അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് കരസ്ഥമാക്കി മലയാള ഹ്രസ്വ ചിത്രവും ഗാനവും

കൊച്ചി: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന സിയാറ്റിൽ ഫിലിംഫെസ്റ്റിവലിൽ അവാർഡ് കരസ്ഥമാക്കി മലയാള ഹ്രസ്വ ചിത്രവും ഗാനവും.
എറണാകുളം ആമ്പല്ലൂർ സ്വദേശിനി സിനോബ് ആനറ്റ് ജോസ് ആലപിച്ച ‘ജീവൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ ‘ആദികവിയുടെ അശ്രുവാക്യം’ എന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ അവാർഡ് ലഭിച്ചു.

ഗാനരചയിതാവ് എസ്. രമേശൻ നായർ എഴുതിയ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് എ. എസ്. പ്രശാന്ത് ആണ്. ലോകത്തിലെ എല്ലാ ഭാഷയിൽ നിന്നുള്ള ചിത്രങ്ങളുടെയും ഒരുമിച്ചുള്ള മത്സരത്തിൽ ആണ് ഗാനത്തിന് അവാർഡ് ലഭിച്ചത്. ജോൺസ് മാർട്ടിൻ ജോസ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘ജീവൻ’ എന്ന ഹ്രസ്വചിത്രം മത്സരവിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട പതിനൊന്ന് ചിത്രങ്ങളിൽ ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായി. ഈ വർഷം ഫെബ്രുവരി പതിനാലാം തീയതി നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ പുനരാവിഷ്കരണമാണ് ‘ജീവൻ’ എന്ന ഹ്രസ്വ ചിത്രം.

Related posts

Leave a Comment