ആശുപത്രികളുടെ പട്ടികയില്ലാതെ മെഡിസെപ്, അനിശ്ചിതത്വം ബാക്കി നിൽക്കെ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘മെഡിസെപ്’ നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അരലക്ഷം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 300 ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് നിർധനർക്ക് ചികിത്സാ സഹായം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം, എംപാനൽഡ് ആശുപത്രികളുടെ പട്ടിക ഇനിയും പുറത്തുവിട്ടില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മെഡിസെപ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഉമ്മൻചാണ്ടി സർക്കാറിൻറെ കാലത്ത് നടപടി തുടങ്ങിയെങ്കിലും തുടർന്നു വന്ന സർക്കാർ കാലതാമസം വരുത്തി.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായാണ് ‘മെഡിസെപ്പ്’ നിലവിൽ വരുന്നത്. പ്രതിവർഷം 4,800 രൂപ പ്രീമിയവും പിന്നെ ജിഎസ്ടിയുമാണ് പദ്ധതിക്കായി അടക്കേണ്ടത്. ഈ മാസം…

Read More

മുഖ്യമന്ത്രിക്കെതിരേ മാത്യു കുഴൽ നാടൻ അവകാശലംഘന നോട്ടീസ് നൽകി

തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. മാത്യു കുഴൽനാടൻ എം എൽ എയാണ് നോട്ടീസ് നൽകിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കുഴൽനാടൻ ആരോപണമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ പി ഡബ്ല്യു സി ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്നായിരുന്നു കുഴൽനാടന്റെ ആരോപണം.സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് നോട്ടീസ് നൽകി.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിയുടെ വെബ്സൈറ്റിൽ പ്രൈസ് വാട്ടർ…

Read More

രാഹുൽ ഗാന്ധി എംപി കണ്ണൂർ വിമാനത്താവളത്തിലെത്തി, വയനാട്ടിലേക്കുള്ള യാത്രയിലൂടനീളം വൻ വരവേല്പ്

കണ്ണൂർ: മൂുന്ന് ദിവസത്തെ ഔദ്യോേ​ഗിക പരിപാടികളുമായി മുൻ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി കണ്ണൂർ വിമാനത്താവളത്തിലെത്തി. വയനാട്ടിലേക്കുള്ള യാത്രയിലൂടനീളം അദ്ദേഹത്തിനു വൻ വരവേല്പ് നല്കും. റോഡ് മാർഗം വയനാട്ടിലേക്ക് പോകുന്ന അദ്ദേഹത്തെ മട്ടന്നൂർ ടൗൺ, ചാവശേരി, ഉളിയിൽ, എം.ജി. കോളെജ്, കാക്കയങ്ങാട്, പേരാവൂർ, നിടുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് നേതാക്കളും സ്വീകരിക്കും.കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ രാഹുൽ ​ഗാന്ധിയെ വരവേറ്റു. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്ന ദിവസം കോൺഗ്രസുകാർ എം കെ ജി സെന്റർ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. എ കെ ജി സെന്ററിനെക്കുറിച്ച്‌ നല്ല പരിചയമുള്ളവർക്കേ ഇത്തരം ആക്രമണങ്ങൾക്ക് സാധിക്കൂ.എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ നടത്തിയ ഒരു നാടകമാണ് എ കെ ജി സെന്റർ…

Read More

വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കയ്പമംഗലം: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടിൽ ജുബൈറി(36)നെയാണ് മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.13 വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ. ക്ലീസൺ, സീനിയർ സി.പി.ഒ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: യുഡിഎഫ് സെക്രട്ടറിയേറ്റ് ജൂലൈ രണ്ടിന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും 12 ജില്ലാ കളക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തും. അന്നേദിവസം മലപ്പുറത്ത് രാഹുൽ​ഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാൽ അവിടെ നാലാം തീയതിയാണ് മാർച്ച്.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹം, പണം വെളുപ്പിക്കൽ, കള്ളക്കടത്ത് എന്നിവയെല്ലാം കേന്ദ്ര വിഷയങ്ങളാണ്. ഇല്ലാത്ത കേസിൽ രാഹുൽ​ഗാന്ധിയെ 52 മണിക്കൂർ ചോദ്യം ചെയ്ത കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സിപിഎം -ബിജെപി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്രക്കാരെ കാണുന്നില്ല, ജനങ്ങളോട് പറയുന്നില്ല. അസുഖമെന്ന്…

Read More

വയനാട്ടിൽ ഇന്നു യുഡിഎഫ് പ്രതിഷേധ മഹാറാലി, ആയിരങ്ങൾ അണിനിരക്കും

കല്പറ്റ: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതൃത്വത്തിൽ കല്പറ്റയിൽ ഇന്നു കൂറ്റൻ‌ റാലി നടത്തും. യുഡിഎഫിലെ മറ്റു കക്ഷികളുടെ പ്രവർത്തകരും റാലിയിൽ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്  അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കെപിസിസി ഭാരവാഹികൾ, വിവിധ ഡിസിസി പ്രസിഡന്റമാർ, എംപിമാർ തുടങ്ങിയവർ കല്പറ്റയിലെത്തിത്തുടങ്ങി.രാവിലെ 11 ന് ഡിസിസിയിൽ ഉന്നതതല യോ​ഗം ചേർന്നു പ്രതിഷേധ പരിപാടികൾക്കു രൂപം നൽകും.ഉച്ചകഴിഞ്ഞു മൂന്നിന് രാഹുൽ ​ഗാന്ധിയുടെ ഓഫീസിനു മുന്നിൽ നിന്നു തുടങ്ങുന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളെ അണിനിരത്താനാണ് ആലോചിക്കുന്നത്. ഒരു…

Read More

‍അഗ്നിപഥിനെതിരെ അസംബ്ലിമണ്ഡലം തലത്തിൽ കോൺഗ്രസ് സത്യാഗ്രഹം ജൂൺ 27ന്

തിരുവനന്തപുരം; സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂൺ 27ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലിമണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎൽഎമാരും എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകും. രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കേന്ദ്രസർക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിൽ കടന്ന് കയറാനുള്ള സംഘപരിവാർ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Read More

ബാലുശേരി ആൾക്കൂട്ട ആക്രമണത്തിനു വഴിത്തിരിവ്, പുറത്തു വരുന്നത് ഡിവൈഎഫ്ഐയുടെ പങ്ക്

കൊഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ടാക്രമണം ഡിവൈഎഫ് പ്രവർത്തകർ തമ്മിൽ നടന്ന ചേരിപ്പോരാണെന്ന് വ്യക്തമായി. ഡിവൈഎഫ്ഐയും എസ്ഡിപിഐയും തമ്മിൽ നിലനിന്നു പോന്ന ചില അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയത്തിൽ വിള്ളൽ വീണതാണ് ജിഷ്ണു എന്ന ഡിവൈഎഫ്ഐ പ്രവർത്തകനു ക്രൂര മർദനമേൽക്കാൻ കാരണമെന്ന് അറിയുന്നു. മർദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്നു പൊലീസ്. അതോടെ ജിഷ്ണുവിനു മർദനമേല്ക്കുമ്പോൾ നജാഫും സ്ഥലത്തുണ്ടായിരുന്നു എന്നു വ്യക്തം. എസ്ഡിപിഐയുടെ കൊടി നശിപ്പിച്ചു എന്നു പറഞ്ഞാണ് ജിഷ്ണു ആക്രമിക്കപ്പെട്ടത്. എസ്ഡിപിഐയുടെ കൊടി നശിപ്പിച്ചതിനു ഡിവൈഎഫ്ഐക്ക് എന്തു കാര്യമെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. ഇതു തന്നെയാണ് ആൾക്കൂട്ട ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ-എസ്ഡിപിഐ സാധ്യത തെളിയുന്നത്.ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിൻറെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകനെ കേസിൽ നിന്നൊഴിവാക്കാൻ…

Read More

13,313 പേർക്കു കൂടി കോവിഡ്, ടിപിആർ 2.03%

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്ക് പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 13,313 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആര്യോ​ഗ്യ മന്ത്രാലയം. 38 പേർ മരിച്ചു. 10,972 പേർ രോ​ഗമുക്തി നേടി. ടിപിആർ 2.03 ശതമാനം. ആക്റ്റിവ് കേസുകൾ 83,990 എന്നും റിപ്പോർട്ട്.

Read More

ഹരിദ്വാർ തീർഥാടക സംഘത്തിന്റെ വാ​ഹനം അപകടത്തിൽപ്പെട്ടു 10 പേർ മരിച്ചു

ന്യൂഡൽഹി: ഹരിദ്വാർ തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. ഏഴു പേർക്കു ​ഗുരുതരമായി പരുക്കേറ്റു. യുപിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപെട്ടത്. ഇന്നു പുർച്ചെ 4.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിയുകയായിരുന്നു. പത്തു പേരും സംഭവ സ്ഥലത്ത് മരിച്ചു. അഞ്ചു പേരെ അടുത്തുള്ള ജില്ലാ ആശുപത്രിയിലും രണ്ടു പേരേ ബറേലി മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

Read More