രാജ്യത്ത്​ വിമാന ഇന്ധന വില റെക്കോഡ് ഉയരത്തിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിക്കനുസരിച്ച്‌​ വില ഉയർത്തിയതിനെത്തുടർന്ന്​ രാജ്യത്ത്​ വിമാന ഇന്ധന വില (എ.ടി.എഫ്​) റെക്കോഡ്​ ഉയരത്തിൽ.
കിലോ ലിറ്ററിന്​ 4481.63 രൂപ​ ഒറ്റയടിക്ക്​ കൂട്ടിയതോടെ​ (5.2 ശതമാനം) ഡൽഹിയിൽ എ.ടി.എഫ്​ വില 90,519.79 രൂപയായി.രണ്ടു മാസത്തിനിടെ ഇത്​ നാലാം തവണയാണ്​ വിലവർധന​.
2008 ആഗസ്റ്റിൽ 71,028.26 ആയിരുന്നു കിലോ ലിറ്റർ എ.ടി.എഫിൻറെ വില. കോവിഡ്​ പ്രതിസന്ധിക്കിടെ ഇന്ധനവില ഉയരുന്നത്​ വിമാനക്കമ്ബനികൾക്ക്​ വൻ തിരിച്ചടിയാണ്​. അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ കണക്കിലെടുത്ത്​ പെട്രോൾ, ഡീസൽ വില തുടർച്ചയായി 103ാം ദിവസവും ഒരേ നിരക്കിൽ തുടരുകയാണ്​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞാലുടൻ കേന്ദ്രം ഇന്ധനവില കൂട്ടുമെന്നാണ്​ കരുതുന്നത്​.

Related posts

Leave a Comment