ഇടതുമുന്നണിയില്‍ കലഹം, സിപിഐയെ മൂലയ്ക്കിരുത്താന്‍ സിപിഎം

കൊല്ലംഃ സംസ്ഥാന ഇടതു മുന്നണിയില്‍ ഘടക കക്ഷികള്‍ തമ്മിലുള്ള കലഹം മൂക്കുന്നു. സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള പോര് എല്ലാ മറയും നീക്കി പുറത്തു വന്നു. സിപിഐക്കെതിരേ പരാതിയുമായി സിപിഎമ്മിനെ സമീപിച്ച ജോസ് കെ മാണിയോട് കാത്തിരിക്കാനാ​ണ് സിപിഎമ്മിന്‍റെ നിര്‍ദേശം. സിപിഐയെ മൂലയ്ക്കിരുത്തി ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അതിനിടെ, പാര്‍ട്ടി താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഐയിലും ഉരുള്‍ പോട്ടിത്തുടങ്ങി. കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്‍റെ സ്വാധീന മേഖലകളില്‍ എല്‍ഡിഎഫിനു വോട്ട് കുറയുകയാണ് ചെയ്തത്. ചിലയിടത്തെങ്കിലും ബിജെപിയുടെ സഹായത്തോടെയാണ് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ സിപിഎം പലേടത്തും കാലുവാരിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നണി…

Read More

പാക് ഭീകരരടക്കം ആറ് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്താതായി പ്രത്യേക അന്വേഷണ സേന വെളിപ്പെടുത്തി. രണ്ടു പേര്‍ ഡല്‍ഹിയിലും ഒരാള്‍ മഹാരാഷ്‌ട്രയിലും മൂന്നു പേര്‍ ഉത്തര്‍ പ്രദേശിലുമാണ് അറസ്റ്റിലായത്. ഇവരുടെ ലക്ഷ്യം എന്താണെന്നു വ്യക്തമാകുന്നതേയുള്ളു. ദസറ, രാമ നവമി തുടങ്ങിയ ഉത്സവങ്ങള്‍ക്കായി രാജ്യം തയാറെടുക്കുമ്പോള്‍ സ്ഫോടനമടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ആസൂത്രണം ചെയ്തെന്നാണു വിവരം. രഹസ്യ കേന്ദ്രത്തിലെത്തിച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആര്‍ഡിഎക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read More

യുഡിഎഫ് ഒരുക്കിയ ചികിത്സാ സൗകര്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

കോന്നി മെഡിക്കല്‍ കോളെജിലെ അത്യാഹിത വിഭാഗം, ഐപി വിഭാഗങ്ങള്‍ തുറന്നില്ല കൊല്ലം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു സംസ്ഥാനത്തു തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പലതും കഴിഞ്ഞ ആറുവര്‍ഷത്തെ പിണറായി ഭരണത്തില്‍ താറുമാറായി. പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളാണ് സൗകര്യങ്ങളൊന്നുമില്ലാതെ കോവിഡ് കാലത്തു പോലും നോക്കുകുത്തിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങി, പ്രവര്‍ത്തന സജ്ജമായ കോന്നി മെഡിക്കല്‍ കോളെജില്‍ ഈ മാസം പതിനൊന്നിന് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ പേരിനു മാത്രമുള്ള ഒപി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് കാലത്തു തുടങ്ങിയ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ അവസ്ഥയും ഇതാണ്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പറയുന്നത്. കൊവിഡ്, നിപ…

Read More

കൊച്ചി മെട്രോയില്‍ പാര്‍‌ക്കിംഗ് ഫീസ് കുറച്ചു

കൊച്ചി: മെട്രോ പാർക്കിംഗ് നിരക്കുകൾ കുറച്ചു. പുതിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ ആദ്യത്തെ രണ്ട് മണിക്കൂർ ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ്. നാല് ചക്ര വാഹനങ്ങൾക്ക് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്. മറ്റു വലിയ വാഹനങ്ങൾക്ക് 100രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആർ.എൽ എംഡി ലോകനാഥ് ബഹ്റ പറഞ്ഞു. ഇത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാർഗങ്ങൾ ഉപയോഗിക്കുന്നവരെ മെട്രോയിലേക്ക് ആകർഷിക്കുകയും,അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതല്‍ ഞായറാഴ്ചകളില്‍…

Read More

ആലപ്പുഴ മെഡി. കോളെജില്‍ മൃതദേഹങ്ങള്‍ മാറി, അന്വേഷണം തുടങ്ങി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളെജുകളില്‍ മൃതദേഹങ്ങള്‍ മാറി നല്‍കുന്ന സംഭവങ്ങള്‍ ആവര്‍‌ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും സമാന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയത് ഇന്നലെ വൈകുന്നേരം വലിയ സംഘര്‍ഷത്തിനു വഴി തുറന്നിരുന്നു. കായംകുളം സ്വദേശിയുടെ മൃതദേഹം ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു. നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ ആണ് മൃതദേഹം മാറി നൽകി പോയത്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്.…

Read More

വാക്സിനേഷന്‍ എഴുപത് കോടി, കേരളത്തില്‍ മൂന്നുകോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ എഴുപതു കോടി പിന്നിട്ടു. ഇന്നലെ വരെ 70.75 കോടി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കിയതായി ഐസിഎംആര്‍. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 37,875 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 369 പേര്‍ രോഗം ബാധിച്ചു ഇന്നലെ മരിച്ചു. 39,114 പേര്‍ രോഗമുക്തി നേടി. പുതിയ രോഗികളില്‍ 25,772 പേരും കേരളത്തിലാണ്. 189 ആണ് ഇന്നലെ മാത്രം രോഗം ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇതുവരെ 3,30,96,718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,91,256 ആക്റ്റിവ് കേസുകളാണുള്ളത്. ഇതുവരെ 4,41,411 പേര്‍ മരിച്ചു. അതിനിടെ കേരളത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം പത്ത് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിയതോടെ വാക്സിന്‍ ക്ഷാമത്തിനു പരിഹാരമായി. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും…

Read More

മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരംഃ കോവിഡ് പ്രതിസന്ധികാലത്ത് സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നു ഉറപ്പു നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആറുമാസത്തേക്ക് വാടക ഇളവ് അനുവദിക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ-അർദ്ധസർക്കാർ-തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മാസം (ഉൾപ്പെടെ) വരേയുള്ള 6 മാസത്തെ വാടക ഒഴിവാക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ പ്രസ്തുത പ്രഖ്യാപനത്തിന് വിരുദ്ധമായി ഈ കാലയളവിലെ വാടക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യാപാരികളിൽ നിന്നും നിർബന്ധപൂർവ്വം ഈടാക്കുകയാണ്. ഇതു പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് . കമലാലയം സുകു, ജില്ലാ പ്രസിഡന്റ് .…

Read More

31,222 പേര്‍ക്ക് കോവിഡ്, വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം കുറയുന്നു. 31,222 പേര്‍ക്കു മാത്രമാണ് ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 290 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. കേരളത്തിലാണ് രോഗികളും മരണങ്ങളും കൂടുതല്‍. 19,688 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 135 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെ 42,942 പേര്‍ ഇന്നലെ രോഗമുക്തി നേടി. 3,92,864 ആക്റ്റിവ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 3,30,58,843 പേര്‍ക്ക് ഇതു വരെ രോഗം സ്ഥിരീകരിച്ചു. അവരില്‍ 3,22,24,937 പേര്‍ രോഗമുക്തി നേടി. ഒട്ടാകെ 4,41,042 പേരാണ് ഇതുവരെ ഇന്ത്യയില്‍ മരിച്ചത്. ഇതുവരെ 69,90,60,776 പേര്‍ക്ക് ഒരു ഡോസ് വാക്നിനെങ്കിലും നല്‍കാനായെന്ന് ഐസിഎംആര്‍ അറിയിച്ചു.

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രെയ്ന്‍ തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്. കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. രാത്രി ഫോണിൽ സംസാരിച്ചിരിക്കവെ ട്രെയിൻ തട്ടിയതാകാമെന്ന് തുമ്പ പോലീസ് പറഞ്ഞു.മൃതദേഹത്തിനരികിൽ മൊബൈൽ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നു. രണ്ട് പേരും കെട്ടിട കരാർ തൊഴിൽ ചെയ്യുന്നവരാണ് .രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല.തുമ്പ പോലീസും റെയിൽവേ പോലീസും സ്ഥലതെത്തി. മൃതദേഹങ്ങൾ മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍

ഇടു‌ക്കിഃ മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ സ്വദേശി സിന്ധുവിന്‍റെ മൃതദേഹമാണ് അയല്‍വാസി ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ ഇന്നുച്ചയ്ക്കു കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സിന്ധുവും ബിനോയിയും സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം പതിനൊന്നിന് ഇരുവരും തമ്മില്‍ വഴക്കിട്ടുവെന്നും അതിനു ശേഷം സിന്ധുവിനെ കാണാതായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ബിനോയി മുങ്ങി. ഇതാണ് അയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലേക്കു നയിച്ചത്. പോലീസിനു ലഭിച്ച ചില സൂചനകളെത്തുടര്‍ന്നാണ് ഇന്ന് അയാളുടെ അടു‌ക്കളയില്‍ പരിശേ‌ാധന നടത്തിയത്. തുടര്‍ന്നു മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരിച്ചറിയാനാകാക്ക വിധം വികൃതമായിരുന്നു മൃതദേഹം. എന്നാല്‍ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ബിനോയിക്കു വേണ്ടിയുള്ള അന്വേ,ണം പോലീസ് ഊര്‍ജിതമാക്കി. സിന്ധു വിവാഹിതയാണ്. രണ്ടൂ മക്കളുണ്ട്.

Read More