കരുണാപുരം പഞ്ചായത്ത് യുഡിഎഫിന്

ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ ആണ് വിജയം. 17ല്‍ ഒമ്പത് വോട്ടുകള്‍ നേടി കോൺഗ്രസിലെ മിനി പ്രിൻസ് പ്രസി‍ഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്‍റ് എൽഡിഎഫിലെ വിൻസി വാവച്ചൻ ആണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന എൽഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്. ബിഡിജെഎസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗമായ പി ആർ ബിനുവിൻറെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. ബിഡിജെഎസ് അംഗം പി ആർ ബിനു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി സാലിയാണ്

Read More

എസ്‌ഡിപിയുമായി സിപിഎം സന്ധി ചെയ്തുഃ വി.ഡി. സതീശന്‍

പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തിയ എസ്.ഡി.പി.ഐയുമായി ഈരാറ്റുപേട്ടയില്‍ സി.പി.എം സന്ധി ചെയ്തു തിരുവനന്തപുരം: പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയവരുമായാണ് ഈരാറ്റുപേട്ടയില്‍ സി.പി.എം സന്ധി ചെയ്തിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ 13 സീറ്റ് യു.ഡി.എഫിനും 10 സീറ്റ് എല്‍.ഡി.എഫിനും 5 സീറ്റ് എസ്.ഡി.പി.ഐക്കുമുണ്ട്. പത്ത് സീറ്റുള്ള സി.പി.എം അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന് യു.ഡി.എഫ് ഭരണത്തെ അവിശ്വാസത്തിലൂടെ താഴെയിട്ടു. ഇപ്പോള്‍ പറയുന്നത് എസ്.ഡി.പി.ഐയുമായി കൂട്ടുകൂടിയിട്ടില്ലെന്നാണ്. പിന്നെ എന്തിനാണ് അവിശ്വാസത്തെ പിന്തുണച്ചത്. ഇവര്‍ തമ്മില്‍ കൂട്ട് ഇല്ലെങ്കില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ എത്തും. എസ്.ഡി.പിയുമായി ചേര്‍ന്ന് നഗരസഭാ ഭരണം പിടിക്കുകയെന്നതായിരുന്നു സി.പി.എം അജണ്ട. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ വീട് ഈരാറ്റുപേട്ടയില്‍ നിന്നും ഏറെ അകലെയല്ല. അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ…

Read More

ആരുമായും കൂടുന്ന പാര്‍ട്ടി സിപിഎം:വി.ഡി. സതീശന്‍

തിരുവനന്തപുരംഃ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആരുമായും സന്ധിയുണ്ടാക്കുന്ന പാര്‍ട്ടിയാണു സിപിഎം എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ അധികാരത്തിലിരുന്ന യുഡിഎഫിനെ താഴെയിറക്കാന്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎമ്മിന്‍റെ മതേതരത്വമല്ല കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കോണ്‍ഗ്രസിന് സിപിഎമ്മിന്‍റെയോ അതിന്‍റെ സെക്രട്ടറി എ വിജയരാഘവന്‍റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്ഡിപിഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്‍റെ വീട് ഇടുക്കി വട്ടവടയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് ഒട്ടും ദൂരമില്ല വട്ടവടയിലേക്ക്. ഈരാറ്റുപേട്ടയില്‍ എസ്‌ഡിപിഐയുമായി കൈകോര്‍ക്കുമ്പോള്‍ സിപിഎം അഭിമന്യുവിന്‍റെ മുഖം കൂടി ഓര്‍ക്കണമായിരുന്നു എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കി എന്നു പുരപ്പുറത്തു കയറിനിന്ന് വിളിച്ചു കൂവിയവരാണ് അന്നും ഇന്നും എസ്‌ഡിപിയുമായി കൈകോര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ പ്രബലമായ രണ്ടു സമൂഹങ്ങള്‍ പരസ്പരം പ്രകോപനപരമായ പ്രസ്താവനകളും പ്രകടനങ്ങളും നടത്തി നാട്ടിന്‍റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്…

Read More

സിപിഐയില്‍ അടി തുടരുന്നു, രാജുവിനെ തള്ളി കാനം

കൊച്ചി: കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐയിലെ ഉള്‍പ്പോര് തുടരുന്നു. കൊല്ലം ജില്ലയില്‍ സിപിഎമ്മിനെയാണ് സിപിഐ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയതെങ്കില്‍ എറണാകുളം ജില്ലയില്‍ പട പാളയത്തില്‍ത്തന്നെയാണ്. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴയിലെ വന്‍ പരാജയത്തിന്‍റെ സാഹചര്യം വിശദീകരിച്ച ജില്ല സെക്രട്ടറി പി. രാജുവിനെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അതിരൂക്ഷ വിമര്‍ശനം. എംഎല്‍എ ആയിരിക്കെ, എല്‍ദോ ഏബ്രഹാമിന്‍റെ ആര്‍ഭാട വിവാഹത്തിനു നേതൃത്വം നല്‍കുകയും പഴയിടം തിരുമേനിയുടെ വിവാഹസദ്യപോലും ആസ്വദിച്ചു കഴിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ തള്ളിപ്പറയുന്നതെന്തിനെന്നു വരെ കാനം രാജുവിനോടു ചോദിച്ചു. പറവൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം തങ്ങളെ കാലുവാരിയെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം. എന്നാല്‍ സിപിഐ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ ആണു പറവൂരില്‍ മത്സരിപ്പിച്ചതെന്നു സിപിഎമ്മും തിരിച്ചടിച്ചു. എന്നാല്‍ ൨൦൧൬ല്‍ പാവപ്പെട്ടവനാണെന്നും പാവപ്പെട്ടവരുടെ വോട്ട് തരണമെന്നും അഭ്യര്‍ഥിച്ചു മത്സരിച്ച എല്‍ദോ ഏബ്രാഹാമിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‌‍…

Read More

കൊവിഡ് മാര്‍ഗ രേഖ പുതുക്കി, കോവിഡ് രോഗത്തിനു 30 ദിവസം

ന്യൂഡല്‍ഹി:കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് പുതുക്കിയ മാര്‍ഗ രേഖയില്‍ പറയുന്നു. എന്നാല്‍ കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിര്‍ദ്ദേശത്തിലുണ്ട്. ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ പുതുക്കിയത്. ഐസിഎംആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമാണ് മാര്‍ഗ രേഖ പുതുക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിത്. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കൊവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്…

Read More

ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും: കെ. സുധാകരന്‍

തിരുവനന്തപുരം: ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി, സിപിഎം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയായതില്‍ പിണറായി വിജയന് കടപ്പാടുള്ളത് ബിജെപിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടുമാണ്. ബിജെപിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് രണ്ടാം പിണറായി സര്‍ക്കാരിന് കാരണം. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്ലിന്‍ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസില്‍ സിബിഐയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡന്‍സുണ്ട്.കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണ്.…

Read More

ടോൾ പിരിവ് അനുവദിക്കില്ല -ആർ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: റോഡ് പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തി വയ്ക്കണമെന്നും  അശാസ്ത്രീയവും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ലെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ആകെ 46 കി.മീ. ദൂരം നിർമ്മാണം പൂർത്തിയാക്കേണ്ടതിൽ 23 കി.മീറ്ററിൽ താഴെ മാത്രമെ നിർമ്മിച്ചിട്ടുള്ളു.ഇതേ റോഡിൽ  ആക്കുളം പാലത്തിനു സമീപം നേരത്തെ നാലു വർഷം ടോൾ പിരിച്ചിരുന്നു. തിരുവല്ലത്ത് ഇപ്പോൾ ടോൾ പിരിക്കുന്ന കേന്ദ്രത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പോലും വാഹനങ്ങൾക്ക് ഓടാൻ കഴിയില്ലന്നിരിക്കെ ടോൾ പിരിവ് തദ്ദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ടോൾ പിരിവ് ടുറിസം മേഖലയേയും തൊഴിലാളികളെയും പാവപ്പെട്ടവരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആയതിനാൽ ഈ ടോൾ പിരിവ് അനുവദിക്കാനാവില്ല. ടോൾ പിരിവ് ശക്തിയുക്തം ചെറുക്കുമെന്നും ഐ.എൻ.ടി.യു.സി.പ്രസിഡൻറ് പറഞ്ഞു.ചാക്ക ബൈപ്പാസിനു സമീപം നാഷണൽ ഹൈവേ റീജിയണൽ…

Read More

എറണാകുളം ജില്ലാ നേതൃത്വത്തെ വെട്ടിനിരത്താന്‍ സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം: എറണാകുളത്തെ നേതാക്കൾക്കെതിരെ നടപടി വരും എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പരാജയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഈ മാസം തുടങ്ങുന്ന സിപിഎം സമ്മേളനങ്ങള്‍ക്ക് മുമ്പേ നടപടിയുണ്ടാകും. ഇതിനുമുന്നോടിയായി ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ സികെ മണിശങ്കര്‍, എന്‍ സി മോഹനന്‍ അടക്കമുളളവരോട് പാര്‍ടി വിശദീകരണം തേടി. തൃപ്പൂണിത്തുറയടക്കമുളള മണ്ഡലങ്ങളില്‍ കനത്ത വോട്ടു ചേര്‍ച്ചയുണ്ടായെന്നും പരാജയം തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചില്ലെന്നുമാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്‍. സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി മല്‍സരിച്ച പെരുമ്പാവൂ‍ര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ഏറ്റവും അധികം പരാതികള്‍ ഉയര്‍ന്നത്. ഗോപി കോട്ടമുറിക്കല്‍, കെ ജെ ജേക്കബ്, സിഎം ദിനേശ് മണി, പി എം ഇസ്മേയേല്‍ എന്നിവരാണ് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ തേടിയത്. ഇവര്‍ നല്‍കിയ റിപ്പോ‍ര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം…

Read More

ഇന്നലെ 38,948 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തു പുതുതായി 38,948 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 219 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 43,903 പേര്‍ രോഗംമുക്തി നേടി. പുതിയ രോഗികളില്‍ 26,701 പേരും കേരളത്തിലാണ്. 74 മരണങ്ങളും ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ 4,04,874 പേരാണ് ആക്റ്റിവ് കേസുകളുടെ പട്ടികയിലുള്ളത്. ഇതിനകം 3,30,27,261 പേര്‍ക്കു രോഗം വന്നു പോയി. 4,40,752 പേര്‍ മരണത്തിനു കീഴടങ്ങി. 68.75 കോടി പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയതായും ആരോഗ്യമന്ത്രാലയം ‌അറിയിച്ചു.

Read More

നിപ്പ സമ്പര്‍ക്ക പട്ടിക വലുതാവും, 20 സാമ്പിളുകള്‍ പൂനെയില്‍ പരിശോധനയ്ക്ക്

കോഴിക്കോട് : പന്ത്രണ്ടുകാരന്‍റെ മരണത്തിലൂടെ കോഴിക്കോട്ട് സ്ഥിരീകരിക്കപ്പെട്ട നിപ്പ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിവിധ ആശുപത്രി ജിവനക്കാരടക്കമുള്ളവരെ ഉള്‍പ്പെടുത്തി സമ്പര്‍ക്കപ്പട്ടിക അധികൃതര്‍ വിപുലപ്പെടുത്തി. കുട്ടിയുടെ അമ്മയടക്കം ഏതാനും പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു. സംശയമുള്ള ഇരുപതു പേരുടെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചു. ഫലം വന്ന ശേഷം നിയന്ത്രണങ്ങള്‍‌ കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ ആലോചന. നിപ രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുന്നത് ആശങ്കകൾക്ക് വഴി ഒരുക്കുകയാണ്.മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം…

Read More