വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും.

കൊല്ലം :ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും.നാളെ സംസ്‌കാരം നടക്കും.വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. 23കാരനായ വൈശാഖ് നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

Read More

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും. ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ്…

Read More

കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കൊല്ലം പോര്‍ട്ടില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കി വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാവിധ പിന്തുണയും സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് മന്ത്രി സര്‍ബാനന്ദ സോണാവാള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ രേഖാമൂലം അറിയിച്ചു കൊല്ലം പോര്‍ട്ടിന്റെ വികസനത്തിന് ഇമിഗ്രേഷന്‍ സൗകര്യം അടിയന്തിരമായി എര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നലകിയ നിവേദനത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. 11/03/2020 ല്‍ ലോകസഭയില്‍ ചട്ടം 377 പ്രകാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിനോട് കൊല്ലം പോര്‍ട്ടില്‍ ഐ.സി.പി (ഇമിഗ്രേഷന്‍ ചെക്ക്…

Read More

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കൈക്കുഞ്ഞുമായി എത്തിയവർക്ക് പരിശോധന നിഷേധിച്ചതായി പരാതി

ശാസ്താംകോട്ട : കോവിഡ് ലക്ഷണങ്ങളുമായി കൈക്കുഞ്ഞുമായി എത്തിയവർക്ക് ആശുപത്രി അധികൃതർ പരിശോധന നിഷേധിച്ചതായി പരാതി.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സംഭവം.ശൂരനാട് പടിഞ്ഞാറ്റം കിഴക്ക് സ്വദേശിനികളായ യുവതികളെയാണ്  ടെസ്റ്റ് നടത്താൻ പറ്റില്ലെന്ന് പറഞ്ഞ് മടക്കി അയച്ചത്.28 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളുമായാണ് ഇവർ ആശുപത്രിയിലെത്തിയത്.ചർദ്ദിയും തലവേദനയും പനിയും കലശലായ ഇവർ കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണുകയും അദ്ദേഹം നിർദേശിച്ചതനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നതിനു വേണ്ടി പനി ക്ലിനിക്കിൽ എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു.മറ്റ് പഞ്ചായത്തുകളിൽ നിന്നും എത്തുന്നവർക്ക് ഇവിടെ ടെസ്റ്റ് ചെയ്യില്ല എന്ന സമീപനമാണ് ഉണ്ടായത്.കുട്ടികളുമായി മറ്റ് ആശുപത്രികളിലേക്ക് പോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയിട്ടും ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റലിലെ അധികാരികൾക്ക് യാതൊയും കുലുക്കവും ഉണ്ടായില്ല.പിന്നീട് ശൂരനാട് സി.എച്ച്.സിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക്കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.അതിനിടെ കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരുടെ ആതുരാലയമായ ശാസ്താംകോട്ടതാലൂക്ക് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളുമായി…

Read More

കൊല്ലം ആശ്രാമം മൈതാനത്തെ ടൂറിസത്തിന്റെ പേരില്‍ ‘ചില കച്ചവടങ്ങള്‍’ക്കുള്ള മറയാക്കരുത്! മുകേഷിനെതിരെ സിപിഐ രംഗത്ത്

പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങുമ്പോഴാണ് ‘ലൊട്ടു ലൊടുക്ക്’ പരിപാടുകളുമായി എം.എല്‍.എ ഇറങ്ങിയിരിക്കുന്നത് കൊല്ലം: ആശ്രാമം മൈതാനത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തണമെന്നും വികസനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണം നടത്തരുതെന്നും പറയുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയും മാധ്യമങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്ന കൊല്ലം.എം.എല്‍.എ എം.മുകേഷിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സിപിഐ . കൊല്ലം എം.എല്‍.എ മുകേഷിനെ ബാധിച്ചിട്ടുള്ളത് സ്ഥല-ജല വിഭ്രാന്തിയാണ്. എവിടെ എന്ത് ചെയ്യണമെന്ന് തിട്ടമില്ല. സംസ്ഥാന കൗണ്‍സില്‍ അംഗം എം വിജയകുമാറാണ് എം എല്‍എയുടെ ലൊട്ടുലൊടുക്ക് പരിപാടികള്‍ക്കെതിരെ രംഗത്തെത്തിയത്.പൈതൃക-പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം ആശ്രാമം മൈതാനമാണെന്നുള്ള എം.എല്‍.എ യുടെകണ്ടെത്തലിനെയാണ് പരിസ്ഥിതി വാതികളും പ്രകൃതി സ്നേഹികളും എതിര്‍ക്കുന്നത്. ഇവിടെത്തന്നെ കടകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യം എത്ര വിശദീകരിച്ചാലും ആര്‍ക്കുംബോധ്യമാകില്ല. ഇങ്ങനെ നിര്‍ബന്ധം പിടിക്കുന്നത് എന്തിനുവേണ്ടിയാണ്? ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ തന്നെ ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന് വന്നിരുന്നതാണ്.ഇതൊന്നും…

Read More

പള്ളിക്കലാറ്റിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു പതിനാറുകാരൻ മുങ്ങി മരിച്ചു

‘കരുനാഗപ്പള്ളി: പള്ളിക്കലാറിൽ കാരൂർക്കടവ് പാലത്തിന് സമീപം കടവിൽ സുഹൃത്തിനെപ്പം കുളിക്കുന്നതിനിടെ ഒഴുക്കിലെചുഴിയിൽപ്പെട്ട പതിനാറുകാരനായ വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം. കിളികല്ലൂർ, കല്ലുംതാഴ, വരാലുവിളചിറയിൽ വീട്ടിൽ മുഹമ്മദ് അലി – സബിത ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് (16) ണ് ആറ്റിൽ മുങ്ങി മരിച്ചത്.ശനിയാഴ്ച രാവിലെ 11.40 നോടെയാണ് സംഭവം കൂടെയുണ്ടായിരുന്ന സുഹൃത്തും ഇടക്കുളങ്ങര സ്വദേശിയുമായ യാസർ (15) നീന്തി രക്ഷപ്പെട്ടു.കഴിഞ്ഞ 8 മാസക്കാലം കൊണ്ട് മുഹമ്മദ് നിജാസ് മാതാവിൻ്റെ സഹോദരൻ കരുനാഗപ്പള്ളി. ഇടക്കുളങ്ങരയിലെ എഫ് സി.ഐക്ക് സമീപം കോട്ടുത്തറവീട്ടിൽ ഷെമീറിനെപ്പം താമസിച്ചു വരുകയായിരുന്നു ശനിയാഴ്ച്ച രാവിലെ 10.40 നോടെ സുഹൃത്തുമായി വീട്ടിൽ നിന്നും സൈക്കിളിൽഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കാരൂർ കടവ് പാലത്തിന് തെക്ക്വശം പള്ളിക്കലാറിലെ കടവിൽ ഇരുവരുമെത്തി നീന്തി കുളിക്കുന്നതിടെ ശക്തമായ ഒഴുക്കിലെ ചുഴിയിൽ നിജാസ് പെടുകയായിരുന്നു ഉടൻ തന്നെ നാട്ടുകാർ വള്ളങ്ങളുമായി ആറ്റിൽ തെരച്ചിൽ…

Read More

‘ധനമന്ത്രി’ മറക്കരുത്; അഞ്ച് വർഷമായി ഒറ്റ അദ്ധ്യാപകരുമില്ലാത്ത കൊല്ലത്തെ സർക്കാർ വിദ്യാലയം!

കൊല്ലം: അഞ്ച് വർഷമായി ഒറ്റ അദ്ധ്യാപകരുമില്ലാത്ത സർക്കാർ വിദ്യാലയമുണ്ട്, ഇവിടെ കൊല്ലത്ത് . അതും ധനകാര്യ മന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ .എല്ലാവർക്കും പഠന സൗകര്യം ഒരുക്കുമെന്ന മന്ത്രിയുടെ വാക്ക് ഇവിടുത്തെ കുട്ടികൾ എങ്ങനെ വിശ്വസിക്കും? അധ്യാപകരില്ലാതെയായതോടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമെന്ന ഖ്യാതി നേടിയ പെരുംകുളം ഗ്രാമത്തിലെ ഗവ.പി.വി.ഹയർ സെക്കൻഡറിനാണ് ഈ ഗതികേട്. പ്രിൻസിപ്പലും അദ്ധ്യാപകരുമില്ലാതെ അഞ്ചുവർഷം സ്കൂൾ പ്രവർത്തിച്ചത് നാട്ടുകാരുടെ കനിവിലാണ്. താത്കാലിക വേതനത്തിൽ പഠിപ്പിച്ചവരും സൗജന്യ സേവനം നടത്തിയവരുമൊക്കെ പിൻമാറുമ്പോൾ സർക്കാർ വിദ്യാലയത്തിൽ പ്രതീക്ഷയോടെയെത്തിയ വിദ്യാർത്ഥികളാണ് വിഷമത്തിലായത്. കൊവിഡ് കാലമായതിനാൽ ഓൺലൈൻ പഠനവും അവതാളത്തിലായതിന്റെ സങ്കടത്തിലാണവർ. 2015ൽ ആണ് പെരുംകുളം ഗവ.പി.വി ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. എന്നാൽ അദ്ധ്യാപകരെ നിയമിച്ചില്ല. കൂടുതൽ കെട്ടിടങ്ങൾ, അത്യാധുനിക ലാബുകൾ, കമ്പ്യൂട്ടർ ലാബുകളടക്കം അനുബന്ധ സംവിധാനങ്ങളൊക്കെ ഘട്ടംഘട്ടമായെത്തി. വലിയ…

Read More

മന്ത്രിക്കെതിരെ കുണ്ടറയിൽ പ്രതിഷേധം

സ്ത്രീ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച മന്ത്രി A. K. ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്ത്വത്തിൽ കുണ്ടറയിൽ പ്രതിഷേധ മാർച്ച് നടത്തി മന്ത്രിയുടെ കോലം കത്തിച്ചു.ആശുപത്രി മുക്കിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുക്കട ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ജ്യോതിഷ് മുഖത്തല അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം പ്രദീപ് മാത്യു, ,സുമേഷ് ദാസ്,ജോഫി ജോർജ്ജ്, അനൂപ് ആൻ്റണി, നിഷാന്ത്, ദീപക് ശ്രീശൈലം, വിനോദ് കോണിൽ, വിനോദ് ജി പിള്ള, വൈ .ഷാജഹാൻ, സനൂപ് സജീർ ,നിതിൻ പേരയം, ലിജിൻ, വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Read More

യൂത്ത്കോൺഗ്രസ്‌ സൈക്കിൾ യാത്ര കൊല്ലത്ത്

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നയിച്ച സൈക്കിള്‍ യാത്ര കൊല്ലത്ത് കാവനാട് എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിനോടൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ പങ്കാളികളായപ്പോള്‍ – ഫോട്ടോ ഡി അജയകുമാര്‍

Read More