കല്‍പ്പറ്റ: ജീവിതത്തിലുണ്ടായ ഒറ്റപ്പെടലില്‍ നിന്നും അതിജീവനത്തിന്റെ പടവുകള്‍ കയറി വിജയക്കൊടി പാറിച്ച കഥയാണ് വയനാട് സ്വദേശിയായ നിഷ രത്നമ്മയുടേത്. വീണ്ടുമൊരു വനിതാദിനം കൂടിയെത്തുമ്പോള്‍ നിഷയുടെ ജീവിതകഥക്ക് പ്രസക്തിയേറാന്‍ നിരവധി കാരണങ്ങളുണ്ട്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കിയെടുക്കാമെന്ന ഒരു സ്ത്രീയുടെ ആത്മധൈര്യമാണ് അതിലൊന്ന്. കോവിഡ് ലോകത്തെയൊന്നാകെ പിടിമുറുക്കിയ സമയത്താണ് അവര്‍ ദുബൈ ആസ്ഥാനമായി ‘ചിനാര്‍ ഗ്ലോബല്‍ അക്കാദമി’ എന്ന വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിടുന്നത്. സര്‍വമേഖലകളും തകര്ന്നടിഞ്ഞുതുടങ്ങിയ സമയത്ത് ഒരു പുതിയ സംരംഭം തുടങ്ങാനുള്ള ധൈര്യം അധികമാര്ക്കുമുണ്ടാകാറില്ല. എന്നാല്‍ നിഷ ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഇന്ന് ഇരുപതോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന അക്കാദമിയായി ചിനാര്‍ മാറിയെന്ന് മാത്രമല്ല, ഇംഗ്ലീഷ് ഭാഷാ സംബന്ധമായ എന്തു സേവനങ്ങള്‍ക്കും ചിനാറിനെ ആശ്രയിക്കാമെന്ന രീതിയിലേക്ക് ഈ സംരംഭത്തെ വളര്‍ത്താനും അവര്‍ക്ക് സാധിച്ചു. മൗലികമായ ഒരു അടിത്തറയുടെ അപര്യാപ്തയാണ് അന്യദേശക്കാര്‍ക്കിടയില്‍ ഇംഗ്ലീഷിന്റെ സുഗമമായ ഒഴുക്കിന് വിഘാതമാവുന്നതെന്നായിരുന്നു നിഷയുടെ പ്രധാന…
Read MoreAuthor: Wayanad Desk
വന്യമൃഗശല്യം: നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വി ഡി സതീശന്
മാനന്തവാടി: വന്യമൃഗ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും കൃഷിനാശവും, മനുഷ്യനാശവും ഉണ്ടാകുമ്പോള്‍ നല്‍കിവരുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കടുവ ശല്യം പരിഹരിക്കുക, വന്യമൃഗശല്യത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ട പരിഹാര തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ട് ദിവസമായി യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ല്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയാണ് നിലവില്‍ നല്‍കുന്നത്. ഇത് അപര്യാപ്തമാണ്. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗം തേടണം. ഈ വിഷയം മന്ത്രി ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും വന്യമൃഗശല്യം രൂക്ഷമാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടന്നും അദ്ദേഹം പറഞ്ഞു. നിയമസഭക്കകത്തും പുറത്തും ഈ വിഷയം ഉന്നയിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട്…
Read Moreമാതാവിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വയോധികനെ കൊന്ന് കിണറ്റില്‍ തള്ളി
കല്‍പ്പറ്റ: മാതാവിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വയോധികനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊലപ്പെടുത്തി ചാക്കിലാക്കി കിണറ്റില്‍ തള്ളി. അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ആയിരംകൊല്ലിയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആയിരംകൊല്ലി മണ്ണില്‍തൊടിക മുഹമ്മദാ(65)ണ് കൊല്ലപ്പെട്ടത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അമ്മയും മക്കളും അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്. മുഹമ്മദ് ഇടക്കിടെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. മുഹമ്മദിന് അമ്പലവയലിലും മലപ്പുറത്തും ഭാര്യമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെടുത്തു. മുഹമ്മദിന്റെ ഒരു കാല് മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് അമ്പലവയല്‍ ടൗണിനടുത്തുള്ള മട്ടം ആശുപത്രിക്കുന്ന് എന്ന സ്ഥലത്തു നിന്നു പോലീസ്…
Read Moreരാഹുല്‍ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടില്‍
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എം എല്‍ എ അന്തരിച്ച സി മോയിന്‍കുട്ടി അനുസ്മ രണസമ്മേളനമാണ് മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 3.40ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. 4.40ന് പി എം ജി എസ് വൈ സ്കീമില്‍ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കിയ പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂര് (അത്തിമൂല)-ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും. മറ്റന്നാള്‍ രാവിലെ 11.15ന് ബത്തേരി നിയോജകമണ്ഡലത്തിലെ പുല്‍പ്പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറികെട്ടിടമായ വിനോദ് യുവജന സമുച്ചയം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്…
Read Moreഅന്ന് പേടിസ്വപ്നം, ഇന്ന് പ്രിയപ്പെട്ടവര്‍; കടുവയെ തിരയാന്‍ പ്രധാനികളായി കല്ലൂര്‍, വടക്കനാട് കൊമ്പന്മാര്
മാനന്തവാടി: കുറുക്കന്മൂലയില് മൂന്നാഴ്ചയായി തുടരുന്ന കടുവക്കായുള്ള തിരച്ചിലില്‍ പങ്കെടുക്കുന്ന രണ്ടുപേരാണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഒരുകാലത്ത് വനം വകുപ്പിന്റെ ഉറക്കം കളഞ്ഞ രണ്ട് ആനകളാണത്. നൂല്‍പ്പുഴയില്‍ അന്ന് ഇവരെ തിരഞ്ഞുനടന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റൊരു തിരച്ചിലിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കല്ലൂരില്‍ നിന്നും വടക്കനാട് നിന്നും വനം വകുപ്പ് പിടിച്ച ഈ കൊമ്പന്മാര്. പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളായാണ് കൊമ്പന്മാര് ഇവിടേക്കെത്തിയത്. കുറുക്കന്മൂലയിലെ കടുവാ ദൗത്യത്തിലെ പ്രധാനികളായ ഇവര്‍ ഒരുകാലത്ത് നൂല്‍പ്പുഴയെന്ന വനയോരഗ്രാമത്തിലെ പേടിസ്വപ്നമായിരുന്നു. കാര്‍ഷിക ഗ്രാമങ്ങളിലെ ജനങ്ങള്‍ പൊറുതിമുട്ടി ദീര്നാള് ഇവരെച്ചൊല്ലി സമരം ചെയ്തു. കൊമ്പന്മാര് കാടിറങ്ങുന്നത് തടയാനും തുരത്താനും വനംവകുപ്പ് ഉറക്കമൊഴിച്ചത് ആഴ്ചകളോളമാണ്. ഇന്ന് അതേ ജീവനക്കാര്‍ക്കൊപ്പം കടുവയെ പിടികൂടാന്‍ പാടുപെടുന്നവരില്‍ പ്രധാനികളാണ് കല്ലൂര്‍, വടക്കനാട് കൊമ്പന്മാര്. ആദ്യം പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയും ശല്യം തുടര്‍ന്നതോടെ വീണ്ടും പിടികൂടി ആനപ്പന്തിയില്‍ എത്തിക്കുകയും ചെയ്തതാണിവരെ.…
Read Moreകടുവഭീതി മൂന്നാംവാരത്തിലേക്ക്; പുതിയിടത്ത് പ്രതിഷേധവും, കയ്യാങ്കളിയും…
മാനന്തവാടി: കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവക്കായി പയ്യമ്പള്ളി പുതിയിടം മേഖലയില്‍ തിരച്ചില്‍ തുടരുമ്പോഴും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. വെള്ളിയാഴ്ച കുറുക്കന്മൂലയില് വനംവകുപ്പും, നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. വനപാലകന് കത്തി എടുക്കാന്‍ ശ്രമിച്ചത് ഏറെ നേരത്തെ സംഘര്‍ഷത്തിനും ഇടയാക്കി. ഇന്നലെ രാവിലെ 8.30 മണിയോടെ പയ്യംമ്പള്ളി പുതിയിടത്താണ് സംഭവം. മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഉന്നതവനപാലകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ദിവസങ്ങളോളം വനംവകുപ്പിന്റെ നടപടികളില്‍ പ്രതീക്ഷയര്പ്പിച്ചുനിന്ന ജനങ്ങള്‍ ഗത്യന്തരമില്ലാതെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് വെള്ളിയാഴ്ച പയ്യമ്പള്ളി പുതിയിടം മേഖലയില്‍ കണ്ടത്. പുതിയിടത്ത് വെച്ച് വ്യാഴാഴ്ച രാത്രി പത്തരക്കും ഇന്നലെ പുലര്‍ച്ചെ 12 മണിക്കും കടുവയെ കണ്ടിരുന്നു. എന്നാല്‍ വനംപാലകരെ വിവരമറിയിച്ചിട്ടും പരിശോധനക്ക് രണ്ടോളം ഉദ്യോഗസ്ഥരെ മാത്രമാണ് അയച്ചതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് പുലര്‍ച്ചെയോടെയാണ് വനപാലകസംഘം പരിശോധനക്കെത്തിയത്. ഇതിന് ശേഷം പുതിയിടത്ത് തന്നെയുള്ള കൊയിലേരി യാര്‍ഡില്‍ സ്ഥാപിച്ച…
Read Moreകടുവാപ്പേടിയില്‍ കുറക്കന്മൂലയും പരിസരപ്രദേശങ്ങളും; പ്രതിഷേധം ശക്തമാവുന്നതിനിടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വയനാട്ടിലേക്ക്…
മാനന്തവാടി: കഴിഞ്ഞ 18 ദിവസമായി കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് വയനാട്ടിലേക്ക്. വനംവകുപ്പും പൊലീസും സര്‍വ്വ സന്നാഹങ്ങളുമൊരുക്കി കടുവയ്ക്കായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് വാര്‍ഡനെ തന്നെ ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയും കടുവ രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. കുറുക്കന്മൂലയില് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളി പുതിയിടത്താണ് രണ്ട് വളര്‍ത്തുമൃഗങ്ങളെ കൂടി കടുവ കൊന്നത്. പുതിയിടം വടക്കുപാടം ജോണിന്റെ ഒരു വയസോളം പ്രായമുള്ള മൂരിക്കിടാവിന്റെ ജഡം തൊഴുത്തില്‍ നിന്നും മീറ്ററുകള്‍ അകലെയാണ് കണ്ടെത്തിയത്. ഇവിടെ നിന്നും അധികം ദൂരത്തിലല്ലാതെ പരുന്താനായില് ലൂസി ടോമിയുടെ ആടിനെ കയറ് പൊട്ടിച്ച് കൊണ്ടുപോകുകയും ചെയ്തു. കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ കൂടുതല്‍ ജനവാസമേഖലയിലേക്കെത്തിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ബുധനാഴ്ച പകല്‍…
Read More69 ഗ്രാം എം ഡി എം എയുമായിരണ്ട് യുവാക്കള്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കോടഞ്ചേരി കണ്ണോത്ത് എ.ഷഫീര്‍ (30), കൈതപ്പൊയില്‍ എ.നിജാമു (36) എന്നിവരെയാണ് 69 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.എക്സൈസ് ചെക്കുപോസ്റ്റില്‍ ഇന്നലെ രാവിലെ ഒന്‍പതോടെ നടന്ന വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. മരുന്ന് കടത്താനുപയോഗിച്ച മാരുതി റിറ്റ്സ് കാറും കസ്റ്റഡിയിലെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര് നിഗീഷ്, ഇന്‍സ്പെക്ടര്‍ എ.പ്രജിത്ത്, കെ.വി ഷാജിമോന്‍, പി.എ പ്രകാശ്, അനില്‍കുമാര്‍, സനൂപ്, മന്‍സൂറലി, സല്‍മ, വീണ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Read Moreമാനന്തവാടി കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു
മാനന്തവാടി: കുറുക്കന്മൂലയിലെ നാടിനെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. വീണ്ടും കടുവയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തതിന് പിന്നാലെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ കടുവയെ മയക്ക് വെടിവെച്ചോ, വെടിവെച്ചോ പിടികൂടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കുറുക്കന്മൂല ചെറൂര് മുണ്ടക്കല്‍ കുഞ്ഞ് എന്ന ജോണിന്റെ ആറ് മാസം പ്രായമായ പശുക്കിടാവിനെയാണ് ഇന്നലെ കടുവ കൊന്നത്.വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നര മണിക്ക് കടുവ പശുക്കിടാവിനെ പിടികൂടുകയും, ജഡം നൂറ് മീറ്റര്‍ അകലെ ഉപേക്ഷിക്കുകയുമായിരുന്നു. നാട്ടുകാരും വനംവകുപ്പും പോലീസും നടത്തിയ തിരച്ചിലില്‍ എടപ്പറ പൗലോസിന്റെ സ്ഥലത്ത് പശുകിടാവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. ഇവിടെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കടുവ കാല്‍ഭാഗം മാത്രം ഭക്ഷിച്ച് ഉപേക്ഷിച്ച പശുക്കിടാവിന്റെ ജഡമാണ് കൂട്ടില്‍ ഇരയായി ഇട്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഒന്‍പത് വളര്‍ത്ത് മൃഗങ്ങളെ കടുവ കൊല്ലുകയും ജനരോഷം ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള…
Read Moreസാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: എന്‍ ഡി അപ്പച്ചന്
കല്‍പ്പറ്റ: കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ സഹകാരികളും ജീവനക്കാരും ധര്‍ണ നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സഹകരണസംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്കുന്ന ആര് ബി ഐ നിലപാട് അക്ഷേപകരമാണ്. കേരളത്തിന്റെ വികസനത്തിലും, സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതിലും നിര്‍ണായ സ്ഥാനമുള്ള സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരും ആര് ബി ഐയും പ്രവര്‍ത്തിക്കുന്നത്. ആര് ബി ഐ ലൈസന്‍സ് ഇല്ലാത്ത സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും, ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന തുകക്ക് ബാങ്കിംഗ് ഇന്‍ഷൂറന്‍സ് ലഭിക്കുകയില്ലെന്നുമുള്ള വ്യാജപ്രചാരണം സഹകരണമേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ്.…
Read More