അയ്യമ്പുഴയിൽ രണ്ടര ഏക്കർ കൃഷിത്തോട്ടം കാട്ടാന കൂട്ടം നശിപ്പിച്ചു

കാലടി അയ്യമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിലെ ഈരാളി വീട്ടിൽ പാപ്പുവിൻ്റെ രണ്ടര എക്കറിലെ സ്ഥലത്തെ കൃഷിയാണ് ആനകൾ കൂട്ടമായെത്തി നശിപ്പിച്ചത്. ഇരുപത്തഞ്ച് തെങ്ങ്, എൺപതോളം വാഴ, ഇരുപതോളം കവുങ്ങ്, ജാതി, മരങ്ങൾ ഇവയെല്ലാം ആനകൾ ചവിട്ടിമെതിച്ച് നശിപ്പിച്ചു. ഈ മേഖലയിൽ ഇപ്പോൾ സ്ഥിരമായി ആനകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. നാട്ടുകാരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനകളെ ഓടിച്ചാലും ഇവ വീണ്ടും വന്നു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഈ ഭാഗത്താണ് മുള കൂട്ടം ആനകൾ നശിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപ മുടക്കി ഫെൻസിംങ് തീർത്ത കൃഷിയിടമായിരുന്നു അവയും ആനകൾ നശിപ്പിച്ചു.ചെറിയ ആന അടക്കം ഏഴോളം ആനകൾ കൂട്ടമായിട്ടാണ് വരുന്ന തെന്നാണ് പറയുന്നത് കൃഷിയിടങ്ങളിലേക്കും, ജനവാസ കേന്ദ്രത്തിലേക്കും ആന കൂട്ടങ്ങൾ എത്തുന്നതിനാൽ നാട്ടുകാർ ആശയങ്കയിലാണ്. കാരക്കാട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ ഓഫീസർ പി.കെ.സൈനുദ്ദീൻ സ്ഥലം സന്ദർശിച്ചു.

Related posts

Leave a Comment