ഒരു കോടി രൂപ മുക്കിയ സിപിഎം സഹകരണ ബാങ്കിൽ വീണ്ടും വായ്പാ തിരിമറി, നിക്ഷേപകർക്കു നഷ്ടം വീണ്ടും ഒരു കോടി

ആലപ്പുഴ: സിപിഎം സഹകരണക്കൊള്ള ഹരിപ്പാട്ടും. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലാണ് വൻ വെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത്. നേരത്തേ ഒരു കോടി രൂപയുടെ മുക്കുപണ്ട കേസ് ഒതുക്കി തീർത്ത ബാങ്കിൽ സ്വർണപ്പണയം, മറ്റ് വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വീണ്ടും ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പണയപ്പണ്ടം ഇല്ലാതെ 32 പേർക്ക് ഒരു കോടി രൂപയോളം വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് ശാഖകൾ മാത്രമുള്ള ഹരിപ്പാട്ടെ കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തിയത് കഴിഞ്ഞ 23ന്. ബാങ്കിൻറെ നാരകത്തറ ശാഖയുടെ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ പണയ പണ്ടങ്ങളുടെ കണക്കെടുത്തപ്പോൾ ഞെട്ടി. സ്വർണപ്പണയ വായ്പയെടുത്ത 32 പേരുടെ കവറുകൾ ശൂന്യം. സ്വർണത്തിന്റെ തരി പോലുമില്ല.…

Read More

ആഡംബര ധൂർത്ത്: നാലു കോടി രൂപയുടെ കാറുകൾ വാങ്ങിയ കണക്ക് സഭയിൽ മുഖ്യമന്ത്രി ഒളിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കും പുതിയ വാഹനം വാങ്ങിയതിന് ചെലവായത് 2.45 കോടി ; 6 മന്ത്രിമാർക്ക് 1.50 കോടിയും; കാറിന് ചെലവായത് എത്ര എന്ന നിയമസഭ ചോദ്യത്തിന് ” വിവരം ശേഖരിച്ചു വരുന്നു ” എന്ന ഒറ്റ മറുപടി നൽകി പിണറായി. നിയമസഭയിൽ അനൂപ് ജേക്ക്ബ് ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മൗനത്തിൽ പൊടിഞ്ഞ മറുപടി.ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി സഭയിലും ഉരുണ്ട് കളിച്ചു. ഈ സർക്കാരിന്റെ കാലത്ത് ഇവർക്കായി എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി, ഇതിനായി എത്ര തുക ചെലവായി , ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നി 3 ചോദ്യങ്ങൾക്കും “വിവരം ശേഖരിച്ചു വരുന്നു ” എന്ന ഒറ്റ മറുപടിയിൽ മുഖ്യമന്ത്രി ഒതുക്കി.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.…

Read More

ന​ഗ്നഫോട്ടോ പ്രദർശനം: രൺവീർ സിം​ഗിനെതിരേ കേസ്

മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിം​ഗ് രൺവീർ സിംഗിൻറെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ രൺവീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈ പൊലീസിൽ പരാതിയും ലഭിച്ചു. രൺവീറിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂൽ…

Read More

3 മലയാളികളടക്കം 19 എംപിമാരെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാർക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നി‍ർത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേ‍ർന്നപ്പോഴും എംപിമാ‍‍ർ പ്രതിഷേധം തുട‍ർന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാർ പ്രധാനമായും പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ…

Read More

യുക്രൈൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അനുമതിയില്ല, ബം​ഗാൾ സർക്കാർ നിലപാട് നിയമവിരുദ്ധമെന്നു കേന്ദ്രം

ന്യൂഡൽഹി: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഇത്തരത്തിൽ നാനൂറിലധികം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവസരം നൽകിയ ബംഗാൾ സർക്കാർ നടപടി ദേശീയ മെഡിക്കൽ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി ലോക്സഭയിൽ വിശദീകരിച്ചു. വിദ്യാർഥികർക്ക് മെഡിക്കൽ കോളെജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ എതിർത്ത കേന്ദ്രം, വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ്.വിദേശ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെൻറിനെ രേഖാമൂലം അറിയിച്ചു.

Read More

മലയാളി താരം എൽദോസ് പോൾ ലോക അത്‌ലറ്റിക്ക് ട്രിപ്പിൾ ജംപ് ഫൈനലിൽ

ഒറിഗോൺ: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി മലയാളി താരം എൽദോസ് പോൾ ട്രിപ്പിൾ ജംപ് ഫൈനലിൽ. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് എൽദോസ് പോൾ ഇന്ന് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിൽ 16.68 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് പോൾ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ മത്സരിച്ച എൽദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളിൽ പന്ത്രണ്ടാമനായാണ് എൽദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ താണ്ടിയ 16.99 മീറ്ററാണ് എൽദോസിൻറെ ഏറ്റവും മികച്ച ദൂരം.വിസ പ്രശ്നങ്ങൾ കാരണം ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എൽദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എൽദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യൻസമയം രാവിലെ 6.50നാണ് ട്രിപ്പിൾ ജംപ് ഫൈനൽ. എൽദോസിനൊപ്പം ട്രിപ്പിൾ ജംപിൽ മത്സരിച്ച…

Read More

കോൺ​ഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺ​ഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികളെ നിയോ​ഗിച്ചു വേട്ടയാടുന്നതിൽ കോൺ​ഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണു പ്രതിഷേധം. ന്യൂഡല്ഹിയിൽ പാർട്ടി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടേക്കു പ്രവർത്തകരെ കടത്തിവിടുന്നില്ല. എന്നാൽ പാർട്ടി ആസ്ഥാനത്തിനു സമീപം നൂറുകണക്കിനു പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്നു രാവിലെ 11 മണിയോടെ സോണിയാ ​ഗാന്ധു ഇഡി ആസ്ഥാനത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിഭജൻ ലാൽ യാദവിനെയും ഇഡി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. മഹാരാഷ്‌ട്രയിൽ അന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നരേന്ദ്ര മോദി അട്ടിമറിച്ചതെന്ന് യാദവ് പറഞ്ഞു. ഇത്തരം ഭീഷണി കൊണ്ടു തങ്ങളെ തളർത്താനാവില്ലെന്നും യാദവ്.

Read More

ശ്രീലങ്കയിൽ പുതു ചരിത്രം: പാർലമെന്റ് അം​ഗങ്ങൾ ഇന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും

കൊളംബോ: ശ്രീലങ്കയിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റ് അം​ഗങ്ങൾക്കു മാത്രമാണ് വോട്ടവകാശം. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. എന്നിട്ടും തിക്രോണ പോരാട്ടമാണ് നടക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം കൈയടക്കിയിരിക്കുന്ന പ്രതിഷേധക്കാരെ ഇനിയും പൂർണമായി പുറത്താക്കാനുമായിട്ടില്ല.ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എൽപിപിയിൽ നിന്ന് വേർപിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനിൽ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എൽപിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമം.225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. റെനിൽ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നൽകുന്നതിനായി പ്രധാന പ്രതിപക്ഷമായ…

Read More

ചാവക്കാട്ട് മിന്നൽ ചുഴലി, മഴക്കെടുതിയിൽ 4 മരണം

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തൃശൂർ ചാവക്കാട്ട് മിന്നൽ ചുഴലി രൂപപ്പെട്ടു. സംസ്ഥാന വ്യാപകമായി പെയ്യുന്ന മഴയിൽ നാല് പേർ മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസർകോഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം 10 കോടിയോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് റിപ്പോർട്ട്. തീരദേശ ജില്ലകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്നു.കാസർകോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി ഷാൻ ആരോൺ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോടുണ്ടായ മഴക്കെടുതിയിൽ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരിൽ വിദ്യാർത്ഥിയായ മുഹമ്മദ് മിർഷാദ് (13) എന്നിവരാണ് മരിച്ചത്. എടച്ചേരി ആലിശേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് അഭിലാഷ് മരിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടിൽ ഒരു മരണം ഉണ്ടായിരിക്കുന്നത്.മലപ്പുറത്ത് ശക്തമായ മഴയിൽ പാലം വെള്ളത്തിൽ മുങ്ങി. വളരാട്…

Read More

പോക്സോ കേസിൽ മൊഴി മാറ്റാൻ മകളെ തട്ടിക്കൊണ്ടു പോയ മാതാപിതാക്കൾ അറസ്റ്റിൽ

തൃശൂർ: പാലക്കാട്ട് രണ്ടാനച്ഛന്റെ പീഡനം മറച്ചു വയ്ക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപൊയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അച്ഛൻറെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയതെന്നു പൊലീസ് പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ചെറിയച്ഛൻ പ്രതിയായ പോക്സോ കേസിൽ മൊഴി അനുകൂലമാക്കാൻ ആയിരുന്നു തട്ടിക്കൊണ്ട് പോകൽ.പെൺകുട്ടിയെ കാണാതായത് മുതൽ അച്ഛൻറെയും അമ്മയുടേയും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതീജിവത ഇവർക്ക് ഒപ്പമാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. ഇന്നലെ രാത്രി പാലക്കാടെത്തിച്ച പെൺകുട്ടിയെ ചൈൽഡ് വെൽ ഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയതിന് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ സംരക്ഷണത്തിനും…

Read More