ഉണർവിന്റെ “സമ്മിലൂനി 2022 “മാർച്ച് 17 ന്

നാദിർ ഷാ റഹിമാൻ

റിയാദ് : റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉണർവ്വ് കൂട്ടായ്മ  സംഗീത പ്രേമികൾക്കായി ലൈവ് ഓർഗസ്ട്ര ഒരുക്കുന്നു. “സമ്മിലൂനി 2022 ”  എന്ന പരിപാടിയിൽ കണ്ണൂർ ശരീഫ്, യുംന അജിൻ, ബെൻസീറ തുടങ്ങിയ ഗായകർ പങ്കെടുക്കും .

ഉണർവ് കൂട്ടായ്മയും  എബിസി കാർഗോയും ചേർന്ന് അവതരിപ്പിക്കുന്ന സമ്മിലൂനി 2022  മാർച്ച്‌ 17 വ്യാഴം വൈകീട്ട് 6 മുതൽ  അസിസിയ നെസ്റ്റോ ട്രെയിൻ മാളിലാണ്  അരങ്ങേറുക.

തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന പരിപാടി കോവിഡ് മാനദന്ധങ്ങൾ പാലിച്ചായിരിക്കും നടക്കുക എന്നും വാർത്ത സമ്മേളനത്തിൽ പരിപാടിയുടെ കോർഡിനേറ്റർ നാസർ വണ്ടൂർ പറഞ്ഞു.

പത്ര സമ്മേളനത്തിൽ നാസർ വണ്ടൂർ, സത്താർ മാവൂർ, മുനീർ മോങ്ങം, അബ്ദുൽ മജീദ്, റഷീദ്, സുലൈമാൻ വിഴിഞ്ഞം, ദിൽഷാദ് കൊല്ലം, ഫിറോസ്, ഫസീർ തുടങ്ങിയവർക്ക് പുറമെ എ. ബി. സി. കാർഗോ ഡയരക്ടർ നിസാർ ബാബു, സ്വാലിഹ്  തുടങ്ങിയവർ പങ്കെടുത്തു.
Attachments area

Related posts

Leave a Comment