്ങുന്ന ആള്‍ക്കാരും ശബരിമലയുടെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കുകയാണ്

ശബരിമല സ്വാമി അയ്യപ്പന്റെ ക്ഷേത്രവും അതിന്റെ ചരിത്രവും നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതാണ് 400 വര്‍ഷം മുന്‍പ് ശബരിമലയില്‍ അന്നത്തെ രീതിയിലുള്ള പഴയ ക്ഷേത്രവും ആചാരങ്ങളും ഭക്തന്മാരുടെ സാന്നിധ്യവും ചരിത്ര രേഖകളില്‍ വന്നിട്ടുള്ളതാണ് ഇതൊക്കെ മാറ്റി വെച്ചാല്‍ പോലും കഴിഞ്ഞ ഒരു നൂറ്റാണ്ടെങ്കിലും ആയി ശബരിമലയില്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ ദര്‍ശനത്തിന് എത്തുന്നുണ്ട് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ അയ്യപ്പഭക്തന്മാരുടെ ശബരിമലയിലേക്കുള്ള ഒഴുക്ക് പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് എന്ന് മനസ്സിലാക്കാന്‍ കഴിയും എന്തായാലും ശബരിമല രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ഒരു മഹാക്ഷേത്രവും തീര്‍ത്ഥാടന കേന്ദ്രവും ആണ് ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചുകാലമായി ശബരിമലയുടെ വിശ്വാസ്യതയും പരിശുദ്ധിയും പരിപാവനവും നഷ്ടപ്പെടുന്ന സ്ഥിതിയിലുള്ള സര്‍ക്കാര്‍ ഇടപെടലുകളും അതുവഴി ഉണ്ടാകുന്ന ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

Advertisement
inner ad

കുറച്ചു വര്‍ഷം മുന്‍പാണ് മകരവിളക്കിന്റെ അന്ന് ദര്‍ശനം കഴിഞ്ഞ് ഭക്തജനങ്ങള്‍ കാട്ടിനുള്ളില്‍ ഉള്ള പ്രത്യേക വഴിയിലൂടെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു വണ്ടി വന്നതിന്റെ പേരില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട നിരവധി പേര്‍ മരിച്ച അനുഭവം ദുഃഖകരമായിരുന്നു എന്നാല്‍ അതിനു ശേഷം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്ന പേരില്‍ ശബരിമലയില്‍ നടത്തികൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും ഭക്തജനങ്ങളെ വല്ലാതെ വലയ്ക്കുന്നു എന്നതാണ് വാസ്തവം കോടതി ഇടപെടല്‍ വഴിയാണ് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാക്കിയത് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തന്മാര്‍ക്ക് പ്രവേശനം നല്‍കുക എന്ന തീരുമാനം ആദ്യം ഉണ്ടായി വരുന്ന ശബരിമല സീസണിലും ഇത്തരത്തിലുള്ള ബുക്കിംഗ് നടത്തി എത്തുന്ന ഭക്തന്മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു എന്നാല്‍ നിരവധി ഭക്തന്മാര്‍ ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്താതെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തും എന്നത് ഒരു വസ്തുതയാണ് ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല എന്നാണ് ബോര്‍ഡ് തീരുമാനിച്ചത് ഈ തീരുമാനമാണ് ഇപ്പോള്‍ വലിയ വിവാദത്തിലേക്ക് കടന്നിരിക്കുന്നത്

ശബരിമല മാത്രമല്ല കേരളത്തിലെ ക്ഷേത്രകാര്യങ്ങളിലും ഹിന്ദുക്കളുടെ കാര്യങ്ങളിലും അവകാശം ഏറ്റെടുത്തിട്ടുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി ഈ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന ആര്‍ എസ് എസ് എന്ന സംഘടനയും ഉണ്ട് ഇപ്പോള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്‌പോട്ട് ബുക്കിംഗ് വേണ്ട എന്ന് തീരുമാനം യഥാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെ ദ്രോഹിക്കുന്ന നടപടിയായി മാറും മാത്രവുമല്ല ഇതിന്റെ പേരില്‍ അയ്യപ്പന്റെ അവകാശവും പറഞ്ഞുകൊണ്ട് ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി മുതലെടുക്കുന്നതിന് കച്ചകെട്ടി ഇറങ്ങുന്ന സ്ഥിതിയും ഉണ്ടാകും ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള തീരുമാനം മാത്രമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട് മാറും എന്നതാണ് ശരി

Advertisement
inner ad

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട് ശബരിമല അയ്യപ്പനും അവിടെ നടക്കുന്ന ആഘോഷങ്ങളും കേരളത്തിലെ മാത്രമല്ല രാജ്യത്ത് എല്ലായിടത്തുമുള്ള അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് അയ്യപ്പഭക്തന്മാരാണ് ശബരിമലയിലേക്ക് എത്തുന്നത് വൃശ്ചിക മാസത്തില്‍ തുടങ്ങി മകരവിളക്കിന് സമാപിക്കുന്ന ഒന്നര മാസത്തോളം നീളുന്ന ശബരിമല സീസണില്‍ ആണ് ഭക്തജനങ്ങളുടെ ഒഴുക്ക് ഉണ്ടാവുക കുറച്ചുകാലം മുന്‍പ് വരെ ഇതേപോലെതന്നെ പതിനായിരക്കണക്കിന് ഭക്തന്മാര്‍ പമ്പയില്‍ എത്തി ആചാര രീതികള്‍ എല്ലാം അനുഷ്ടിച്ച് കാല്‍നടയായി സന്നിധാനത്തിലേക്ക് മലകയറുന്ന കാഴ്ചകളാണ് കണ്ടിട്ടുള്ളത് ആ മലകയറ്റത്തിനിടയില്‍ എത്തിക്കും തിരക്കും എല്ലാ കാലത്തും ഉണ്ടാകാറുണ്ട് തിരക്കു കൂടുമ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന ഭക്തന്മാര്‍ കുറച്ചുസമയം വിശ്രമിക്കുകയും തിരക്ക് കുറയുന്ന അവസരം നോക്കി മലകയറുകയും ചെയ്യുക പതിവാണ് അങ്ങനെ മലകയറി സന്നിധാനത്ത് എത്തുമ്പോള്‍ അവിടെയും തിരക്ക് സാധാരണമാണ് എന്നാല്‍ ആ തിരക്കിനും ക്ഷമയോടെ കാത്തിരിക്കാനും ആ കാത്തിരിക്കുന്നതിന് സൗകര്യംമൊരുക്കുന്ന ക്ഷേത്രത്തിനു മുന്നിലെ വലിയ മണ്ഡപവും ഇപ്പോഴും അവിടെയുണ്ട് പോലീസുകാര്‍ തിരക്ക് നിയന്ത്രിക്കുന്നതിന് വളരെ സമചിത്തതയോടെ ഇടപെടുന്ന കാഴ്ചയും പുത്തന്‍ അനുഭവം അല്ല വെയിലുകൊണ്ടും മഴ നനഞ്ഞും അതുപോലെതന്നെ മഞ്ഞ് സഹിച്ചും എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഇത്തരം ത്യാഗം വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് കണക്കിലെടുക്കാറുള്ളത് അതുകൊണ്ടുതന്നെയാണ് പമ്പ കഴിഞ്ഞാല്‍ സന്നിധാനത്തേക്കുള്ള ഏതാണ്ട് രണ്ടര കിലോമീറ്റര്‍ ഓളം ദൂരം ഇപ്പോഴും കഠിനയാത്രയ്ക്ക് വേണ്ടിയെന്നോണം നിലനിര്‍ത്തിയിട്ടുള്ളത് ശബരിമല ഭക്തന്മാര്‍ വ്രതം എടുത്ത് സന്നിധാനത്തേക്ക് വരുന്നത് അയ്യപ്പ ദര്‍ശനം നടത്തി സന്തോഷത്തോടെ മടങ്ങുവാനാണ് അവരുടെ എല്ലാ സന്തോഷവും ഇല്ലാതാക്കുന്ന ഓരോരോ പരിഷ്‌കാരങ്ങളാണ് മാറിമാറി വരുന്ന അധികാരികളും ദേവസ്വം ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നത്

കേരളത്തിലെ വലിയതോതില്‍ വിശ്വാസികള്‍ എത്തുന്ന ഏറ്റവും പഴക്കമുള്ള ഒരു ക്ഷേത്രമാണ് ശബരിമല മാത്രവുമല്ല ഹിന്ദുമത അധീനതയില്‍ നടക്കുന്ന ഒരു ക്ഷേത്രത്തിലും കാണുവാന്‍ കഴിയാത്ത വിധത്തിലുള്ള പല പ്രത്യേകതകളും ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉണ്ട് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ക്ഷേത്രങ്ങളാണ് കേരളത്തില്‍ ഭൂരിഭാഗവും അതില്‍ തന്നെ വലിയതോതില്‍ ഭക്തജനങ്ങള്‍ എത്തുന്ന മഹാക്ഷേത്രങ്ങള്‍ ഹൈന്ദവരുടെ മാത്രം പ്രവേശനം അനുവദിക്കുന്ന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ശബരിമല സന്നിധാനത്ത് മാത്രം ഇത്തരത്തില്‍ ഒരു വിവേചനം ഇല്ല സാധാരണക്കാരനും സമ്പന്നനും ഒരേ സൗകര്യം ഒരുക്കുന്ന ക്ഷേത്രമാണ് ശബരിമല ജാതിയും മതവും അടക്കം ഒരുതരത്തിലുമുള്ള ഭേദ ചിന്തയും ഇല്ലാതെ എല്ലാ മനുഷ്യരും ഒത്തുകൂടുന്ന ക്ഷേത്രമാണ് ശബരിമല അതുകൊണ്ടുതന്നെ ശബരിമല കാലങ്ങളായി സമൂഹത്തിന് നല്‍കുന്ന സന്ദേശവും വളരെ പ്രസക്തമാണ്

Advertisement
inner ad

ജീവിതത്തില്‍ എല്ലാ ജനവിഭാഗങ്ങളും വിശ്വാസത്തിന്റെ ഉറച്ച നിലപാടുമായി അയ്യപ്പ ദര്‍ശനത്തിന് കാലങ്ങളായി എത്തുന്ന ശബരിമലയില്‍ പുതിയ പുതിയ ഇടപെടലുകള്‍ നടത്തി വിശ്വാസികളുടെ മനസ്സിന് മുറിവുണ്ടാക്കുന്നത് ശരിയാണോ എന്ന കാര്യം അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ് രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ശബരിമലയിലേക്ക് ആരും കടന്നു വരരുത് കാലങ്ങളായി പതിനായിരക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാര്‍ എല്ലാ ഭിന്നതകളും മറന്ന് ത്യാഗം സഹിച്ച് അയ്യപ്പന് തൊഴുത് സന്തോഷത്തോടെ പിരിയുമ്പോള്‍ എന്തിനാണ് കര്‍ശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഉണ്ടാക്കുന്നത് ശബരിമലയില്‍ മാത്രം കാണുവാന്‍ കഴിയുന്ന മറ്റൊരു പ്രത്യേകത കൂടി ഉണ്ട് അവിടെ മലകയറുന്ന ഭക്തന്മാര്‍ പരസ്പരം സ്‌നേഹവും ബഹുമാനവും പങ്കിടുന്നുണ്ട് ഒരു അയ്യപ്പന്‍ ഒന്ന് തളര്‍ന്നു വീണാല്‍ തോളിലേറ്റാന്‍ സഹ അയ്യപ്പന്മാര്‍ ഒരു മടിയും കാണിക്കാറില്ല അതാണ് ശബരിമലയില്‍ നമുക്ക് കാണുവാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ ശ്രേഷ്ഠത എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുവാന്‍ തയ്യാറായിക്കൊണ്ടു തന്നെയാണ് ശബരിമലയിലേക്ക് അയ്യപ്പന്മാര്‍ എത്തുന്നത് ക്യൂ നില്‍ക്കാനോ കാത്തുനില്‍ക്കാനോ ഒരു മടിയും അയ്യപ്പന്മാര്‍ കാണിക്കാറില്ല അവര്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്തി സംതൃപ്തിയോടെ മടങ്ങുകയാണ് പതിവ്. അതെല്ലാം തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്ന് ഭരണാധികാരികള്‍ തിരിച്ചറിയണം

Advertisement
inner ad

Featured

ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു

Published

on

പ്ര​യാ​ഗ്‌​രാ​ജ് : മ​ഹാ​കും​ഭ​മേ​ള​യുടെ ഭാഗമായി പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു. കും​ഭ​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പൂ​ജ​യി​ലും രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10.30ന് ​പ്ര​യാ​ഗ്‌​രാ​ജി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലും രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും കും​ഭ​മേ​ള​യി​ല്‍ എ​ത്തി​യി​രു​ന്നു. ത്രി​വേ​ണീ തീ​ര​ത്ത് ന​ട​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ത്ര​വേ​ണീ സം​ഗ​മ​ത്തി​ല്‍ സ്‌​നാ​നം ന​ട​ത്തി​യി​രു​ന്നു.

Advertisement
inner ad
Continue Reading

Featured

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവച്ചു; രാജി, കോൺഗ്രസ് അവിശ്വാസവും കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ്

Published

on

ഇംഫാൽ: മണിപ്പൂർ കലാപം ആളിക്കത്തിച്ച് മൂകസാക്ഷിയായി നിന്ന ബീരേൻ സിങ് ഒടുവിൽ രാജിവെച്ചു. നിയമസഭയിൽ കോൺഗ്രസ് നേത്യത്വത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് പാളയത്തിൽ പട ഭയന്ന് ബീരേൻ സിങ് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചത്.

ബിജെപിയിൽ ബീരേൻസിങിനെതിരേ ഒരു വിഭാഗം എംഎൽഎമാർ രംഗത്തു വന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുടെ വസതിയിൽ 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്‌ചയിലാണ് രാജിനിർദ്ദേശമുണ്ടായത്. ബിജെപിയിലെയും നാഗാ പീപിൾസ് ഫ്രണ്ടിലെയും (എൻപിഎഫ്) 14 എംഎൽഎമാർ ബീരേൻ സിങ്ങിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ ഉടൻ ബീരേൻ സിങ് ഗവർണർക്ക് രാജി സമർപ്പിച്ചു. മണിപ്പുരിന്റെ ചുമതലയു ബിജെപി നേതാവ്. സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാ ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിരേൻ സിങ് സർക്കാരിനെതിരെ മണിപ്പൂർ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

Advertisement
inner ad

2023-ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 77ശതമാനം മണിപ്പൂരിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻസിങ് സർക്കാർ പൂർണപരാജയമായിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിൽ 250 അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭാവനരഹിതരാവുകയും ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. കലാപത്തിൻ്റെ പേരിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്ന ബിരേൻസിങ് അധികാരത്തിൽ ഏറെക്കാലം കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎൽഎമാരിൽ ഉൾപ്പെടെ കടുത്ത എതിർപ്പിനു വഴിവെച്ചു. പല സഖ്യകക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.

മണിപ്പുരിൻ്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് ബീരേൻസിങിൻ്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മണിപ്പുരിലുണ്ടായ കലാപത്തിൽ പുതുവർഷത്തലേന്ന് അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. മെയ്‌തി-കുക്കി വിഭാഗങ്ങൾ 2023 മേയിൽ സംഘർഷമാരം ആരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ

Advertisement
inner ad
Continue Reading

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured