2021 ബിഗ് ലിറ്റിൽ ബുക്ക് അവാർഡിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു

കൊച്ചി,: ടാറ്റ ട്രസ്റ്റ്സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള  ആദ്യ പുരസ്കാരമായ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് (BLBA) 2021-ലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു. മലയാളമാണ് ഈ വർഷം ഭാഷയായി തിരഞ്ഞെടുത്തത്. ആറാം പതിപ്പിനായി, മെയ്, ജൂൺ മാസങ്ങളിലെ നോമിനേഷൻ കാലയളവിൽ വാർഷിക സാഹിത്യ അവാർഡിന് 490 എൻട്രികളാണ് ലഭിച്ചത്. എല്ലാ വർഷവും, BLBA എഴുത്തുകാരന്റെ വിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ ഭാഷയാണ് തിരഞ്ഞെടുക്കുന്നത് , അതേസമയം ചിത്രകാരന്റെ വിഭാഗത്തിലേക്കുള്ള നാമനിർദ്ദേശങ്ങൾക്ക്  ഭാഷ ബാധകമല്ല.

എസ്.ശിവദാസ്, പള്ളിയറ ശ്രീധരൻ, കെ.ശ്രീകുമാർ, സിപ്പി പള്ളിപ്പുറം എന്നിവരാണ്  BLBA 2021-ൽ ഷോർട്ട്ലിസ്റ്റ് ചെയ്ത എഴുത്തുകാർ. നാമനിർദ്ദേശം ചെയ്യപ്പെട്ട  കലാസൃഷ്ടികൾ സാഹിത്യ വിദഗ്ദരുടെ ഒരു പ്രശസ്ത ജൂറി ശ്രദ്ധാപൂർവ്വം വിലയിരുത്തി സമഗ്രമായ യോഗ്യതാ പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ്  ഷോർട്ട്ലിസ്റ്റ് തയ്യാറാക്കിയത്. ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികളെ പ്രകീർത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് BLBA പരിപാടി അവതരിപ്പിച്ചത്, ബഹുസംസ്കാരവും ബഹുഭാഷാ പരിതസ്ഥിതിയും കുട്ടികൾക്ക് പരിചയപെടുത്തിയ  സാഹിത്യ സൃഷ്ടികൾ സൃഷ്ടിച്ച എഴുത്തുകാരെയും ചിത്രകാരന്മാരെയും തിരിച്ചറിയാനുള്ള പരാഗ് ഇനിഷ്യേറ്റീവിന്റെ ശ്രമമാണിത്.

എഴുത്തുകാരെ കുറിച്ചുള്ള  അഭിപ്രായങ്ങൾ

എസ്. ശിവദാസ്

കുട്ടികൾക്കുള്ള എഴുത്തിന്റെ കലയോടും കരകൗശലത്തോടും ഉള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എസ്.ശിവദാസിന്റെ സൃഷ്ടികളിൽ പ്രകടമാണ് .കഴിഞ്ഞ 50 വർഷമായി അദ്ദേഹം തന്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളുടെയും വിഷയങ്ങളുടെയും പൂർണ്ണമായ ശ്രേണിയിൽ ഇത് വ്യക്തമാണ്. ബാലസാഹിത്യത്തിലെ ശാസ്ത്രീയ വിജ്ഞാനത്തിന്റെ തുടക്കക്കാരനെന്ന നിലയിൽ എപ്പോഴും മുന്നിലാണ് അദ്ദേഹം.

പള്ളിയറ ശ്രീധരൻ

 കുട്ടികൾക്കു വേണ്ടിയുള്ള സൃഷ്ടികളിലെ മികച്ച എഴുത്തുകാരനാണ് പള്ളിയറ ശ്രീധരൻ. ഗണിതശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള അദ്ദേഹം, ആ വിഷയത്തെക്കുറിച്ചുള്ള ഭയം കുട്ടികൾക്കിടയിൽ ലഘൂകരിക്കുന്നതിനായി, ഗണിതത്തെക്കുറിച്ച് എഴുതുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. ഗണിതത്തെ കേന്ദ്ര പ്രമേയമാക്കി നിരവധി ചെറുകഥകളും കവിതകളും നാടകങ്ങളും ചരിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്, കുട്ടികളുടെ മാസികകൾക്കു വേണ്ടിയും എഴുതിയിട്ടുണ്ട്. കൂടാതെ, NCERT, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്നിവയുടെ പാഠപുസ്തകങ്ങളിലും അദ്ദേഹം തന്റെതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

കെ. ശ്രീകുമാർ

ഒരിക്കലും മടുപ്പിക്കാത്ത ശൈലി കൊണ്ട്  എപ്പോഴും വേറിട്ടു നിൽക്കുന്നവയാണ് കെ. ശ്രീകുമാറിൻറെ സൃഷ്ടികൾ. രാഷ്ട്രീയ അക്രമം, ലിംഗാവബോധം തുടങ്ങിയ വിഷയങ്ങളിൽ എഴുതി യുവ മനസ്സിൽ സൗമ്യമായ അവബോധം സൃഷ്ടിക്കാൻ ഡോ. ശ്രീകുമാർ ശ്രമിച്ചിട്ടുണ്ട്.  സോവിയറ്റ് ചിൽഡ്രൻസ് ലിറ്ററെച്ചർ ആൻഡ് ഫോക്ടയിൽസ് എന്ന സമാഹാരവും, ഫോക്ടയിൽസ് ഫ്രം കേരള എന്ന ചിത്രപുസ്തകങ്ങളുടെ ശ്രേണിയുമാണ് കുട്ടികൾ കൂടുതൽ സ്വീകരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങൾ.

സിപ്പി പള്ളിപ്പുറം

തന്റെ നിഷ്കളങ്കവും സങ്കീർണ്ണമല്ലാത്തതുമായ ആഖ്യാനങ്ങളിലൂടെ യുവ വായനക്കാരെ ആകർഷിച്ച സിപ്പി പള്ളിപ്പുറം അദ്ദേഹത്തിന്റെ രചനകളിൽ ഭൂരിഭാഗവും ആദ്യമായി വായിച്ചു തുടങ്ങു്ന്നവര്ക്കും ചിലത് മുതിർന്ന കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയാണ് രചിച്ചിട്ടുള്ളത് . കവിതകൾ, ചെറുകഥകൾ, നോവലുകൾ, കഥാപ്രസംഗം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ അദ്ദേഹത്തിൻറെ നിരവധി  കൃതികൾ കേരളത്തിൽ  വ്യാപകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുവ വായനക്കാർ, രക്ഷിതാക്കൾ, സ്കൂളുകൾ, പ്രസാധകർ, മറ്റ് പങ്കാളികൾ എന്നിവരുൾപ്പെടെയുള്ളവർക്ക്   എഴുത്തുകാരുടെ /ചിത്രകാരന്മാരുടെ സൃഷ്ടികൾ കാണാനും അത്  വായിക്കാനുമുള്ള  ഒരു വേദി ഒരുക്കുകയാണ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡിലൂടെ ടാറ്റാ ട്രസ്റ്റ്സ്.

Related posts

Leave a Comment