കോട്ടയം കണമലയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് പരിക്ക്

കോട്ടയം കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. പതിനഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഡ്രൈവർ ബസിനുള്ളിൽ കുടുങ്ങിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Related posts

Leave a Comment