ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ 11ന് കേരളത്തില്‍ സ്വീകരണം

തിരുവനന്തപുരം: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍  രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ്  പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ  ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.  കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര…

Read More

ഗവർണർക്കെതിരെ തുറന്ന പോരിന് സിപിഎം ; ഭരണ പ്രതിസന്ധിക്ക് വഴിതുറക്കുന്ന വിചിത്ര നീക്കം

തിരുവനന്തപുരം: കെ.ടി ജലീലിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ ഇടയാക്കിയ പരാമർശത്തിന്റെ പേരിൽ ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനായി സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇന്നലെ അവസാനിച്ച സിപിഎം സംസ്ഥാന സമിതിയാണ് ഗവർണറെ കടന്നാക്രമിച്ച് സമ്മർദ്ദത്തിലാക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം, സിപിഎമ്മിന്റെ പരസ്യ നിലപാട് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് വഴിവെച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം കൈവിട്ട കളി കളിക്കുകയാണെന്നാണ് സിപിഎം യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഗവർണറുടെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്നും ഇടതുസർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിലയിരുത്തലുണ്ടായി. ഗവർണറെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുകയാണ് ബിജെപിയെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.  മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര…

Read More

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാല് യോഗ്യതാ തീയതികൾ

ആധാറും വോട്ടർപട്ടികയും തമ്മിൽ ബന്ധിപ്പിക്കാം സർവീസ് വോട്ടർമാർക്കും സ്പെഷ്യൽ വോട്ടർമാർക്കും ലിംഗനിഷ്പക്ഷത തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാലു യോഗ്യതാ തീയതികൾ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികൾ നിലവിൽവന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതു പ്രകാരം വർഷത്തിലെ ഈ യോഗ്യതാ തീയതികളിൽ ഏതിലെങ്കിലും 18 വയസ് പൂർത്തിയാകുന്ന പൗരൻമാർക്ക് വാർഷിക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും മുൻകൂറായും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷ നൽകാമെന്നും സി.ഇ.ഒ. പറഞ്ഞു.ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി…

Read More

സുധാകരനെതിരെ സർക്കാരിന്റെ പകപോക്കൽ ; ഇ.പി.ജയരാജനെ 1995ൽ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ വാദം കേൾക്കണമെന്നാവശ്യം

കൊച്ചി ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായ നീക്കവുമായി സംസ്ഥാന സർക്കാർ. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ 1995ൽ ട്രെയിനിൽ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണു നീക്കം. കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്റെ ഹർജി. ഈ മാസം 25ന് അന്തിമവാദം കേൾക്കാമെന്നു ഹൈക്കോടതി അറിയിച്ചു. 2016ൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണു നടപടികൾ.1995ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണു ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു സിപിഎമ്മിന്റെ ആരോപണം. ജയരാജനു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സമുണ്ടെന്നും കിടക്കുമ്പോൾ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.

Read More

തായ്വാന് നേരെ പടയൊരുക്കം ; ചൈനയെ പ്രതിരോധത്തിലാക്കി രാജ്യങ്ങൾ

ബീജിംഗ്: ചൈനയുമായി വ്യാപാര-പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാന്‍ മടിച്ച്‌ കൂടുതല്‍ രാജ്യങ്ങള്‍. യുക്രെയ്‌നെ റഷ്യ ആക്രമിച്ചതിന് പിന്നാലെ തായ്വാന് നേരെ പടയൊരുക്കം നടത്തുന്ന ചൈനയ്‌ക്ക് ശക്തമായ അന്താരാഷ്‌ട്ര പ്രതിരോധമാണ് കാത്തിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ മുതല്‍മുടക്കാന്‍ വലിയ ഓഫറുകളുമായി ബീജിംഗ് നീങ്ങിയിട്ടും പലരും പിന്‍വാങ്ങുകയാണ്. ലിത്വാനിയ പിന്‍വാങ്ങിയതിന് പിന്നാലെ ലാത്വിയയും എസ്റ്റോണിയയും ചൈനയുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുകയാണ്. ആഗോളതലത്തിലെ മനുഷ്യാവകാശ നിയമങ്ങളേയും അന്താരാഷ്‌ട്ര നിയമങ്ങളേയും പാലിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്നാണ് ഇരുരാജ്യ ങ്ങളും നയതന്ത്രപരമായ ഉത്തരം നല്‍കിയിരിക്കുന്നത്.ബാള്‍ട്ടിക് രാജ്യങ്ങളില്‍ മുതല്‍മുടക്കുന്നതിലൂടെ യൂറോപ്പിലേയ്‌ക്കും കടന്നുകയറാനുള്ള ചൈനയുടെ നീക്കമാണ് പാളുന്നത്. തായ്വാന് താല്‍ക്കാലിക എംബസി തുറക്കാന്‍ അനുവദിച്ചതോടെയാണ് ലിത്വാനിയ-ചൈന ബന്ധം തകര്‍ന്നത്. ഇതിന് പിന്നാലെ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ച പല രാജ്യങ്ങളും വണ്‍ ചൈന പോളിസിയെ എതിര്‍ക്കുകയാണ്. ചൈനയുമായി പങ്കാളിത്തമുള്ള പല രാജ്യങ്ങളും പിന്മാറുമെന്നാണ് സൂചന. നിലവില്‍ ക്രൊയേഷ്യ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, പോളണ്ട്,…

Read More

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ മിൽമയും ; നാളെ മുതൽ മിൽമ പാൽ കവറും ത്രിവർണ ശോഭയിൽ

തിരുവനന്തപുരം : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ മിൽമയും. ത്രിവര്‍ണ പതാകയുടെ ശോഭ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.

Read More

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ട ; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഡൽഹി : വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി.നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് (VHA) മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ…

Read More

മഹാരാജാസിൽ കെ എസ് യുവിന്റെ ബാനർ മറച്ച് എസ്എഫ്ഐ ; ‘ ഏകാധിപത്യഭരണത്തിന്റെ മറ്റൊരു ഉദാഹരണം ‘ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

കൊച്ചി: മഹാരാജാസ് കോളേജില്‍ കെഎസ്‌യുവിന്റെ ബാനർ മറച്ച് എസ്എഫ്‌ഐ ബാനര്‍ ഉയർത്തി. എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എസ്എഫ് ഐ ഉയര്‍ത്തിയത്. അതിനുള്ള മറുപടിയെന്ന നിലയിലാണ് ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്നെഴുതിയ ബാനര്‍ കെഎസ്‌യു ഉയര്‍ത്തിയത്. ഇതാണ് ഇപ്പോൾ എസ്എഫ്ഐയെ ചൊടിപ്പിച്ചത് . അതിനുശേഷമാണ് കെ എസ് യു വിന്റെ ബാനർ മറക്കുന്ന രീതിയിൽ എസ്എഫ്ഐ ബാനറുയർത്തിയത് . എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണത്തിനെതിരെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ആവശ്യം ഉന്നയിച്ചത്. ശൂന്യവേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ…

Read More

കേശവദാസപുരം മനോരമ വധക്കേസ് : പിന്നിൽ നിന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി ആദം അലിയുടെ കുറ്റ സമ്മതം

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധ കേസിലെ പ്രതി ആദം അലി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി. താളിയുണ്ടാക്കാൻ ചെമ്പരത്തി പൂ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കനത്ത സുരക്ഷയിൽ പ്രതിയുമായി സംഭവസ്ഥലത്ത് അന്വേഷണ സംഘം എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. പ്രതിയെ…

Read More

പാക്ക് അധീന കാശ്മീർ `ആസാദ് കശ്മീർ´; മുൻ മന്ത്രി കെടി ജലീലിന്റെ പരാമർശം വിവാദത്തിൽ

മലപ്പുറം : ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മുൻ മന്ത്രിയും ഇടത് എംഎൽഎയു മായ കെ.ടി.ജലീൽ. ജമ്മു കശ്മീർ യാത്രയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാക്ക് അധീന കാശ്മീരിനെ സ്വതന്ത്ര കശ്‍മീർ എന്ന് വിശേഷിപ്പിച്ചത്. , ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ ജലീലിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതാണ് സാമാന്യം സുദീർഘമായ ഈ കുറിപ്പ്.‘‘ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ. പാക്കിസ്ഥാനോടു ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ’ എന്നറിയപ്പെട്ടു. പാക്കിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉൾ ഹഖ് പാക്കിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത…

Read More