Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Education

അമൻ പാർഥിവ് കൃഷ്ണന്റെ, ബ്ലോസമിങ് സോൾസിന് പുരസ്‌കാരം

Avatar

Published

on

കൊച്ചി: പ്രശസ്ത സാമൂഹിക പ്രവർത്തകയും കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിരവധി സംരംഭങ്ങളുടെ സ്ഥാപകയുമായ മേരി റോയിയുടെ പേരിൽ സർഗാത്മകരംഗത്ത് ശ്രദ്ധേയമായ സംഭവ നൽകിയ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്കാരത്തിന് (10001രൂപ) കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ അമൻ പാർഥിവ് കൃഷ്ണൻ അർഹനായി. ‘ബ്ലോസമിങ് സോൾസ്’ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം.

എംജി സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് കാമത്ത് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

Advertisement
1000x200 PX MALAYALI DCTR MDX-02-02

Education

റാങ്കുകളുടെ അതുല്യ മികവിൽ ദേവമാതാ

Published

on

കുറവിലങ്ങാട്: ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ വിവിധബിരുദപരീക്ഷകളിൽ ദേവമാതയിലെ നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്. റോസ് മെറിൻ ജോജോ ( മലയാളം ) ഒന്നാം റാങ്ക് നേടി. ദേവിക നായർ ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) മിഷേൽ സാബു ( ഇക്കണോമിക്സ് ) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്) ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ) മെറിൻ ജോർജ് ( ഇക്കണോമിക്സ് ) ജോസ് മി ജോർജ് ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബിനിറ്റ ബോബൻ (ബികോം കോ ഓപ്പറേഷൻ) എന്നിവർ അഞ്ചാം റാങ്ക് നേടി.മാനവ് ടി.സാബു ( ബികോം കോ ഓപ്പറേഷൻ) ഗൗരി എസ്.കുമാർ (മാത്തമാറ്റിക്സ് ) എന്നിവർ ഒൻപതാം റാങ്ക് നേടി.അപർണ ആർ.( ഫിസിക്സ്) ഷീൻ മരിയ മാനുവൽ (ബികോം കോ ഓപ്പറേഷൻ) എന്നിവർക്ക് പത്താം റാങ്ക് ലഭിച്ചു.

അച്ചടക്കപൂർണമായ പഠനാന്തരീക്ഷവും മികച്ച അക്കാദമിക് നിലവാരവുമാണ് ഈ സുവർണനേട്ടത്തിലേക്ക്
ദേവമാതായെ നയിച്ചത്. വിജയികളെ കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ റവ.ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Education

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും മറ്റ് ആവശ്യങ്ങൾക്ക് നല്‍കരുത്: ഹൈക്കോടതി

Published

on

കൊച്ചി: സ്കൂൾ ഓഡിറ്റോറിയവും ഗ്രൗണ്ടും മറ്റാവശ്യങ്ങൾക്കായി നൽകുന്നതിന് എതിർത്ത് ഹൈക്കോടതി. വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിൻ്റെ ക്ഷേത്രങ്ങളാണ്. അതിനാൽ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികൾക്ക് ഇനിമുതൽ സ്‌കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കരുത്. സർക്കാർ സ്‌കൂളുകൾ പൊതുസ്വത്തായതിനാൽ വിദ്യാഭ്യാസേതര ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാമെന്ന ധാരണ പഴഞ്ചനാണ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടുനല്‍കാത്ത പ്രധാന അധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്‌എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പ്രസ്താവന.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താന്‍ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Education

എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്ബുകളിലായി പതിനാലായിരത്തോളം അധ്യാപകരെയാണ് എസഎസ്‌എല്‍സി മൂല്യനിര്‍ണയത്തിനായി ചുമതലപ്പെടുത്തിയിട്ടുളളത്. എല്ലാ വിഷയങ്ങളും കൂടി മുപ്പത്തിയെട്ടര ലക്ഷം പേപ്പറുകൾ പരിശോധിക്കാനുണ്ട്. ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പ്ലസ് വൺ പ്ലസ്ടു ക്ലാസുകളിലെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക. ഏപ്രിൽ 20 ന് മൂല്യനിർണയം പൂർത്തിയാകും.തുടർന്ന് മെയ് ആദ്യവാരം ഫലം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured