കൊച്ചിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരുക്ക്

കൊച്ചി നാവിക സേനാ താവളത്തിനു സമീപം രണ്ടു സ്വാകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരുക്ക്; നാവികസേനയുടെ മതിൽ തകർന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് നാവികസേനാ ആസ്ഥാനത്തിനു സമീപം രണ്ടു ബസുകൾ കൂട്ടിയിടിച്ചത്. എതിർ ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്നു ബസുകൾ. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് നാവികസേനയുടെ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറി. നാവികസേനാ താവളത്തില്‍ പുതിയതായി നിർമ്മിക്കുന്ന കോൺക്രീറ്റ് ചുറ്റുമതിലിനു വേണ്ടി പണിതിട്ടുള്ള താൽക്കാലിക ഇരുമ്പ് ഷീറ്റ് മറ തകർത്താണ് ബസ് നിശ്ചലമായത്. ഇരു ബസുകളിലെ ഡ്രൈവർമാർക്കും ഏതാനും യാത്രക്കാരി കൾക്കും പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

Read More

ഉമ്മന്‍ ചാണ്ടി പോസ്റ്റര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്യുന്നു. ചാണ്ടി ഉമ്മന്‍, സംവിധായകന്‍ മക്ബല്‍ റഹ്‌മാന്‍ നിര്‍മാതാക്കളായ ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ സമീപം.

Read More

ഡാങ്കെയ്ക്കെതിരേ കാനം വാളെടുക്കുമ്പോള്‍

മൂന്നാം കണ്ണ് സി.പി. രാജശേഖരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലയിടത്തെങ്കിലും ഇടതുമുന്നണിക്കുണ്ടായ അപചയവും അതില്‍ സിപിഐക്കുള്ള ആത്മരോദനവുമാണ് ഈ ദിവസങ്ങളില്‍ പുറത്തുവരുന്ന സിപിഐയുടെ പാര്‍ട്ടി വിശദീകരണ റിപ്പോര്‍ട്ടില്‍ കാണുന്നത്. ‘അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും’ എന്ന കാട്ടുനീതി മാതൃകയില്‍, സ്വന്തം പാര്‍ട്ടിയുടെ താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെപ്പോലും തള്ളിപ്പറയാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയാറായി എന്നതാണ് ഈ റിപ്പോര്‍ട്ടിലെ വാര്‍ത്താ കൗതുകം. ആരാണ് എസ്.എ ഡാങ്കെ എന്നോ എന്തിനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടി പിളര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന പുതിയ പാര്‍ട്ടി ഉണ്ടായതെന്നോ കാനത്തിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ, അഭിനവ രാഷ്‌ട്രീയ അസ്തിത്വത്തിനു വേണ്ടി ആരും ആരെയും തള്ളിപ്പറയുന്നത് ഒട്ടും അഭിമതമല്ല. കാനത്തിനെപ്പോലൊരാള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഇടതുഭരണവും ആര്‍എസ്എസും കേരളത്തിലെ പോലീസില്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍…

Read More

സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാക്കിമാറ്റിഃ ഡോ. ശൂരനാട് രാജശേഖരന്‍

തൃശൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ പ്രമുഖ സഹകരണ സംഘങ്ങളെ വായ്പാ തട്ടിപ്പുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് കേരള സഹകരണ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. ഗ്രമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ സ്ഥാപിച്ച രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിക്കു മറപിടിക്കാനുള്ള സഹകരണമാക്കി മാറ്റിയെന്നും രാജശേഖരന്‍ കുറ്റപ്പെടുത്തി. ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 23ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരാണ്. അഴിമതി നടത്തുന്നവര്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന നാണംകെട്ട നിയമങ്ങളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്. “നീ എന്‍റെ മുതുക് ചൊറിഞ്ഞു തരുക, നിന്‍റെ മുതുക് ഞാനും ചൊറിയാം” എന്നാണ് സര്‍ക്കാരിന്‍റെ ഭഗത്തു നിന്നുള്ള അഴിമതിസഹകരണം.…

Read More

വാക്സിന്‍ ഇടവേള കുറയ്ക്കില്ല, കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിക്കും. പെയ്ഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. കിറ്റെക്സ് ജീവനക്കാര്‍ക്ക് വേഗത്തില്‍ വാക്സിന്‍ നല്‍കുന്നതു സംബന്ധിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. ഇതിനെതിരേ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. കൊവീഷിൽഡിൻ്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസർക്കാർ വാദം.

Read More

കപ്പല്‍ശാലയ്ക്കു ബോംബ് ഭീഷണി

കൊച്ചി: കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്‌ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

അഞ്ചു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചിഃ എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസികളിലാണ് മറ്റു സ്ഥാനാരോഹണം. എറണാകുളം ഡിസിസി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് വൈകുന്നേരം നാലിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി രാവിലെ പതിനൊന്നിനാണു ചുംതലയേല്‍ക്കുക. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ഡിസിസി പ്രസിഡന്‍റായി ജോസ് വള്ളൂര്‍ രാവിലെ പത്തിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതലയേല്‍ക്കും. പുതുതായി പണികഴിപ്പിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് ചടങ്ങ്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ‌മുഖ്യാതിഥിയാവും. കാസര്‍ഗോഡ് ഡിസിസി അധ്യക്ഷനായി…

Read More

ചന്ദന്‍ മിത്ര അന്തരിച്ചു

ന്യൂഡല്‍ഹി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ ചന്ദന്‍ മിത്ര അന്തരിച്ചു. 67 വയസായിരുന്നു.യ ഇന്നലെ അര്‍ധരാത്രിയോടെ ഡല്ഹിയിലായിരുന്നു അന്ത്യം. ദ പയനിയര്‍ ദിനപത്രത്തിന്‍റെ എഡിറ്ററായിരുന്നു. നിരവധി ആനുകാലികങ്ങളിലും രാഷ്‌ട്രീയ നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. 2003 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യസഭയിലെത്തി. 2018ല്‍ തൃണമുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

Read More

ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞു, പി.കെ. ശശി കെടിഡിസി ചെയര്‍മാന്‍

സ്ത്രീപീഡനക്കേസിലെ പ്രതിക്കു പാര്‍ട്ടി പ്രൊമോഷന്‍ തിരുവനന്തപുരം: കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ഷൊര്‍‌ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സിപിഎം നാമനിര്‍ദേശം ചെയ്തു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. ഈ പദവി നേരത്തേ വഹിച്ചിട്ടുള്ള സിപിഎം അനുഭാവി ചെറിയാന്‍ ഫിലിപ്പിനെ തഴഞ്ഞാണ് പുതിയ നിയമനം. പഴയ പദവിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രതീക്ഷ. അതേ സമയം, സ്ത്രീപീഡന കേസില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയനായ ആളെ സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. നേതൃത്വത്തെ ഭയന്ന് ആരും പുറത്തു പറയുന്നില്ലെങ്കിലും ഷൊര്‍ണൂരിലെ ഡിവൈഎഫ്ഐ നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിനു വിധേയനായ ആളാണു ശശി. സംഭവം പുറത്തായപ്പോള്‍ ഒരു കോടി രൂപ വാഗ്ദാനം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു.…

Read More

പിണറായിയെ പൊളിച്ചടുക്കി കൊടിക്കുന്നില്‍

കൊല്ലംഃ മുഖ്യമന്ത്രി പിണറായി വിജയനെ പൊളിച്ചടുക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമർശം പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത് എന്ന് പറഞ്ഞതിന് പിറകേയാണ് ഇതിനെ സാധൂകരിക്കുന്നതിനായി ചില പരാമർശങ്ങൾ കൊടിക്കുന്നിലിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടർച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തിൽപോലും തുടർച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും…

Read More