മലപ്പുറം ഓട്ടോറിക്ഷാ അപകടം ; മരണം നാലായി

മലപ്പുറം: മഞ്ചേരി ആനക്കയം വള്ളിക്കാപറ്റ പൂങ്കുടിൽ മനക്ക്​ സമീപം സിദ്ദീഖിയ റോഡിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാലു കുട്ടികൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

Related posts

Leave a Comment