‘എന്‍ ഉയിര്‍ അണ്ണനുക്ക് ‘ തന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ വിജയ് ഹൈക്കോടതിയില്‍

തൻറെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെതിരെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മാതാപിതക്കളായ എസ്‌എ ചന്ദ്രശേഖർ,അമ്മ ശോഭ ചന്ദ്രശേഖർ എന്നിവരടക്കം പതിനൊന്നു പേരെ ഇതിൽ നിന്നും തടയണം എന്നാണ് വിജയ് നൽകിയ ഹർജിയിലെ ആവശ്യം. മറ്റുള്ള ഒൻപതുപേർ വിജയിയുടെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ്. കേസ് മദ്രാസ് ഹൈക്കോടതി സെപ്തംബർ 27 പരിഗണിക്കും. വിജയുടെ പേരിൽ പാർട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ടുകൾ മുൻപുതന്നെ വന്നിരുന്നു.

Read More

ചെന്നൈക്ക് പവർ പ്ലെയിൽ 4 വിക്കറ്റ് നഷ്ട്ടം ; തകർപ്പൻ തുടക്കവുമായി മുംബൈ ഇന്ത്യൻസ്

മുംബൈ- ചെന്നൈ മത്സരത്തിന്റെ പവർ പ്ലെയിൽ തന്നെ ക്യാപ്റ്റൻ ധോണിയുടേതടക്കം 4 വിക്കറ്റുകൾ നഷ്ടമാക്കി ചെന്നൈ. ഫാഫ് ഡ്യൂപ്ലിസി, മോയീൻ അലി, സുരേഷ് റൈന, എം. എസ് ധോണി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ട്രെൻഡ് ബോൾട്, ആദം മിൽനെ എന്നിവർ മുംബൈയ്ക്കായി വിക്കറ്റുകൾ നേടി. രോഹിതിന്റെ അസാനിദ്ധ്യത്തിൽ പൊള്ളാർഡാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎലിന്റെ ബാക്കി മത്സരങ്ങൾ യു എ ഇയിൽ ഇന്ന് മുതലാണ് പുനരാരംഭിച്ചത്

Read More

മത സൗഹാര്‍ദത്തിനു കോണ്‍ഗ്രസ് മുന്‍കൈ എടുക്കും, യോഗം വിളിക്കും

കോഴിക്കോട്: വിദ്വേഷ പ്രചാരണങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ മതസൗഹാര്‍ദവും സാമൂഹികാന്തരീക്ഷവും തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍കൈ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വ്യക്തമാക്കി. കോഴിക്കോട്ട് സമസ്ത നേതാവ് കാന്തപുരം അബുബക്കര്‍ മുസലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയാരുന്നു നേതാക്കള്‍. ഇന്നലെ താമരശേരി അരമനയിലെത്തി ബിഷപ്പുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.…

Read More

ആര്‍.എന്‍ രവി തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു

ചെന്നൈഃ തമിഴ്നാട് ഗവര്‍ണറായി കേരള കേഡര്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജീബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്‍റെ പതിനഞ്ചാമത്തെ ഗവര്‍ണറാണു ബിഹാര്‍ സ്വദേശിയായ രവി. ‌കേരളത്തില്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം കേന്ദ്ര സര്‍വീസിലേക്കു പോയ രവി, പിന്നീട് ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി, ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക തലവന്‍, നാഗാലാന്‍ഡ് ഗവര്‍ണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പതിനാണ് നാഗാലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. ഗവര്‍ണ‌റെ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്നു പല സീനിയര്‍ ഉദ്യോഗസ്ഥരും കൊഹിമ പ്രസ് ക്ലബും വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളുടെ നാനാ വിഷയങ്ങളില്‍ അവഗാഹമുണ്ടായിരുന്ന രവിക്ക്…

Read More

ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന്‍ ഇന്ത്യയില്‍, ഇന്നലെ മാത്രം രണ്ടര കോടി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് രാജ്യാന്തര നേട്ടം. ഏറ്റവും കൂടുതല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്ത രാജ്യമെന്ന പദവി ഇന്ത്യക്ക്. ഇന്നലെ മാത്രം രണ്ടര കോടി ഡോസ് വാക്സിന്‍ കൂടി നല്‍കിയതോടെ ഇതുവരെ 79 കോടി ആളുകള്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല‍്കിയത്. ചൈനയാണ് ഇത്രയും കൂടുതല്‍ വാക്സിന്‍ നല്‍കിയത്. അതേ സമയം, മൂന്നാം തരംഗത്തിനുള്ള സൂചനകള്‍ ഇപ്പോഴുമില്ലെന്ന് ആരോഗ്യമന്ത്രാലയം. കേരളത്തിലാണു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതും നിയന്ത്രണ വിധേയമാകുമെന്ന് മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേരാണ് രോ​ഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം 55 കോ‌ടിയിലധികം പേര്‍ക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തി. ഇന്നലെ മാത്രം 14,48,833 പരിശോധനകള്‍ നടത്തി. അതോടെ പരിശോധനയ്ക്കു…

Read More

ജില്ലയിലെ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകും – പി. രാജേന്ദ്രപ്രസാദ്

കോൺഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും എപ്പോഴൊക്കെ രാജ്യത്ത് കോൺഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വർഗീയതയും വിഘടന വാദവും ശക്തിപ്രാപിച്ചിട്ടുണ്ടെന്നും ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. നാടിന്റെ നന്മയ്ക്കായി കോൺഗ്രസ് ശക്തിപ്പെടണം. അതിനായി ജില്ലയിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ തലത്തിലുള്ളവരെയും കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഡി സി സി യിൽ ചേർന്ന ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ ഉണ്ണികൃഷ്ണൻ, എസ് ശ്രീകുമാർ, ആദിക്കാട് മധു തുടങ്ങിയവർ പ്രസംഗിച്ചു.

Read More

‘ ഉമ്മന്‍ചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്’ : ആന്റോ ജോസഫ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികാഘോഷത്തിന് സമാപനമാവുകയാണിന്ന്. ഈ അവസരത്തിൽ ശ്രദ്ധേയമാകുകയാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് നിർമ്മാതാവായ ആന്റോ ജോസഫ് എഴുതിയിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്. രക്ഷിതാക്കൾക്കൊപ്പം വോട്ട് ചെയ്യാൻ പോയ അഞ്ചു വയസുകാരൻ ആന്റോ ആദ്യമായി ഉമ്മൻ ചാണ്ടിയെ കണ്ട അനുഭവത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഫേസ്ബുക് പോസ്റ്റ് വായിക്കാം : ഞാൻ ആദ്യമായി ‘പരിചയപ്പെട്ട’ രാഷ്ട്രീയനേതാവാണ് ഉമ്മൻചാണ്ടി. പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലിൽ തെളിഞ്ഞുനിന്ന കൗതുകം. 1977 ലെ തിരഞ്ഞെടുപ്പായിരുന്നു അത്. പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെട്ട കൂരോപ്പട പഞ്ചായത്തിലെ പങ്ങട സ്‌കൂളിൽ വോട്ട് ചെയ്യാൻ പോയ അച്ഛയോടും അമ്മയോടുമൊപ്പം വിരലിൽതൂങ്ങി ഞാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള വഴിയിൽ അങ്ങിങ്ങായി ചില ചുവരെഴുത്തുകൾ. അച്ഛ പറഞ്ഞുതന്നു. ‘ഇതാണ് നമ്മുടെ സ്ഥാനാർഥീടെ പേര്-ഉമ്മൻചാണ്ടി’. പേരിനേക്കാൾ എൻ്റെ നോട്ടത്തെ പിടിച്ചെടുത്തത് അതിനൊപ്പമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ചിഹ്നം അന്ന് പശുവും കിടാവുമായിരുന്നു.…

Read More

പ്രഫ. താണു പത്മനാഭന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു

മലയാളിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന് പ്രഫ. താണു പത്മനാഭന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. പുണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഇരുപതാം വയസില്‍ ആദ്യത്തെ ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചും താണു പത്മനാഭന്‍ ശ്രദ്ധേയനായിട്ടുണ്ട്. ശാസ്ത്ര മേഖലയിൽ അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനായ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Read More

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റർയൂണിവേഴ്സ്റ്റി സെന്റർ ഫോർ അസ്‌ട്രോണമിയിലെ ഡീൻ ആയിരുന്നു. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച്‌ ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു. രാജ്യം 2007ൽ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. 300 ലേറെ അന്താരാഷ്‌ട്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 1957 ൽ തിരുവനന്തപുരത്താണ് പ്രഫ. താണു പത്മനാഭൻ ജനിച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്നും സ്വർണമെഡലോടെ ബി എസ് സി, എം എസ് സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡി ഐ…

Read More

മിസ്‌ക് രോഗ ഭീഷണി രൂക്ഷം ; കൊച്ചിയില്‍ 10 വയസുകാരന് രോഗബാധ

കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച്‌ പത്ത് വയസുകാരന്‍ ചികിത്സയിൽ. തോപ്പുംപടി സ്വദേശിയായ വിദ്യാര്‍ത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികള്‍ക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികള്‍ക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Read More