ഓട്ടോറിക്ഷയിൽ ബൈക്ക് തട്ടി; യുവാക്കൾ തമ്മിൽ സംഘട്ടനം ,എട്ടുപേർക്ക് വെട്ടേറ്റു

തിരുവല്ലം: ഓട്ടോറിക്ഷയിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിലും അടിപിടിയിലും എട്ടുപേർക്ക് വെട്ടേറ്റു. വണ്ടിത്തടം, പാപ്പാൻചാണി പ്രദേശങ്ങളിലെ യുവാക്കളാണ് ചേരിതിരിഞ്ഞു ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ ആരംഭം. ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയിൽ എതിർചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച്‌ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരിന്നുവെന്ന് പോലീസ് പറയുന്നു.

Related posts

Leave a Comment