അവാര്‍ഡ് വിതരണവും പ്രതിഭകളെ ആദരിക്കലും

മങ്കട : സാംസ്‌കാര സാഹിതി മങ്കട നിയോജക മണ്ഡലം കമ്മിറ്റി വിവിധ കലാ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്ത വിജയികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. ഉദ്ഘാടനം പ്രമുഖ സിനിമ സംവിധായാകാനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാനും ആയ സമദ് മങ്കട നിര്‍വഹിച്ചു. പ്രോഗ്രാമിന് പഞ്ചായത്ത് ചെയര്‍മാന്‍ ശ്രീനിവാസന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു വിവിധ പ്രതിഭകളെ ആദരിക്കല്‍ കര്‍മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷഹര്‍ബാന്‍ നിര്‍വഹിച്ചു. പരിപാടിയുടെ അധ്യക്ഷത നിയോജക മണ്ഡലം ചെയര്‍മാന്‍ നൗഷാദ് മങ്കട വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍, വാര്‍ഡ് മെബര്‍ സലാം കൂട്ടുപുലാന്‍, അബൂബക്കര്‍, പ്രസീന പുളിക്കല്‍ പറമ്പ്, പ്രേമശിഖ, ബ്ലോക്ക് മെമ്പര്‍ ബിന്ദു കണ്ണന്‍, ബഷീര്‍, ഷരീഫ് സിഎം, സമദ് കൂട്ടില്‍,പ്രമുഖ ചാരിറ്റി പ്രവര്‍ത്തകര്‍ ആയ സഹല കരുവാരകുണ്ട്, മുബീന മങ്കട, നിയാസ് പൊന്മള , റൈഹാനത് കൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച സംസാരിച്ചു. പരിപാടിയില്‍ ഭിന്നശേഷി എഴുത്തുകാരികളായ സലീന കൂട്ടിലങ്ങാടി, കൃഷ്ണന്‍ കുട്ടി സഫ മക്കരപറമ്പ് എന്നിവരെയും ടൈംസ് ഓഫ് ഇന്ത്യ യങ്ങ്‌റൈറ്റര്‍ അവാര്‍ഡ് വിന്നര്‍ ഡാലിയ ഷരീഫ്, ധ്രുവ്രത്തന്‍ അവാര്‍ഡ് ജേതാവ് ബൈജു മങ്കട എന്നിവരെയും അനുമോദിച്ചു.

Related posts

Leave a Comment