‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ; കണ്ണമ്മയായി നിത്യ മേനോൻ, റൂബിയായി സംയുക്ത

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ നടി നിത്യ മേനോൻ കണ്ണമ്മയായി എത്തും. അയ്യപ്പൻ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോൾ ഭീംല നായക് ആകുന്നു. ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. കോശി കുര്യൻ തെലുങ്കിൽ ഡാനിയൽ ശേഖർ ആണ്.പവൻ കല്യാൺ അയ്യപ്പൻ നായർ ആകുമ്പോൾ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്.കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോൻ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്.

Related posts

Leave a Comment