കെഎസ്‌യു പുനഃസംഘടന രണ്ടാഴ്‌ചക്കകം

കോഴിക്കോട്: തിരുവനന്തപുരം: കെ എസ് യു പുനസംഘടന ഉടനുണ്ടാകും. രണ്ടാഴ്ചക്കകം പുനസംഘടന നടത്താൻ കോഴിക്കോട്ട് നടക്കുന്ന ചിന്തൻ ശിബിരത്തിൽ ധാരണയാണി. തെരഞ്ഞെടുപ്പ് നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ വി.ടി ബൽറാമിന് ചുമതല നൽകി.വിവിധ ജില്ലാ പ്രസിഡൻറുമാർ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്.പുനസംഘടന ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ. എം. അഭിജിത്ത് സ്ഥിരീകരിച്ചു.സാധ്യതാ പട്ടിക തയ്യാറായി നിലവിലെ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ബിജു മേനോൻ മികച്ച സഹ നടൻ, അപർണ ബാലമുരളി മികച്ച നടി, വാങ്ക്, തിങ്ക‌ളാഴ്ച നിശ്ചയം മികച്ച മലയാളം ചിത്രങ്ങൾ, നഞ്ചമ്മ ​മികച്ച ​ഗായിക

ന്യൂഡൽഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാങ്ക് എന്ന് മലയലാള ചലച്ചിത്രത്തിന് സ്പെഷ്യൽജൂറി പുരസ്കാരം. തിങ്കളാഴ്ചയിലെ നിശ്ചയം ആണ് മികച്ച മലയാള ചലച്ചിത്രം നോൺ ഫീച്ചറിൽ മികച്ച ഛായാഗ്രാഹണം നിഖിൽ എസ് പ്രവീൺ. ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖിൽ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്. സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ആണു മികച്ച മലയാള ഫീച്ചർ ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നാടോടി പാട്ട് പാടിയ നഞ്ചമ്മ മികച്ച ​ഗായിക. ഈ ച്ത്രത്തിലെ ബിജു മേനോൻ മികച്ച സഹ നടൻ. ഇതേ ചിത്രത്തിന്റെ സംവിധായകൻ സച്ചിയാണു മികച്ച സംവിധായകൻ

Read More

കോൺ​ഗ്രസ് പ്രവർത്തകർ രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ എഐസിസി അധ്യക്ഷ സോണിയ​ഗാന്ധിക്കതിരേ നടക്കുന്ന ഇ.ഡി നടപടികളിൽ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നൂറുകണക്കിന് പ്രവർത്തകർ രാജ്ഭവൻ ഉപരോധിച്ചു. ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാവിലെ 10.30 മുതൽ മ്യൂസിയം ജംഗ്ഷനിൽ നിന്നും പ്രകടമായാണ് പ്രവർത്തകർ രാജ്ഭവനു മുന്നിലെത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എംഎം ഹസൻ, ഡിസിസി പ്രസിഡന്റ് തമ്പാനൂർ രവി തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കോൺ​ഗ്രസ് പ്രവർത്തകർ ഇന്നു പ്രതിഷേധിക്കും. ജില്ലാ കേന്ദ്രങ്ങളിലാണു പ്രതിഷേധം.

Read More

ശാസ്താംകോട്ട വൈസ് മെൻസ് ക്ലബ്ബ് രജത ജൂബലി ആഘോഷങ്ങൾ തുടങ്ങി

ശാസ്താംകോട്ട: വൈസ് മെൻ ഇന്റർ നാഷണൽ സൗത്ത് വെസ്റ്റ്‌ ഇന്ത്യ റീജയണിലെ ശാസ്താംകോട്ട ലേക്സിറ്റി വൈസ് മെൻസ് ക്ലബ്ബ്‌ 25 വർഷം പൂർത്തീകരിച്ചതിന്റെ രജത ജൂബലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ വൈസ് മെൻ ഇന്റർനാഷണൽ കൌൺസിൽ മെമ്പർ ജോസഫ് കോട്ടൂരാൻ ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം റീജിയണൽ ഡയറക്ടർ (ഇലക്ട് ) കെ സുരേഷ് കുമാറും അംഗത്വം നൽകൽ ചടങ്ങ് മുൻ റീജിയണൽ ഡയറക്ടർ ജോൺസൻ കെ സക്കറിയായും നിർവഹിച്ചു. വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ. സതീഷ് കുമാർ,കെ അനിൽകുമാർ,ഡോ. ജോബി വർഗീസ്, ഏലാമുഖത്ത് ഹരീഷ്, ബി സുരേഷ് കുമാർ കെ ബാലചന്ദ്രൻ പിള്ള,ആർ അജിത് കുമാർ, ആർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സജു വി ഉമ്മൻ…

Read More

അറസ്റ്റ് നാടകം പൊലീസിനും സർക്കാരിനും നാണക്കേടുണ്ടാക്കി: ഷാഫി പറമ്പിൽ

തിരുവനന്തപുരം: യൂത്ത്ശ കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്യാൻ കാട്ടിയ വൃത്തികെട്ട തിടുക്കം കേരളത്തിലെ പൊലീസിനും സർക്കാരിനും നാണക്കേടുണ്ടാക്കിയ സംഭവമാണെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ ഹാജരാകാതിരിക്കാനുള്ള സാഹചര്യം ശബരിക്കുണ്ടായിരുന്നു. എന്നാൽ അതിനൊന്നും തയാറാകാതെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയാണ് അദ്ദേഹം ചെയ്തത്.റോഡിലെ കുഴിയുടെ കാര്യം പറഞ്ഞപ്പോൾ ബി.ജെ.പിയുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ച മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കേരളത്തിലെ പൊലീസിന്റെ നടപടിയെയാണ് ബിജെപിയുമായി കൂട്ടിക്കെട്ടേണ്ടത്. മോദി പൊലീസിന്റെ മാനുവലാണ് കേരള പൊലീസ് പിന്തുടരുന്നത്. അവരുടെ റൂൾ ബുക്ക് പിണറായി വിജയന്റേതല്ല, യോഗി ആദിത്യനാഥിന്റേതാണ്. വിചാരധാരയാണ് പൊലീസിനെയും സർക്കാരിനെയും നയിക്കുന്നത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിയെ അറസ്റ്റ് ചെയ്തതെന്നും ഷാഫി കുറ്റപ്പെടുത്തി. നിയമസഭാമന്ദിരത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

മഴ ശക്തം, വണ്ടിപ്പെരിയാർ എയർ സ്ട്രിപ്പ് തകർന്നു, മുല്ലപ്പെരിയാറിൽ 135.8 അടി വെള്ളം

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിൻറെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിൻറെ ഭാഗമാണ് ഒലിച്ചു പോയത്. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നു പറയുന്നു. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കൻറിൽ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ പെയ്യുക. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് നിലവിൽ…

Read More

സ്വയംവരം – കഥാപുരുഷന്റെ കൊടിയേറ്റം കണ്ട അരനൂറ്റാണ്ട് ; അടൂരിന് ആദരം

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന അടൂർ ​ഗോപാലകൃഷ്ണന് തിരുവനന്തപുരം പ്രസ്‌ക്ലബ് നൽകിയ സ്വയംവരം – കഥാപുരുഷന്റെ കൊടിയേറ്റം കണ്ട അരനൂറ്റാണ്ട് എന്ന ആദരചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പാരമ്പര്യസിനിമാ രീതിയിൽ നിന്നുമാറി അടൂർ സൃഷ്ടിച്ച നവപ്രസ്ഥാനത്തിന് ആധികാരികമായ വിലയിരുത്തൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതിപാഠകരല്ല വിമർശകരാണ് വേണ്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം മനുഷ്യബന്ധങ്ങളെ ബാധിക്കരുത്. എതിർക്കുന്നവരെ മാനിക്കാൻ പഠിക്കുന്നതാണ് ജനാധിപത്യത്തിന്റെ ധർമമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.എം.ടി. വാസുദേവൻ നായർ അക്ഷരസ്വരൂപവും അടൂർ ​ഗോപാലകൃഷ്ണൻ ദർശനസ്വരൂപവുമാണെന്ന് കവി പ്രൊഫ.വി. മധുസൂദനൻനായർ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിൽ സമ്പൂർണ മലയാളിയായ ഒരു വിസ്മയപുരുഷനുണ്ട്. മലയാളത്തിന്റെ ഉന്നമനത്തിനായി ഉറക്കമിളയ്ക്കുന്ന അടൂരിനെ ഗുരുവായി കാണുന്നുവെന്നും മധുസൂദനൻനായർ പറഞ്ഞു.കാരണമറിയില്ലെങ്കിലും ജീവിതത്തിൽ ഒരുപാട് ശത്രുത നേടിയിട്ടുള്ളയാളാണു താനെന്ന് അടൂർ ഗോപാലകൃഷ്ണൻ. അവാർഡ് കിട്ടുമ്പോഴാണ് എതിർപ്പ് പ്രത്യക്ഷമാകുന്നത്. കോൺഗ്രസുകാർ ശത്രുവായി അടയാളപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അങ്ങനെയല്ല. ശത്രുത…

Read More

പ്രതാപ് പോത്തനെ അനുസ്മരിച്ചു

രമേശ് ചെന്നിത്തല പ്രശസ്തനടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളം – തമിഴ് ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ തന്റെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ഭരതന്റെ തകര എന്ന സിനിമയാണ് ഒരുദാഹരണം. സംവിധാനരംഗത്തും പ്രതാപ് പോത്തൻ വ്യക്തിമുദ്ര പതിപ്പിച്ചു- രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടനും സംവിധായകനും തിരക്കഥാകൃത്തുമായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.പ്രേക്ഷക സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമായ അസാധാരണ കഥാപാത്രങ്ങളായാണ് പ്രതാപ് പോത്തൻ നമുക്ക് മുന്നിൽ എക്കാലവും നിറഞ്ഞ് നിൽക്കുന്നത്. ആരവം, ചാമരം, തകര എന്നീ സിനിമകളാണ് പ്രതാപ് പോത്തന്റെ ഈ വ്യത്യസ്തത നമുക്കുള്ളിൽ പ്രതിഷ്ഠിച്ചത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2012-ൽ പുറത്തിറങ്ങിയ ’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലും…

Read More

ആശുപത്രി കെട്ടിടത്തിനു കുഴിയെടുക്കുമ്പോൾ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം: മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപം ഇന്നുച്ചയ്ക്കാണ് അപകടം നടന്നത്. ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36) ഷിബു എന്നിവരാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിനുള്ള നി‍ര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികൾ. ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.

Read More

ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് വിവാഹം സെപ്‌റ്റംബർ നാലിന്

തിരുവനന്തപുരം: മേയർ ആര്യാരാജേന്ദ്രനും ബാലുശേരി എം.എൽ.എ. കെ.എം. സച്ചിൻദേവും സെപ്‌റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എ.യുമാണ് വിവാഹിതരാകുന്നത്. മാർച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

Read More