ഓട്ടോ-ടാക്സി തൊഴിലാളികൾ സമരത്തിലേക്ക്

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് സംയുക്ത മോട്ടോർ തൊഴിലാളി സമരസമിതി. ഉപ്പ് തൊട്ട് പെട്രോൾ വരെ എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചിട്ടും ഓട്ടോ ടാക്സി നിരക്കിൽ മാത്രം മാറ്റമുണ്ടായിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഡീസൽ ലിറ്ററിന് 60 രൂപയുണ്ടായിരുന്ന കാലത്തെ അതേ നിരക്കാണ് തങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് അവർ പറയുന്നു.

മിനിമം ചാർജ് 30 രൂപയാക്കിയെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നേരത്തെ ഒന്നര കിലോ മീറ്ററിന് 20 രൂപയും അതു കഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 10 രൂപ വീതവുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ട് കിലോ മീറ്ററിന് 30 രൂപയും അതുകഴിഞ്ഞ് ഓരോ കിലോ മീറ്ററിനും 12 രൂപ വെച്ചുമാണ് നിരക്ക്. ടാക്സി കാറുകൾക്ക് അഞ്ച് കിലോ മീറ്ററിന് 175 രൂപയിലാണ് തുടക്കം. രണ്ടു വർഷം മുമ്പ് ഡീസലിന് 60 രൂപയായിരുന്നു. ഇപ്പോൾ അത് 91 ലെത്തി. പെട്രോൾ ലിറ്ററിന് 45 രൂപയായിരുന്നത് നൂറ് കടന്നിട്ട് രണ്ട് മാസമായി.

Related posts

Leave a Comment