ജയരാജന്‍ പോയ വഴിയും മോഹന്‍ വന്ന വഴിയും

2016 മെയ് 24 മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേദിവസം, ഇന്ന് തന്റെ ജന്മദിനം കൂടിയാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിയായിരുന്നു പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. വാക്കിലും മധുരം.’ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ വരാം. ഇങ്ങനെ പറഞ്ഞ് ഇപ്പോഴേ ചിലര്‍ നടക്കുന്നതായി അറിഞ്ഞു. അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. കഴിഞ്ഞദിവസം ഞാന്‍ നിയോഗിച്ചതാണെന്നു പറഞ്ഞ് ഒരാള്‍ ഹൈദരാബാദില്‍ പോയി. പക്ഷേ, എന്നെ അറിയാവുന്നതു കൊണ്ട് വന്നയാളെ വിശ്വസിച്ചില്ല. ഇങ്ങനെയുള്ള അവതാരങ്ങള്‍ക്ക് എന്നെ ശരിക്കും അറിയില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭയിലുള്ള മറ്റുള്ളവര്‍ക്കും സൂക്ഷ്മത വേണം. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫും അഴിമതിമുക്ത സര്‍ക്കാരിന്അനുയോജ്യമായിരിക്കണം. അതിനാല്‍ അവരുടെ നിയമനം ശ്രദ്ധാപൂര്‍വമാകും…’മാധ്യമങ്ങളത് ആഘോഷിച്ചു. പൊതുസമൂഹം കൈയടിച്ചു. ‘അവതാര’ങ്ങളൊന്നും അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു നടക്കില്ലെന്ന് ആശ്വസിച്ചു. പക്ഷേ, സംഭവിച്ചതോ. കോടികള്‍ ചെലവഴിച്ച് കുറേ ഉപദേശകന്മാരെ മുഖ്യമന്ത്രി ആദ്യം കുടിയിരുത്തി. അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പല പല ‘അവതാരങ്ങള്‍’…

Read More

ചാനല്‍ മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റിന്റെ ദാസ്യപ്പണി

കണ്ണൂര്‍: റേറ്റിംഗില്‍ പിന്തള്ളപ്പെടുമോയെന്ന ആകുലതയും തലപ്പത്തെ എഡിറ്റര്‍മാരുടെ രാഷ്ട്രീയവും സമത്തില്‍ ചേര്‍ത്ത മിശ്രിതം. ഏഷ്യാനെറ്റ് സര്‍വേഫലമെന്ന പേരില്‍ സംപ്രേഷണം ചെയ്ത തട്ടിക്കൂട്ട് പരിപാടിക്ക് അതിനപ്പുറം വ്യാഖ്യാനമാവശ്യമില്ല. ഒരു വര്‍ഷമപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ സര്‍വേഫലമെന്ന പേരില്‍ രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കുകയായിരുന്നു നേരും നിര്‍ഭയത്വവുമൊക്കെ ലേബലായി മാത്രം ഒട്ടിച്ചുവെച്ച ഈ വാര്‍ത്താചാനല്‍.സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ മകനായ ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് കൃത്യമായ രാഷ്ട്രീയമുണ്ട്. ടി എന്‍ ഗോപകുമാര്‍ വാര്‍ത്താവിഭാഗത്തെ നയിച്ചിടത്ത് ആറു വര്‍ഷം മുമ്പ് ഇന്ത്യാ ടുഡേ വിട്ട് ഏഷ്യാനെറ്റിലെത്തിയ രാധാകൃഷ്ണന്‍ ചാനലിന്റെ വാര്‍ത്താവിഭാഗത്തെ സിപിഎമ്മിന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറും കമ്യൂണിസ്റ്റ് സഹയാത്രിക. ഏഷ്യാനെറ്റിന്റെ ഭരണതലപ്പത്ത് ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മുമ്പുണ്ടായിരുന്നു. ഇപ്പോഴും ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്നത് കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ ലോബിയാണ്.…

Read More

വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധം സി.പി.എമ്മിന്:മുല്ലപ്പള്ളി

തിരുവനന്തപുരം:വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സിപിഎം മുദ്രകുത്തിയ പാര്‍ട്ടിയുമായി ചേര്‍ന്നാണ്. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ് വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് സി.പി.എം ഭരിക്കുന്നത്. ഇതേ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് സി.പി.എം തയ്യാറുണ്ടോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നേതാവുമായും ജനപക്ഷം നേതാവ് രാമന്‍പിള്ളയുമായും സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഖ്യ കാരണം ഈ കൂട്ടുകെട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് സിപിഎം മറന്നു. ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.സമുദായ പാര്‍ട്ടിയെന്ന് ഇടതു നേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ച ഐ.എന്‍.എല്‍ ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ഘടകക്ഷിയാണ്. കേരള…

Read More

ആപ്പ്, പകരം വെക്കാനാളുണ്ട്

59 ചൈനീസ് ആപ്പുകൾക്കാണ് ലോക്ക് വീണത്. ഇവയെല്ലാം വ്യാപകമായി പ്രചാരത്തിലുള്ളതാണ്. എന്നാൽ ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി സുരക്ഷിതമല്ല എന്ന കാരണത്താൽ ‘കടക്കൂ പുറത്ത്‌’ എന്ന സൈൻ ബോർഡ് സർക്കാർ സ്ഥാപിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ആപ്ലിക്കേഷനുകളുടെ അന്വേഷണത്തിലാണ് മിക്കവരും.നയപരമായി പറഞ്ഞാൽ തദ്ദേശീയ സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ആഗോള വിപണിയില്‍ അവസരങ്ങളിലേക്ക് ഉയരുമെന്നത് ഉറപ്പാണ്.ചൈനീസ് ആപ്പുകള്‍ക്ക് പകരമായി പ്രയോജനപ്പെടുത്താവുന്ന ചില ആപ്ലിക്കേഷനുകൾ നമുക്ക് നോക്കാം. ടിക്‌ടോക്, ഹലോ,ലൈക്കി – മിത്രോൺ, ഷെയർചാറ്റ്, ചിങ്കാരി,ബോലോ ഇന്ത്യ,റോപോസോ, ഡബ്‍സ്‍മാഷ്, പെരിസ്കോപ്പ് ക്ലബ് ഫാക്‌ടറി, ഷീൻ – മിന്ത്ര,ആമസോൺ,ഫ്ളിപ്കാർട്,സ്‌നാപ്ഡീൽ,ടാറ്റാക്ലിക് ഷെയർഇറ്റ്, എക്സെൻഡർ – ജിയോ സ്വിച്ച്, ഗൂഗിൾ ഫയൽസ്, ഡ്രോപ്‌ബോക്‌സ്, ഷെയർ ഓൾ, സ്മാർട് ഷെയർ ഡബ്ള്യൂ പി എസ് ഓഫീസ് – ഗൂഗിൾ ഡ്രൈവ് യൂ സി ബ്രൗസർ – ഗൂഗിൾ ക്രോം,…

Read More

ജനരോഷം പ്രതിഫലിപ്പിച്ച് പ്രതീകാത്മക കേരള ബന്ദ്

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ് പലയിടത്തും റോഡുകളെ നിശ്ചലമാക്കി. 1000 കേന്ദ്രങ്ങളില്‍ 25000 വാഹനങ്ങള്‍ 15 മിനിട്ട് റോഡില്‍ നിര്‍ത്തിയിടാൻ ആഹ്വാനം ചെയ്തെങ്കിലും പലയിടത്തും പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ നേതൃത്വം നൽകി. 15 മിനിട്ട് സമയം റോഡിന്റെ വശത്ത് വാഹനം നിര്‍ത്തി ജനങ്ങൾ പ്രതിഷേധത്തില്‍  പങ്കെടുത്തു.

Read More