‘കാട്ടുനീതി’യുടെ കെണിയില്‍ അഫ്ഗാന്‍ ജനത

ഗോപിനാഥ് മഠത്തിൽ ലോകത്തെ വിലകുറഞ്ഞ മനുഷ്യരായി അഫ്ഗാന്‍ ജനത മാറിയിരിക്കുന്നു. അത് ആ ജനങ്ങളുടെ കുറ്റംകൊണ്ടല്ല, അതിന് അമേരിക്കയുടെ പങ്കിനൊപ്പം പ്രാകൃത ഗോത്രസംസ്‌കാരത്തിന്റെ പിന്‍പറ്റുകാരായ താലിബാന്റെയും അനിയന്ത്രിതമായ സ്വാധീനമുണ്ട്. അമേരിക്കയിലെ ഇരട്ട വ്യാപാരസമുച്ചയങ്ങള്‍ 2001-ല്‍ തീവ്രവാദികള്‍ തകര്‍ത്തതിന്റെ കണക്കുതീര്‍ക്കാനും കൊടുംതീവ്രവാദി ലാദനെ പിടിക്കുന്നതിനുംവേണ്ടിയുള്ള അവിരാമയജ്ഞത്തിന്റെ ഭാഗമായാണ് അഫ്ഗാനില്‍ യുഎസ് സൈന്യം വിന്യസിക്കപ്പെട്ടതെന്ന് വേണം കരുതാന്‍. ലാദനെ പാകിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും കണ്ടെത്തുകയും വധിക്കുകയും ചെയ്തതിലൂടെ തീവ്രവാദം ലോകത്ത് നിന്ന് ഉന്മൂലനം ചെയ്തു എന്ന് തെറ്റായി കണക്കുകൂട്ടിയതിന്റെ ഫലമാണ് സേനാ പിന്‍മാറ്റം ഘട്ടംഘട്ടമായി നടപ്പില്‍വരുത്താന്‍ യുഎസ് 2020-ല്‍ താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ തീരുമാനിക്കുന്നത്. അതിന്റെ ഫലമായി ഡിസംബര്‍ 2 ന് അഫ്ഗാന്‍-താലിബാന്‍ സമാധാന കരാര്‍ ഒപ്പിടുകയും 2021-ഏപ്രില്‍ 14 ന് യുഎസ് സേന സെപ്തംബര്‍ 11 നകം അഫ്ഗാന്‍ വിടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആ…

Read More

ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കേരളം

ഗോപിനാഥ് മഠത്തിൽ കേരളം വളരുകയാണ് രൂക്ഷമായ തൊഴിലില്ലായ്മയിലേയ്ക്കും കടക്കെണിയിലേക്കും. ആശ്വാസത്തിന്റെ പച്ചപ്പുകളെല്ലാം മലയാളിയുടെ മുന്നില്‍ അസ്തമിക്കുന്നു. ആ വാര്‍ത്തകള്‍ നിര്‍ജീവമായ അക്ഷരങ്ങള്‍ പോലെ കേരളീയരുടെ പ്രഭാതപാനീയമായ കട്ടന്‍ ചായയ്ക്കരുകില്‍ മടക്കഴിച്ച് നിവര്‍ന്നു കിടക്കുന്നു. സത്യത്തെ സ്പര്‍ശിക്കുന്ന ആ വാര്‍ത്തയില്‍ കേരളത്തിലെ തൊഴിലില്ലായ്മ 43 ശതമാനമാണെന്ന് ആലേഖനം ചെയ്തിരിക്കുന്നു. ആശ്വസിക്കാനുള്ള ഒരു കാര്യം കേരളത്തിനു മുമ്പേ തൊഴിലില്ലായ്മയില്‍ ജമ്മുകാശ്മീരെന്ന സംസ്ഥാനം സഞ്ചരിക്കുന്നുവെന്നുമാത്രമാണ്. അവിടത്തെ തൊഴിലില്ലായ്മ 43.9 ശതമാനമാണ്. ആ തൊഴിലില്ലായ്മ ഭീഷണി കൊണ്ടാണ് ജമ്മുവിലെ യുവാക്കളില്‍ അതിവേഗം തീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്‌പ്പെടുന്നതും പുഷ്പിക്കുന്നതും. കേരളത്തിലെ യുവാക്കളില്‍ തീവ്രവാദം അത്ര ശക്തമല്ലെങ്കിലും കൂടുതല്‍പേരും സാമൂഹി വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ആസക്തരും മയക്കുമരുന്ന് ഉപയോഗത്തില്‍ താല്‍പ്പര്യമുള്ളവരുമായി കാണപ്പെടുന്നതില്‍ പ്രധാന പങ്ക് തൊഴിലില്ലായ്മയ്ക്കുണ്ട്. റോഡരുകില്‍ ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തകര്‍ക്കുക, സംഘംചേര്‍ന്ന് ലൈംഗിക ക്രൂരകൃത്യങ്ങള്‍ നടത്തുക, വീടാക്രമിക്കുക, വാഹനങ്ങള്‍ അഗ്നിക്കിരയാക്കുക തുടങ്ങിയവയെല്ലാം അതിന്റെ പാഠഭേദങ്ങളായി കാണാം.…

Read More

മനസ്സിന്റെ കടലിളക്കങ്ങള്‍ ഒഴിയാതെ വ്യവസായ സംരംഭകര്‍

ഗോപിനാഥ് മഠത്തിൽ ദുഃഖത്തിന്റെ കടലിളക്കങ്ങള്‍ ഉള്ളിലൊതുക്കി പുറമെ പുഞ്ചിരിച്ചു നടക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു മലയാളികള്‍. മുമ്പൊക്കെ ആത്മസുഹൃത്തുക്കളോടു മനസ്സിലെ സംഘര്‍ഷങ്ങള്‍ പങ്കുവച്ച് ആശ്വാസപരിഹാരങ്ങള്‍ കണ്ടെത്തിയിരുന്ന അവര്‍ ഇപ്പോള്‍ പ്രശ്‌നങ്ങളെ സ്വയം നെഞ്ചേറ്റി ആത്മഹത്യയുടെ തീരമണയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ലോക്ഡൗണിന്റെ ചെറിയ ഇളവുകള്‍ക്ക് മുമ്പും ശേഷവും എത്രയോ ബിസിനസ് സംരംഭകരാണ് മരണത്തെ കൂട്ടുപിടിച്ച് ഈ ലോകത്ത് നിന്ന് പറന്നുപോയത്. ചരമപ്പേജ് പത്രങ്ങളില്‍ ഒന്നില്‍ നിന്ന് രണ്ടിലേക്ക് അതിര്‍ത്തി ലംഘിച്ച് കടന്നതിന് പ്രധാനകാരണം ആരോഗ്യരംഗത്തെ കേരളസര്‍ക്കാരിന്റെ പാളിച്ചകളും വ്യവസായ സംരംഭകരെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാതുള്ള നിഷേധ സമീപനങ്ങളുമാണ്. കോവിഡ് മൂലം എത്ര വ്യവസായികള്‍ മരണമുഖത്ത് എത്തി നില്‍ക്കുന്നുവെന്നും അവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ആശ്വാസതീരത്തിലേക്ക് എങ്ങനെ കൈപിടിച്ച് കൊണ്ടുവരാന്‍ കഴിയും എന്നിടത്താണ് സര്‍ക്കാര്‍ വീമ്പുപറച്ചിലുപേക്ഷിച്ച് സത്യസന്ധത പ്രകടിപ്പിക്കേണ്ടത്. ആഗസ്റ്റ് 9 ന് വ്യാപാരികളും വ്യവസായികളും നിര്‍ബന്ധപൂര്‍വ്വം കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും എന്ന് അസന്ദിഗ്ധമായി…

Read More

ദുബായിലെ താമസവിസ കാലാവധി കഴിഞ്ഞവർക്ക് കാലാവധി നീട്ടിയതായി അധികൃതർ

ദുബായിലെ താമസവിസ കാലാവധി കഴിഞ്ഞവർക്ക്, ഡിസംബർ 9, 2021 വരെ വിസ കാലാവധി നീട്ടിയതായി അധികൃതർ. വിസാ വിവരങ്ങൾ പരിശോധിക്കുന്നതിനായി General Directorate of Residency and Foreigners Affairs Dubai (GDRFAD) യുടെ വെബ്സൈറ്റിൽ നിങ്ങളുടെ വിസാ രേഖകൾ ഉൾപ്പെടുത്തി അർഹത പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്: https://amer.gdrfad.gov.ae/visa-inquiry

Read More

ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു

കൊച്ചി:യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം കെ എം പ്രസൂണും മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് കെ കെ ബാബുവും ചേർന്ന് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ബ്രോമിൽ രാജ്, യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് പോൾ ജോസ്, ജനറൽ സെക്രട്ടറിമാരായ നീനു ജോസ്, വിവേക് ചന്ദ്രൻ, സിയാദ് ഹനീഫ, വിബിൻ വര്ഗീസ്, കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ശരത് ഡിക്സൺ, വിൻസെന്റ് കെ എ, ജെൻസൺ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു

Read More

ഇന്ത്യയും, യു.എ.ഇയും- യു.കെയുടെ ചുവന്ന പട്ടികയിൽ നിന്നും ‘ആമ്പർ’ ലിസ്റ്റിലേക്ക്

യു.എ.ഇ, ഇന്ത്യ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളെ യാത്ര നിരോധിച്ചിരിക്കുന്ന ‘ചുവപ്പ്’ പട്ടികയിൽ നിന്നും യു.കെ  ‘ആമ്പർ’ ലിസ്റ്റിലേക്ക് മാറ്റി. ബുധനാഴ്ച്ചയാണ് ബോറിസ് ജോൺസൺ സർക്കാർ  ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം  ആഗസ്റ്റ് 8 മുതൽ   യുകെയിലേക്ക്  യാത്ര ചെയ്യാൻ കഴിയും. ഈ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ നിയമങ്ങൾ  ഞായറാഴ്ച പുലർച്ചെ 4 മുതൽ പ്രാബല്യത്തിൽ വരും. യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ്  കോവിഡ് -19 ടെസ്റ്റ് ചെയ്തിരിക്കണം. അതുപോലെ തന്നെ  ഇംഗ്ലണ്ടിലെത്തിയ ശേഷം എടുക്കുന്ന ടെസ്റ്റുകൾ ബുക്ക് ചെയ്യുകയും, ഇതിനായുള്ള പണം നൽകുകയും, പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും വേണം. ഇംഗ്ലണ്ടിൽ എത്തിയാൽ  യാത്രക്കാർ 10 ദിവസം വീട്ടിലോ അവർ താമസിക്കുന്ന സ്ഥലത്തോ ക്വാറൻ്റൈൻ നിൽക്കേണ്ടതുണ്ട്. കൂടാതെ എത്തിയ  രണ്ടാം ദിവസം അല്ലെങ്കിൽ എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ്…

Read More

കർണാടക സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണം എന്ന് ആവശ്യപെട്ടുകൊണ്ടു കർണാടക മലയാളി കോൺഗ്രസ്സ് നിവേദനം അയച്ചു

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണം എന്ന് ആവശ്യ പെട്ടുകൊണ്ടു കർണാടക മുഖ്യമന്ത്രി ശ്രി .ബസവരാജ്‌ ബൊമ്മെയ്ക്കു കർണാടക മലയാളി കോൺഗ്രസ്സ് നിവേദനം അയച്ചു .കർണാടകത്തിലേക്കു വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ അതുപോലെ വിദ്യാർത്ഥികൾ എല്ലാവർക്കും ഇതുമൂലം വളരെ ബുദ്ധിമുട്ടുള്ളവക്കുന്നതാണ് .കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇ നിബന്ധനയിൽ ഇളവ് നൽകണമെന്ന് കെ എം സി ആവശ്യപ്പെട്ടു .ഇ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിക്കുകയുണ്ടായി

Read More

വിദ്യാ തരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കമായി

സഹകരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഒന്നു മുതൽ പന്ത്രണ്ടാം ക്‌ളാസ്സുവരെ പഠിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി വടക്കേകാട് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാ തരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോൽഘാടനം വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി കെ ഫസലുൽ അലിയും ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ എം കെ നബീലും ചേർന്ന് നിർവഹിച്ചു.ബാങ്കിൽ വെച്ച് ചേർന്നയോഗത്തിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ  പ്രദീപ്കുമാർ പരങ്ങത്ത്‌അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർമാരായ കുഞ്ഞുമുഹമ്മദ്,വി.എൽ.ജോയ്,ജിജുതോമസ്,സലാവുദ്ധീൻ, ഷീജകൃഷ്ണൻ,ശോഭിസത്യൻ,ബാങ്ക് സെക്രട്ടറി  ബ്രൈറ്റ് ജോസഫ് എന്നിവർ നേതൃത്വം നല്കി.

Read More

തണലേകാം കരുത്താകാം:ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നോട്ടുബുക്കുകൾ വിതരണം ചെയ്തു

തണലേകാം കരുത്താകാം പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ രാഷ്‌മോൻ ഒത്താറ്റിൽ കുട്ടികൾക്ക് വിതരണം ചെയ്തു.

Read More

പ്രണയനിഷേധത്തിനൊടുവില്‍കേട്ട വെടിയൊച്ച

ഗോപിനാഥ് മഠത്തിൽ സ്ത്രീപീഡനം പല വഴികളിലൂടെയാണ് കേരളത്തെ ഇപ്പോള്‍ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നത്. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും കഴിയേണ്ട കാലം. അടുത്തകാലത്ത് എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്ത വിഷയം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന യാതനകളും അതിനുശേഷമുള്ള മരണവുമായിരുന്നു. ഇപ്പോള്‍ അത് പ്രണയനിഷേധത്തിന്റെ പേരിലുള്ള പെണ്‍മരണത്തിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഒരുപെണ്‍കുട്ടിയുടെ ജീവിതം അവള്‍ എങ്ങനെ ജീവിച്ചുതീര്‍ക്കണമെന്നും അനുഭവിക്കണമെന്നും ആണുങ്ങള്‍ തീരുമാനിക്കുന്ന സ്വാര്‍ത്ഥതയുടെ കാലം കൂടിയാണിത്. ആദ്യം പെണ്ണിന്റെ മരണം ഉറപ്പാക്കിയശേഷം അവള്‍ക്ക് പിറകെ മരണവഴി തിരഞ്ഞെടുക്കുന്ന ആണുങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അത് ആണിന്റെ ഒരുതരം ഭ്രാന്തമായ അവസ്ഥയാണ്. ആദ്യം ഇങ്ങനെ ഒരു സംഭവം കേട്ടത് ചില വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തുനിന്നായിരുന്നു. ഒരുവിദ്യാര്‍ത്ഥിനിയെ സഹപാഠിയായ കാമുകന്‍ (കാമുകന്‍ എന്നത് അയാള്‍ സ്വയം ഭാവനയില്‍ സൃഷ്ടിക്കുന്ന സ്ഥാനമാണ്. അതിന് പെണ്‍കുട്ടിയുടെ അധികാരമില്ലെന്ന് കൂടി ഓര്‍ക്കണം) പെട്രോള്‍ ഒഴിച്ച് കൊല്ലുകയും പിന്നെ ആ…

Read More