ഉണരട്ടെ സ്വാതന്ത്ര്യം; കവിത വായിക്കാം

ശരണ്യ സി ജെ

ഭാരതമാതാ വിജയിക്കട്ടെ
സ്നേഹ ഗീതികൾ മുഴങ്ങട്ടെ
സ്വാതന്ത്ര്യത്തിന്നമൃതഘോഷം
സ്വതന്ത്ര വിഹായസ്സിലുയരട്ടെ…

സത്യം ധർമ്മം നീതിയുമെല്ലാം
ഒന്നായ് പുലരും ഭാരതനാട്.
മതേതരത്വം പ്രഭ ചൊരിയുന്നു
സമത്വ സുന്ദര പാരിടത്തിൽ…

ആത്മബലത്താൽ അടിപതറാതെ
നേടിയെടുത്തൊരു സ്വാതന്ത്ര്യം
അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞു
പാടുന്നൂ നാം വന്ദേ മാതരം…

മേനികൾ അനവധി പൊലിഞ്ഞു വീണൂ
ഭാരത നാടിൻ പൂമണ്ണിൽ,
അവനിയിലെന്നും വിളങ്ങി നിൽക്കും
അവരുടെ വീറും വിരിമാറും.
അനവധി ഭാഷകൾ സംസ്കാരങ്ങൾ
അതിരുകളില്ലാ ദേശസ്നേഹം
ത്രിവർണ്ണ കേതന ശോഭയിലെന്നും
പിറന്ന നാടിൻ പ്രാണേതാക്കൾ…

എഴുപത്തഞ്ചാം അമൃതമഹോത്സവം
ആഘോഷിപ്പൂ നാമെല്ലാം
വാനിലുയരെ മുഴങ്ങട്ടെ…
ഉയരെയുയരെ മുഴങ്ങട്ടെ…

Related posts

Leave a Comment