Business
മരണവാതില്‍ തുറന്ന്
ഭക്ഷണമെത്തും നേരം

- നിരീക്ഷകന്
ഗോപിനാഥ് മഠത്തില്‍
ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന ഭക്ഷണമെന്നപേരില് വിഷം കഴിച്ച് പരലോകം പൂകാന്‍ വിധിക്കപ്പെടുന്നവരുടെ സംസ്ഥാനമായിരിക്കുന്നു കേരളം. ഈ വര്‍ഷം ആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസര്‍ തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി രശ്മി മരിച്ചതിന് പുറകെ ഓണ്‍ലൈനില്‍ വരുത്തിയ ഭക്ഷണം കഴിച്ചുണ്ടായ വിഷബാധയെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ പരവനടുക്കം ബേനൂര്‍ സ്വദേശി അഞ്ജുശ്രീ പാര്‍വ്വതിയും മരണപ്പെട്ടിരിക്കുന്നു. (വിഷാംശം കണ്ടിട്ടുണ്ടെങ്കിലും ഭക്ഷ്യവിഷബാധയേറ്റല്ല മരണമെന്ന് ഇപ്പോള്‍ പോലീസ് പറയുന്നു) കഴിഞ്ഞവര്‍ഷം മെയ് ഒന്നിന് കാസര്കോഡുതന്നെ ചെറുവത്തൂരിലെ കടയില്‍ നിന്ന് ഷവര്‍മ്മ കഴിച്ചതിനെത്തുടര്‍ന്ന് കരിവെള്ളൂരിലെ ദേവനന്ദ എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ തുടര്‍ച്ചയായിവേണം ഈ മരണങ്ങളെയൊക്കെ കാണേണ്ടത്. മുന്‍പ് നാടന്‍ ചായക്കടകളില്‍ കണ്ടിരുന്ന അപ്പവും ദോശയും പുട്ടും അവലോസുണ്ടയുമൊക്കെ അപ്രത്യക്ഷമായി. കേരളീയര്‍ക്ക് അജ്ഞാതമായ അറബിക് നാമങ്ങളോടുകൂടിയ മാംസവിഭവങ്ങള്‍ തല്‍സ്ഥാനത്ത് ഇടംപിടിച്ചപ്പോള്‍ അതോടൊപ്പം മരണവും ക്ഷണിക്കാത്ത അതിഥിയെപ്പോലെ എത്തിയത് മാറിയസംസ്കാരത്തിന്റെ പ്രത്യേകതയാണ്. അതിന് ആ വിഭവങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് ചെയ്യുന്ന വൃത്തികെട്ട പാചകപ്പുരയ്ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് സൃഷ്ടിക്കുന്ന അസാമാന്യതിരക്കിനും അങ്ങനെ മതിയായ രീതിയില്‍ പാകപ്പെടാനനുവദിക്കാത്ത മാംസത്തിനുമൊക്കെ ഈ മരണത്തിന് പങ്കുണ്ടെന്നുവേണം കരുതേണ്ടത്. മാംസാഹാരങ്ങള്‍ നിശ്ചിത അളവിലെ ഊഷ്മാവില്‍ പാകപ്പെട്ടില്ലെങ്കില്‍ അത് വിഷഭക്ഷണമാകാനുള്ള സാധ്യത ഏറെയാണ്. നിശ്ചിതസമയം കഴിയുമ്പോള്‍ മാംസം ദുഷിക്കുകയും അങ്ങനെ കേടായ മാംസത്തെ ശീതീകരണപ്പെട്ടിയില്‍ വച്ച ശേഷം അടുത്തദിവസം പാകം ചെയ്തു നല്കുമ്പോഴും അത് വിഷമയമായിത്തീരുന്നു. ഇങ്ങനെ പല സാഹചര്യങ്ങളില്‍ ഭക്ഷണം ദുഷിക്കാനുള്ള സാധ്യതകള്‍ നിരത്താമെങ്കിലും അതിന്റെ പ്രധാനകാരണമായി പറയേണ്ടത് അടുത്തകാലത്തായി ഭക്ഷണസംസ്കാരത്തില്‍ വന്ന മാറ്റവും അസാമാന്യമായ തിരക്കുമാണ്. ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിട്ട് കൃത്യസമയത്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി കേള്ക്കേണ്ടിവരുമെന്നോര്ത്ത് മാംസഭക്ഷണം നല്ലരീതിയില്‍ സമയമെടുത്ത് പല ഹോട്ടലുകാര്‍ക്കും പാകപ്പെടുത്താന്‍ കഴിയാതെ വരാറുണ്ട്. പിന്നെ മറ്റൊരു ഭക്ഷ്യവിഷസാധ്യത നേരത്തെ പാകം ചെയ്ത തണുത്തുപോയ ആഹാരം ധൃതിയില്‍ ചൂടാക്കി സൈറ്റിലെത്തിക്കുന്നതും മരണഹേതുകമാകാറുണ്ട്.
വീട്ടില്‍ സമയമെടുത്ത് പാകം ചെയ്ത് ആഹാരം ഭക്ഷിച്ചിരുന്ന രീതികളൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ അടുക്കളകളൊക്കെ ഭാവിയില്‍ കിടക്കമുറികളായി പരിവര്ത്തനപ്പെടുത്തേണ്ടിവരുമെന്നത് പുതിയ കാലത്തെ ക്രൂരമായ തമാശയായി മാറും. ഭക്ഷണകാര്യത്തില്‍പ്പോലും ആര്‍ക്കും മേലനങ്ങി ഒരുജോലിയും ചെയ്യാനാവാത്ത ഈ അവസ്ഥ സൃഷ്ടിച്ചെടുത്തത് പാതയോരങ്ങളില്‍ അടുത്തകാലത്ത് പൊന്തിവന്ന നവമോഡിയുള്ള ഹോട്ടലുകളാണ്. അവരാണ് കേരളത്തിന്റെ തനതുഭക്ഷണസംസ്കാരത്തെ ഇല്ലായ്മ ചെയ്ത് ഇവിടെ വിദേശ മാംസഭക്ഷണസംസ്കാരം പൊലിപ്പിച്ചെടുത്തത്. കേരളത്തിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരും കേട്ടിട്ടില്ലാത്ത കുഴിമന്തി, ഷവര്‍മ്മ, അല്‍ഫാം തുടങ്ങിയ മാംസാഹാരത്തിന്റെ ഒരു നീളന്‍ പട്ടിക നിരത്തി ഒരു ഫോണ്‍ ചെയ്യലിന്റെ നൊടിയിട സമയംകൊണ്ട് മരണത്തെ വീട്ടുപടിക്കല്‍ എത്തിക്കാന്‍ കഴിയുന്ന ഇത്തരം ഹോട്ടലുകളിലെ അടുക്കളകള്‍ കുറഞ്ഞപക്ഷം ആരോഗ്യപ്രവര്‍ത്തകരും ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരും വല്ലപ്പോഴുമെങ്കിലും സന്ദര്‍ശിച്ചാല്‍ കുറച്ചൊക്കെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും. നാഷണല്‍ ഹൈവേകളില്‍ അടുത്തകാലത്ത് മുളച്ചുപൊന്തിയ കുഴിമന്തി ഹോട്ടലുകളുടെ വരുമാന സ്രോതസ്സ് എന്താണെന്നും എത്രയാണെന്നും ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിക്കുന്നതും നല്ലതാണ്. ഇങ്ങനെയുള്ള അലങ്കാര ഹോട്ടലുകളില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ചെറുകിട നാടന്‍ തട്ടുകടകളില്‍ അല്പം ദോശ കഴിക്കാന്‍ ചെന്നാലോ അതിന് കൂട്ടായി സാമ്പാറും കാണില്ല; കലക്കിയ ചമ്മന്തിയും. ആ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ചിക്കന്‍ ഫ്രൈയും ബീഫ് ഫ്രൈയുമാണ്. പേര് നാടന്‍ തട്ടുകടയെന്നാണ്. അല്‍പ്പം ചമ്മന്തി ദോശയ്ക്ക് കൂട്ടായി വയറ്റിലേക്ക് പറഞ്ഞയ്ക്കാന്‍ ചോദിച്ചാല്‍ തട്ടുകടക്കാരന്റെ മുഖത്തുപോലും പുച്ഛം തോന്നുന്ന കാലം. അങ്ങനെ മാംസാഹാരത്തിന്റെ കൊതിയൂറുന്ന ഗന്ധം പരക്കുന്ന നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരാളെയും ആകര്‍ഷിക്കപ്പെട്ട് അകത്തുകയറ്റി മടിശ്ശീല കാലിയാക്കുന്ന ആധുനിക ഹോട്ടല്‍ സംസ്കാരത്തിനിടയില്‍ എവിടെയാണ് പാവപ്പെട്ടവന്റെ ഇത്തിരി ചമ്മന്തിയും സാമ്പാറിനും കടലക്കറിക്കും സ്ഥാനം. എല്ലാ കാര്യത്തിലും മാറിയതുപോലെ നമ്മള് ഭക്ഷണസംസ്കാരത്തിലും മാറിയിരിക്കുന്നു. ആ മാറ്റങ്ങളെല്ലാം ചേര്‍ന്ന് മലയാളിയെ അലസതയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. വീട്ടിലെ സ്വസ്ഥമായ ചെറിയ ആഘോഷവേളകളിലെങ്കിലും മുന്‍ധാരണയോടെ മാംസം ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. ഫോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യബന്ധം അപകടമായിരിക്കുന്ന പുതിയ സാഹചര്യത്തില്‍ അനാവശ്യമായ ധൃതികാട്ടാതെ സമയം അനുസരിച്ച് എല്ലാവരും ഒരു കൂട്ടായ്മയോടെ ആഘോഷമായി പങ്കെടുക്കുന്ന ആഹാരം പാകം ചെയ്യലിന്റെ രസവും അത് ആഹരിക്കുമ്പോഴുള്ള രുചിയും പറഞ്ഞറിയിക്കാനാവാത്തതാണ്. ഓണ്‍ലൈന്‍ ഫുഡ് വരുത്തിയില്ലെങ്കില്‍ താന്‍ പഴഞ്ചനായിപ്പോകുന്നമെന്ന ധാരണ മാറ്റി വച്ചാല്‍ കുറെക്കാലം കൂടി ഭൂമിയില്‍ ജീവിക്കാം, ഇന്നത്തെ സുന്ദരസ്വപ്നങ്ങളെ ഭാവിയില്‍ സാക്ഷാത്കരിക്കാം.
വാല്‍ക്കഷണം
ഒരുവലിയ നഗരത്തിലെ ഹോട്ടല്‍ പിന്നാമ്പുറത്ത് നാലഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട കാഴ്ചയാണ്. അല്‍പ്പം മൂത്രശങ്ക തോന്നിയപ്പോള്‍ ഹോട്ടലുകാരന് ചൂണ്ടിക്കാട്ടിയ ഇടമാണത്. ആ ഇടുങ്ങിയ കുടുസുമുറിയില്‍ നിന്ന് കാര്യം സാധിക്കാം. മൂത്രപ്പുരയുടെ അരികിലൂടെ ഹോട്ടലിലെ മലിനജലം ഒഴുകുന്ന ഒരു ഓടയുണ്ട്. ഓടയില്‍ നിന്ന് പെട്ടെന്ന് ഒരു എലി പ്രത്യക്ഷപ്പെട്ട് ഹോട്ടലിലെ തുറന്നിട്ട പാചകപ്പുരയിലൂടെ അകത്തുകടക്കുകയും ചിരകി നിരത്തിയ തേങ്ങാപ്പീരയുടെ മുകളിലൂടെ ഓടിപ്പോവുകയും ചെയ്തു. അപ്പോള്‍ ശങ്ക തീര്‍ക്കുന്നതിനിടെ അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ എനിക്കുണ്ടായ ഓക്കാനം പറയാതിരിക്കുകയാണ് ഭേദം. ആ ഹോട്ടല്‍ പിന്നീട് ഭക്ഷ്യദുരന്തവുമായി ബന്ധപ്പെട്ട് അടയ്ക്കുകയും അല്പകാലത്തിനുശേഷം തുറക്കുകയും ചെയ്തു. മുഖം പൗഡറിട്ട് മിനുക്കിയ പല ഹോട്ടലുകളുടെയും പാചകപ്പുരകള്‍ വൃത്തിഹീനങ്ങളായിരിക്കും. അവിടെ എപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിര ശ്രദ്ധ ഉണ്ടായിരിക്കണം. പിന്നെ ചിന്തിക്കേണ്ടത് അറബി ഭക്ഷണങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് എത്രകണ്ട് ആരോഗ്യദായകമാണെന്നും ചിന്തിക്കണം.
Business
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് ന്യൂ ഫണ്ട് ഓഫര്‍ ഇന്നു മുതല്‍

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്.
പി.ജി.ഐ.എം ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില്‍ 2023 ഫെബ്രുവരി രണ്ടു മുതല്‍ 2023 ഫെബ്രുവരി 16വരെ എന്‍.എഫ്.ഒ നിക്ഷേപം നടത്താം.
2027 സെപ്റ്റംബറിനും 2028 ഏപ്രിലിനും ഇടയില്‍ കാലാവധിയെത്തുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് മികച്ച ആദായം നേടുക ലക്ഷ്യം.
മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള എ.എം.സികളൊന്നായ പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കുന്നു.
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ്-ഏപ്രില്‍ 2028 എന്ന പേരില്‍ പുറത്തിറക്കുന്ന ഫണ്ട്, ക്രിസില്‍ ഐ.ബി.എക്സ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 എന്ന അടിസ്ഥാന സൂചികയെ പ്രതിനിധീകരിച്ച് മികച്ച ആദായം നിക്ഷേപകന് നല്കാന് ലക്ഷ്യമിടുന്നു.
2028 ഏപ്രില്‍ അഞ്ചിന് കാലാവധിയെത്തുന്ന ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റകളില് 98ശതമാനവും ട്രഷറി ബില്ലില്‍ രണ്ട് ശതമാനവുമായിരിക്കും നിക്ഷേപം നടത്തുക. 2027 സെപ്റ്റംബര്‍ ആറിനും 2028 ഏപ്രില്‍ അഞ്ചിനും ഇടയിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആറു മാസംകൂടുമ്പോള്‍ സൂചിക അവലോകനം ചെയ്ത് പുനഃക്രമീകരണം നടത്തും.
2013 ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപം നടത്താന്‍ കഴിയുക. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപേഷ് കല്യാണി സഹ ഫണ്ട് മാനേജരായിരിക്കും.
‘ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആര്.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധന മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന സെക്യൂരിറ്റികളില്‍ ദീര്‍ഘകാലത്തേയ്ക്ക് ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഉപകരിക്കും. ഭാവിയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം കുറയുമ്പോള്‍ നിലവിലുള്ളവയ്ക്ക് മികച്ച മ്യൂല്യം ലഭിക്കുകയും അത് കൂടുതല്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും. നിലവിലെ പലിശ നിരക്കില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് മുന്നോട്ടുവെയ്ക്കുന്നത്. ടാര്‍ഗറ്റ് മെച്യൂരിറ്റി ഫണ്ടുകളില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങളില്‍ ഉള്‍പ്പടെ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്ന് മികച്ച ആദായം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് പറഞ്ഞു.
5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1,000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ 100% നിക്ഷേപം എന്തുകൊണ്ട്?
*വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആദായത്തില്‍ സ്ഥിരത കൈവരും.
*സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍, ട്രിപ്പിള്‍ എ റേറ്റങ് ഉള്ള പൊതുമേഖല കടപ്പത്രങ്ങള്‍ എന്നിവയുടെ വ്യാപനം അവയുടെ ശരാശരിക്ക് താഴെയാണ്. ഇത് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് അനുകൂലമാണ്.
*ആഗോള-പ്രാദേശിക തലത്തില്‍ പണപ്പെരുപ്പം ഉടനെ കുറയാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന ആദായം ലഭിക്കും.
ആര്‍ക്കൊക്കെ അനുയോജ്യം:
*പദ്ധതിയുടെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍.
*പോര്‍ട്ട്ഫോളിയോയില്‍ ഉയര്‍ന്ന പണലഭ്യത ലക്ഷ്യമിടുന്നവര്‍.
*നികുതിക്ക് അനുസൃതമായി ന്യായമായ വരുമാനം തേടുന്നവര്‍.
*റിസ്ക് കുറഞ്ഞ ഗുണമേന്മയുള്ള പോര്‍ട്ട്ഫോളിയോ അന്വേഷിക്കുന്നവര്‍.
മറ്റ് വിശദാംശങ്ങള്‍:
*സ്കീമിന്റെ പേര്: പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട്.
*സ്കീം വിഭാഗം: ഇന്‍ഡക്സ് ഫണ്ട്
*എന്‍.എഫ്.ഒ ആരംഭിക്കുന്ന തിയതി: 2023 ഫെബ്രുവരി 2.
*എന്‍.എഫ്.ഒ അവസാനിക്കുന്ന തിയതി: 2023 ഫെബ്രുവരി 16.
*എന്‍.എഫ്.ഒ അലോട്ട്മെന്റ് തിയതി: 2023 ഫെബ്രുവരി 22
*എന്‍.എഫ്.ഒ വീണ്ടും തുറക്കുന്ന തിയതി: 2023 ഫെബ്രുവരി 27
*അടിസ്ഥാന സൂചിക: ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് സൂചിക-ഏപ്രില്‍ 2028.
*എക്സിറ്റ് ലോഡ്: ഇല്ല.
*പ്ലാനുകള്‍: റെഗുലര്‍, ഡയറക്ട്
*ഓപ്ഷനുകള്‍: ഗ്രോത്ത്, ഐ.ഡി.സി.ഡബ്ല്യു-പേ ഔട്ട്, ഐ.ഡി.സി.ഡബ്ല്യു റീഇന്വെസ്റ്റുമെന്റ്.
Business
ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

WEB DESK
ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.
Business
ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.
“വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.”വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന് ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ”യെന്നും അദ്ദേഹം പറഞ്ഞു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login