ഇന്ന് 19,653 പേര്‍ക്ക്, wpr എട്ടിന് മുകളിലുള്ള 678 പ്രദേശങ്ങള്‍

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1906; രോഗമുക്തി നേടിയവര്‍ 26,711 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍…

Read More

എട്ടാംക്ലാസുകാരിയുടെ മരണംഃ അധ്യാപകന്‍ അറസ്റ്റില്‍

കാസർകോട്: മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റില്‍. ആദൂർ സ്വദേശി ഉസ്മാനെ മുംബൈയില്‍ നിന്നാണ് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി

Read More

സിപിഎം വഴിയമ്പലമായെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ല. പിണറായിയുടെ തോക്കുമുനിയില്‍ പാര്‍ട്ടിയെയും അണികളെയും നിര്‍ത്തിയിരിക്കുന്ന സിപിഎം, കോണ്‍ഗ്രസില്‍ അച്ചടക്കരാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു. കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നു പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്. സിപിഎമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാളെ…

Read More

നൂറനാട് പടനിലം ഹൈസ്കൂളില്‍1.63 കോടിയുടെ തട്ടിപ്പ്, സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

ആലപ്പുഴ: നൂറനാട് പടനിലം ഹൈസ്കൂളില്‍ നടന്ന 1.63 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ സിപിഎമ്മില്‍ കടുത്ത അച്ചടക്ക നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെംബറും പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. രാഘവനെ തരം താഴ്ത്തി. രണ്ടു പേരേ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ രാഘവനെ ജില്ലാ കമ്മറ്റിയിലേയ്ക്കാണ് തരംതാഴ്ത്തിയത്. സ്കൂൾ മാനേജരും മുൻ ഏരിയാ സെക്രട്ടറിയുമായ മനോഹരൻ, ഏരിയാ കമ്മറ്റി അംഗം രഘു എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്കൂളാണിത്. മുന്‍മന്ത്രി ജി. സുധാകരന്‍റെ വിശ്വസ്തനാണു രാഘവന്‍. മൂന്നു വര്‍ഷം മുന്‍പ് കണ്ടെത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം മന്ദ്ഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സുധാകരനെതിരായി…

Read More

മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധദിനം ആചാരിച്ചു.

കൊച്ചി:കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ ഡോക്റ്റ്‍മാര്‍ പ്രതിഷേധിച്ചു. ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ അവഗണനാപരമായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശമ്പളപരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികഞ്ഞ ഇന്ന്കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഇ-പ്രൊട്ടസ്റ്റ് ദിനമായി ആചരിച്ചു.

Read More

പൊലീസില്‍ എടാ, എടീ, നീ വിളി പാടില്ല

കൊച്ചി:പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

34,973 പേര്‍ക്കു കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 34,973 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ ഇതിനകം മരണത്തിനു കീഴടങ്ങി. 37,681 പേരാണ് രോഗമുക്തി നേടിയത്. 3,90,646 ആക്റ്റിവ് കേസുകളുണ്ട്. 3,31,74,954 പേര്‍ക്ക് ഇതിനകം രോഗം വന്നുപോയി. ആകെ 4,42,009 പേര്‍ മരിച്ചു. ഇതുവരെ 72,37,84,586 പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. കേരളത്തില്‍ മാത്രം ഇന്നലെ 6,200 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 125 പേരാണു സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന…

Read More

വിസ്മയ കേസില്‍ ഇന്നു കുറ്റപത്രം

കൊല്ലം:വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് തൊണ്ണൂറു ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. സ്ത്രീധനം വാങ്ങല്‍, സ്ത്രീ പീഡനം, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമ‌ത്തി ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടിരിക്കയാണ്.

Read More

അടിമുടി മാറ്റത്തിന് അടിത്തറയിട്ട് കോണ്‍ഗ്രസ്, ഒരു വര്‍ഷത്തെ ഊര്‍ജിത കര്‍മപദ്ധതികള്‍

നെയ്യാര്‍ ഡാം (തിരുവനന്തപുരം): അടിമുടി പ്രവര്‍ത്തന മാറ്റത്തിനും കര്‍മ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു രണ്ടു ദിവസത്തെ കോണ്‍ഗ്രസ് നേതൃതല ക്യാംപിനു സമാപനം കുറിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.,എം. ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ പുതുതായി ചുമതലയേറ്റ പതിന്നാലു ഡിസിസി പ്രസിഡന്‍റു‌മാരും പങ്കെടുത്തു. അടുത്ത ഒരു വര്‍ഷം നീളുന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്ഡകിയതായി തുടര്‍ന്നു നടത്തിയ ‌വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപിച്ചു. 28 ന് വിവരാവകാശ ദിനം ലോകത്തേക്കും മികച്ച നിയമനിര്‍മാണങ്ങളില്‍ ഒന്നായ വിവരാവാകശ നിയമത്തിന്‍റെ പ്രചാരണാര്‍ഥം ഈ മാസം 28ന് വിവരാവകാശ നിയമ സംരക്ഷണ ദിനമായി ആചിരിക്കാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിക്കപ്പെട്ട ഏറ്റവും…

Read More

കോവിഡ്ഃ അമ്മയും മകനും മരിച്ചു

ആലപ്പുഴ: കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ൽ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം (ഗീ​ത- 59) മ​ക​ൻ സൂ​ര്യ​ൻ ഡി. ​ന​മ്പൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സൂ​ര്യ​ൻ ഇ​ന്ന​ലെ രാ​ത്രി 11നും ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ർജ​നം ഇ​ന്നു രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്. മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ ഒരുമിച്ചു ദഹിപ്പിക്കും.

Read More