ഇന്ധന വിലക്കിഴിവ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനവഞ്ചന

ഗോപിനാഥ് മഠത്തിൽ രണ്ടുപ്രധാന സംഭവങ്ങള്‍ അടുത്തസമയത്ത് ഇന്ത്യയില്‍ നടന്നു. രണ്ടും വ്യത്യസ്തങ്ങളാണെങ്കിലും അടിസ്ഥാനപരമായി ഇവയ്ക്ക് നല്ല ബന്ധമുണ്ടുതാനും. അതില്‍ ആദ്യത്തേത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ പതിനാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതാണ്. ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്ക് നല്ല പരാജയം തന്നെ സമ്മാനിച്ചു. നല്ല പരാജയം എന്നുപറയുന്നത് വിരുദ്ധവാക്കുകളെ ആലങ്കാരികമായി ചേര്‍ത്തുപറഞ്ഞതാണ്. ബംഗാളിലും ബിജെപിയുടെ പ്രകടനം മറ്റുസംസ്ഥാനങ്ങളെപ്പോലെ അത്ര നന്നല്ലായിരുന്നു. അവിടുത്തെ ബിജെപി ജനറല്‍സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയയുടെ പ്രധാനപരാതി തന്നെ ഉപതിരഞ്ഞെടുപ്പില്‍ തിളക്കം നഷ്ടപ്പെട്ടതായിരുന്നില്ല. പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കിയും വാള്‍മുനയില്‍ നിര്‍ത്തിയും ജനാധിപത്യവും ക്രമസമാധാനവും പൂര്‍ണ്ണമായി തകര്‍ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബിജെപി അംഗങ്ങളെ കൂട്ടത്തോടെ തൃണമൂലില്‍ ചേര്‍ത്തുകൊണ്ട് തനി ഏകാധിപതിയായി മമത മാറിയെന്നും വര്‍ഗീയ വാദിച്ചു. ഇത് ഒരു…

Read More

ഗുഡ്സ് പാളം തെറ്റി, ട്രെയ്ൻ സർവീസ് നിർത്തി

ലക്നോ: ​ഉത്തർപ്രദേശിലുണ്ടായ ​ഗുഡ്സ് ട്രെയ്ൻ അപകടത്തിൽ വൻ നഷ്ടം. ആളപായമില്ല. അലഹബാദിൽ നിന്ന് മു​ഗൾസറായി (പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ) റെയിൽവേ സ്റ്റേഷനിലേക്കു കൽക്കരി കയറ്റി വരികയായിരുന്ന ​ഗുഡ്സ് ട്രെയിനാണ് ഇന്നു രാവിലെ പാളം തെറ്റിയത്. എട്ടു വാ​ഗണുകൾ കീഴ്മേൽ മറിഞ്ഞു. ആളപായമില്ലെങ്കിലും പാളത്തിനു കേടു പറ്റി. ഇതുവഴിയുള്ള ട്രെയ്ൻ ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു. പാളത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ഇന്നുച്ചയോടെ ​ഗ​താ​ഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

Read More

മണിപ്പൂരിൽ ഭീകരാക്രമണം: കമാൻഡിം​ഗ് ഓഫീസറും കുടുംബവും നാലു സൈനികരും കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും നാല് ജവാൻമാരും അടക്കം ഏഴ്  പേർ കൊല്ലപ്പെട്ടത്.  അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൻ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.  മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ എന്ന ഗ്രാമത്തോട് ചേർന്നാണ് ആക്രമണമുണ്ടായത്.  വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂ​ര​ഗ്രാമപ്രദേശമാണിത്.  ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ…

Read More

മലാല യൂസഫ്‌സായ് വിവാഹിതയായി, വരന്‍ അസ്സര്‍ മാലിക്ക്

ലണ്ടൻ: സാമൂഹ്യ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍. മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പങ്കുവച്ചത്.ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’, വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മലാല ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിഷേധിക്കുന്നതിനെതിരെ പോരാടിയതിനെ തുടര്‍ന്ന് താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് മലാല. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. 2014ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

Read More

ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരണം 38

പറ്റ്ന: ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരണം 38 ആയി. ബേട്ടിയിൽ 15 ഉം ഗോപാൽഗഞ്ചിൽ 11 ഉം മുസാഫർപൂർ ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. അതേസമയം കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ എങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍…

Read More

ആശങ്കയ്ക്ക് കാരണമാകുന്ന കാലാവസ്ഥാമാറ്റങ്ങള്‍

ഗോപിനാഥ് മഠത്തിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. അത് അടുത്തിടെ നടന്ന ഒരു ചരിത്രസംഭവം തന്നെയാണ്. 20 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്നത്. മാര്‍പ്പാപ്പ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചപ്രകാരം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച അവസാന മാര്‍പ്പാപ്പ ജോണ്‍പോള്‍ രണ്ടാമനാണ്. 1999-ല്‍ അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 2000-ത്തില്‍ വാജ്‌പേയ് വത്തിക്കാനില്‍ എത്തി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്തു. ജോണ്‍പോള്‍ മാര്‍പ്പാപ്പ 1986-ലും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1964-ലാണ് ആദ്യമായി ഒരു മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. അത് പോള്‍ ആറാമനായിരുന്നു. ഈ ചരിത്രവസ്തുതകള്‍ക്കപ്പുറം പ്രധാനമന്ത്രിയുടെ ഇത്തവണത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിന് വലിയൊരു കാലിക പ്രസക്തിയുണ്ട്. അത് മാറുന്ന ഭാരതത്തിലെ രാഷ്ട്രീയകാലാവസ്ഥയെ സൂചിപ്പിക്കുന്നു എന്നതാണ് പ്രധാനം. അതിന്റെ ആഹ്ലാദസൂചനകള്‍ പല രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നും മതനേതൃത്വത്തില്‍ നിന്നും ഇതിനകം…

Read More

ആസൂത്രിത തന്ത്രത്തിന്റെ അടിയന്തിര കോലാഹലങ്ങള്‍

ഗോപിനാഥ് മഠത്തിൽ കുട്ടികള്‍ തെരുവില്‍ പരസ്പരം തല്ലി മരിച്ചാലും വേണ്ടില്ല നമുക്ക് അധികാരത്തിന്റെ രുചി ആവോളം ആസ്വദിക്കാം എന്ന നിലപാടിലാണ് കേരളത്തിലെ സിപിഎം-സിപിഐ നേതൃത്വം. ഇവിടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധം ഇവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ എത്തിയിരിക്കുന്നു എന്നത് ഖേദകരമാണ്. സ്ത്രീ എന്ന നിലയില്‍ താന്‍ അവഹേളിക്കപ്പെട്ടതിനെക്കുറിച്ച് വനിതാക്കമ്മീഷനില്‍ പരാതി നല്‍കാന്‍ തയ്യാറായി ഇരിക്കുകയാണ് ഒരു എഐഎസ്എഫ് വനിതാനേതാവ്. ശരീരത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സ്ത്രീയെ മാനസികമായി തളര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞയാഴ്ച എം.ജി സര്‍വ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടയില്‍ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ കടന്നുപിടിച്ചെന്നും ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എസ്എഫിന്റെ വനിതാനേതാവ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതൊരു ചെറിയ സംഭവമായിക്കണ്ട് ഇതിനെ തള്ളിക്കളയേണ്ട കാര്യമല്ല. സ്ത്രീകള്‍ ഒറ്റപ്പെട്ടും ആണ്‍കൂട്ടായ്മയിലും ക്യാമ്പസ് വളപ്പില്‍ വേട്ടയാടപ്പെടുന്നതിന്റെ തുടര്‍ച്ചയായിട്ട് ഇതിനെ കാണപ്പെടേണ്ടതുണ്ട്. പ്രണയത്തിന്റെ പേരില്‍ വ്യക്തിപരമായി ഒരു പെണ്‍കുട്ടി പാലായിലെ കോളേജ്…

Read More

വേനല്‍ച്ചിറകുകളില്‍ വിശപ്പ് പറന്നെത്തുമ്പോള്‍

ഗോപിനാഥ് മഠത്തിൽ പ്രളയം ജനജീവിതത്തെ വീണ്ടും ദുസ്സഹമാക്കിയിരിക്കുന്നു. കേരളത്തിന്റെ കിഴക്കന്‍ മലയോരമേഖലയെ അപ്പാടെ തൂത്തെറിഞ്ഞുകൊണ്ടാണ് പ്രളയം മരണത്തിറയാട്ടം നടത്തി പിന്‍വാങ്ങിയിരിക്കുന്നത്. അത് ജനഹൃദയങ്ങളില്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഉണങ്ങാന്‍ ഇനിയും കാലങ്ങള്‍ ആവശ്യമായിവരും. ശ്രദ്ധയുടെയും ആസൂത്രണത്തിന്റെയും പാളിച്ചകള്‍ക്കൊപ്പം അപ്രതീക്ഷിതമായെത്തുന്ന പ്രളയമാണ് മുന്‍വര്‍ഷങ്ങളെപ്പോലെ ഇപ്പോഴും കേരളത്തെ കണ്ണീരീലാഴ്ത്തിയിട്ടുള്ളത്. അടുത്തനിമിഷം കേരളത്തില്‍ എന്തുസംഭവിക്കുമെന്ന് കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തവിധം സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. മഴയിലൂടെ വെള്ളത്തിന്റെ ധാരാളിത്തം ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെങ്കിലും വരുന്ന വേനല്‍ക്കാലത്ത് ജലശേഷിപ്പ് ഒട്ടുമില്ലാത്തവിധം നദികളും തടാകങ്ങളും കുളങ്ങളും കിണറുകളും ആകെ വറ്റിവരളുമെന്നത് മുന്‍പ്രളയവും തുടര്‍ന്നുവന്ന വേനലും പഠിപ്പിച്ച പാഠങ്ങളാണ്. അതുകൊണ്ട് പ്രളയകാലത്തുനിന്നുകൊണ്ടുതന്നെ വേനലിനെ പ്രതിരോധിക്കാന്‍ ഏതൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് ഉപോല്‍ബലമായ കാര്യങ്ങളാണ് അടുത്തിടെ ആഗോളതാപനത്തെ സംബന്ധിച്ച് പുറത്തുവന്നത്. അതിനെ ശരിക്കുവയ്ക്കുന്നതാണ് കഴിഞ്ഞവര്‍ഷങ്ങളിലെ അനുഭവങ്ങള്‍.പ്രകൃതി തരുന്ന അപ്രതീക്ഷിത പ്രളയത്തിനും തുടര്‍ന്നുള്ള വേനലിനുമൊപ്പം മറ്റൊരു ദുരന്താനുഭവത്തെക്കൂടി നേരിടാന്‍…

Read More

ആശിഷിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ബി.ജെ.പി ഫ്യൂഡലിസം

ഗോപിനാഥ് മഠത്തിൽ ഇന്ത്യന്‍ ജനാധിപത്യം ലജ്ജിച്ചു തലതാഴ്ത്തുന്ന സംഭവവികാസങ്ങളാണ് ലഖിംപൂര്‍ ഖേരിയില്‍ അടുത്തിടെ നടന്നത്. ഒന്നരവര്‍ഷത്തോടടുക്കുന്ന കര്‍ഷകസമരം ഇനിയും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുക എന്നുപറഞ്ഞാല്‍ അതിന്റെയര്‍ത്ഥം ജനാധിപത്യത്തിന്റെ മറവില്‍ ബിജെപി നടത്തുന്ന ഫ്യൂഡല്‍ തന്ത്രമാണെന്നാണ്. ഇവിടെ പ്രധാനമായും ഉത്തരം പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി ആദിത്യനാഥുമാണ്. അവര്‍ പിന്തുടര്‍ന്നു വരുന്ന രഹസ്യതീരുമാനങ്ങളുടെ പൂര്‍ത്തീകരണമാണ് കര്‍ഷകപ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റലും വെടിവയ്പ്പും മറ്റും. മന്ത്രിയും മന്ത്രിപുത്രനും ഇക്കാര്യത്തില്‍ ഗുഢാലോചന നടത്തിയെന്നാണ് ടിക്കോണിയ പോലീസ് സ്റ്റേഷന്റെ എഫ്‌ഐആറിലുള്ളത്. എന്നാല്‍ ഈ സംഭവത്തില്‍ മന്ത്രിപുത്രനെ രക്ഷിച്ചെടുക്കാന്‍ അവസാനനിമിഷം വരെ കേന്ദ്ര-സംസ്ഥാന ബിജെപി സര്‍ക്കാര്‍ ആവതും ശ്രമിച്ചിരുന്നു. ഒടുവില്‍ ഇരുസര്‍ക്കാരുകളുടെയും സകല പ്രതിരോധനീക്കത്തെയും നിഷ്‌ക്രിയമാക്കിയാണ് അന്വേഷണം അതിന്റെ യഥാര്‍ത്ഥ പ്രതിയെ വന്ന് സ്പര്‍ശിച്ചിരിക്കുന്നത്. അതില്‍ സുപ്രീംകോടതിയുടെ തീരുമാനം വളരെ പ്രധാനമായിരുന്നു.…

Read More

ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു മലയാളി പ്രസ് സെക്രട്ടറി

വിയന്ന. ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു ചങ്ങനാശേരിക്കാരൻ പ്രസ് സെക്രട്ടറി. ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികൾ വഹിച്ചുവരികയാണ് ഷിൽട്ടൻ. അഴിമതി ആരോപണങ്ങളെ തുടർന്ന് സെബാസ്റ്റിയൻ കുർസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച ചാൻസലർ ഓഫിസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ നിയമിച്ചത്. വിയന്നയിലാണ് ഷിൽട്ടൻ ജോസഫ് ജനിച്ചതും വളർന്നതും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Read More