എന്റെ കഥ ഞാൻ സിനിമയാക്കി, സിനിമയെക്കുറിച്ച് ഐഷ സുൽത്താന പേര് പുറത്ത്

കൊച്ചി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ​അയിഷ സുൽത്താന സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ഫ്ലഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ അരുൺ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കുവച്ചു.

ലക്ഷദ്വീപ് വിഷയത്തിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചായിരിക്കും സിനിമ എന്ന് ഐഷ സുൽത്താന നേരത്തെ വ്യക്തമായിരുന്നു. ഒരു പ്രമുഖ ചാനലിൽ നടത്തിയ പരിപാടിയിലാണ് ഐഷ ഇക്കാര്യം പറഞ്ഞത്. ‘സിനിമ എന്റെ കഥയാണ്. ഞാൻ ഇപ്പോ അനുഭവിച്ച പ്രശ്‌നങ്ങൾ തന്നെ സിനിമയാക്കിയാൽ കൊള്ളാമെന്നുണ്ട്. ഞാൻ ഉടനെ തന്നെ അത് സിനിമയാക്കും. ഞാൻ എന്താണ് ഫേസ് ചെയ്തത്. ഞാൻ സഞ്ചരിച്ച വഴികൾ. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകൾക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും. സിനിമയിൽ അത് ഓരോ സീൻ ബൈ സീനായി കൊണ്ട് വരാൻ സാധിക്കും. കാത്തിരിന്ന് കാണുന്നതായിരിക്കും നല്ലത്’-ഐഷ സുൽത്താന പറഞ്ഞു.

Related posts

Leave a Comment