മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു

കാസർകോട്: ഉദുമ മുൻ എംഎൽഎ: പി. രാഘവൻ അന്തരിച്ചു. 77 വയസായിരുന്നു. 37 വർഷത്തോളം സിപിഐ(എം) കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വർഷങ്ങളിൽ ഉദുമ മണ്ഡലത്തിൽ നിന്നും എംഎൽഎയായി. എൽഡിഎഫ് ജില്ല കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡൻറ്, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ ജനറൽ കൗൺസിലിലും പ്രവർത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡൻറായിയിരുന്നു. ഭാര്യ കമല. അജിത്‌കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകൻ അരുൺ രാഘവൻ എന്നിവർ മക്കളാണ്‌.

Read More

​ഗണേഷ് കുമാറിനെതിരേ സിപിഐയിൽ രൂക്ഷ വിമർശനം

കൊല്ലം: കെ ബി ഗണേഷ്കുമാർ എംഎൽഎയ്ക്ക് എതിരേ സിപിഐയുടെ രൂക്ഷ വിമർശനം. ​ഗണേഷ് കുമാർ ഇടതുപക്ഷ സ്വഭാവം ആർജിച്ചിട്ടില്ലെന്നാണു സിപിഐയുടെ വിമർശനം. 2001ൽ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.ഗണേഷ് കുമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിൻറെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോർട്ടിൽ വിമർശിക്കുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനംസിപിഎമ്മിനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജൻഡയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ…

Read More

റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു

                      കൊച്ചി:  കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102/- രൂപയായി വർധിപ്പിച്ചു.  14 രൂപയുടെ വർധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായിട്ടുള്ളത്.  മേയിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84/- രൂപയായിരുന്നു. ജൂൺ മാസത്തിൽ 4 രൂപ വർധിച്ച് 88/- രൂപയായി.  ജൂലൈ ഒന്നു മുതൽ ലിറ്ററൊന്നിന് 14/- രൂപ വർധിച്ച് 102/- രൂപയായി.  മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷൻ, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

Read More

മണിക്കുട്ടനും കുടുംബവും ജീവനൊടുക്കിയത് കടബാധ്യതയും പഞ്ചായത്ത് പീഡനവും മൂലമെന്നു ബന്ധുക്കൾ

ആറ്റിങ്ങൽ: ന​ഗരൂർ ​ഗ്രാമ പ‍ഞ്ചായത്തിലെ ചാത്തമ്പാറയിൽ ഒരു വീട്ടിലെ അഞ്ചു പേർ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ കടബാധ്യതയും ന​ഗരൂർ ​ഗ്രാമ പഞ്ചായത്ത് ‌ആരോ​ഗ്യ വിഭാ​ഗം തീവനക്കാരുടെ പീഡനവുമെന്ന് ബന്ധുക്ക‌ൾ. കല്ലമ്പലം ചാത്തമ്പാറയിൽ തട്ടു കട നടത്തുന്ന മണിക്കുട്ടൻ 46, ഭാര്യ സന്ധ്യ 36, മക്കൾ അജീഷ് 19, അമേയ 13, മാതൃസഹോദരി ദേവകി 85 എന്നിവരെ ഇന്നു പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. മണിക്കുട്ടന്റെ അമ്മ വാസന്തി സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും വിവരം അറ‍ിഞ്ഞില്ല.താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മണിക്കുട്ടൻ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ന​ഗരൂർ ​ഗ്രാമ പഞ്ചായത്ത് ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ ചാത്തമ്പാറയിലെ മണികണ്ഠന്റെ തട്ടുകട പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കട പ്രവർത്തിക്കുന്നതെന്നു കാണിച്ച് 50,000 രൂപ പിഴ ഇടുകയും ചെയ്തു.…

Read More

മലയാളി ദമ്പതികൾ പളനിയിൽ ജീവനൊടുക്കി

പാലക്കാട്: മലയാളി ദമ്പതികൾ പളനിയിൽ ജീവനൊടുക്കി. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നു പുലർച്ചെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശി സുകുമാരൻ (58), ഭാര്യ സത്യഭാമ (47) എന്നിവരാണു മരിച്ചത്. ആലത്തൂരിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു സുകുമാരൻ. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുകുമാരൻ ബന്ധുക്കളെ അറിയിച്ചിരുന്നു. മരിക്കുന്നതിനു തൊട്ടു മുൻപും അവർ വാട്സ് ആപ് സന്ദേശത്തിലൂടെ ബന്ധുക്കളെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇവരുടെ രമ്ടു മക്കൾ വിദേശത്താണ്. മൂന്നമത്തെ മകനൊപ്പമാണ് ആലത്തൂരിൽ താമസിച്ചിരുന്നത്.

Read More

രാഹുലിന്റെ മണ്ഡലം പര്യടനം തുടരുന്നു, രാവിലെ നന്മേനിയിൽ, വൈകുന്നേരം മലപ്പുറത്ത്

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം, വയനാട് ജില്ലകളിൽ കർശന സുരക്ഷയമാണ് ഒരുക്കിയിരിക്കുന്നത്.ഇതിനിടയിൽ ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. 2022 ജൂൺ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ…

Read More

എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞ പ്രതിയെ പിടികൂടണമെന്ന് റ്റി.യു.രാധാകൃഷ്ണൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടി കേരളത്തിന്റെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിലെ പിണറായി ഭരണത്തിന്റെ ആസ്ഥാനമാണ് എ.കെ.ജി സെന്റർ. ഭരണം നിയന്ത്രിക്കുന്നതുപോലും പാർട്ടി ആസ്ഥാനമാണ്. പോലീസ് കാവലിലാണ് അക്രമി പടക്കമെറിഞ്ഞത്. ഒറ്റയാനായി ബൈക്കിൽ വന്ന അക്രമി പടക്കമെറിഞ്ഞ് തിരിച്ചു പോകുന്നതും ക്യാമറിയിൽ കാണാം. നിരവധി പോലീസുകാർ കാവൽ നിൽക്കേയാണ് സംഭവം നടന്നത്. ഇത്രയും മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.പടക്കം പൊട്ടിയ നിമിഷം തന്നെ കോൺഗ്രസാണ് പ്രതികൾ എന്ന് ആക്ഷേപിച്ച ഇ.പി.ജയരാജൻ എന്നത്തേയും പോലെ ഇന്നും പിന്നോക്കം പോയിട്ടുണ്ട്. വിമാനത്തിൽ പ്രതിഷേധം നടന്നപ്പോൾ ‘മദ്യപിച്ച് ലക്ക് കെട്ടവർ’ എന്ന് പറഞ്ഞ ഇടതുമുന്നണി കൺവീനർ പിന്നെ മാറ്റി പറയുകയായിരുന്നു. ഇന്ന് പറഞ്ഞതും ഇ.പി.ജയരാജൻ നാളെ മാറ്റി പറയുമായിരിക്കും. ഇങ്ങനെ…

Read More

ബ്രൂവറി, ഓട്ടോ ഡ്രൈവർ…വെറുംനിലത്തു നിന്ന് കൊട്ടാരത്തിലേക്കു വളർന്ന ഷിൻഡേ

മുംബൈ: ബിയർ ബ്രൂവറിയിൽ ദിവസ വേതനക്കാരൻ, ഓട്ടോ ഡ്രൈവർ, ന​ഗരസഭാ കൗൺിസലർ, എംഎൽെ, പ്രതിപക്ഷ നേതാവ്, മന്ത്രി… ഇപ്പോഴിതാ മുഖ്യമന്ത്രി. അതും ഇന്ത്യയുടെ വാണിജ്യ നട്ടെല്ലായ മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ. അസാധ്യം എന്നു കരുതിയിടത്തു നിന്നാണ് ഏക്നാഥ് ഷിൻഡേ എന്ന നേതാവിന്റെ വളർച്ച. കാണെക്കാണെ. ഏറ്റവുമൊടുവിൽ വിശ്വസിച്ചവന്റെ കുതിൽ വെട്ടിയായാലും മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ ഇരുപതാമതു മുഖ്യമന്ത്രിയായിരിക്കുന്നു ഷിൻഡേ. അവസാന നിമിഷം വരെ അടിമുടി ഉദ്വേ​ഗങ്ങൾ നിലനിർത്തിയ അധികാരമാറ്റം.ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലെ, ശിവസേനയിലിനിയൊരു പിളർപ്പുണ്ടാക്കുക മാത്രമല്ല ഏകനാഥ് ഷിൻഡെയുടെ നേട്ടം. അയാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം തന്നെ നേടി എടുത്തു. താക്കറെമാർ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളാണ് ഏകനാഥ് ഷിൻഡെ. താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ…

Read More

കൊല്ലം പള്ളിമുക്കിൽ വീക്ഷണം ഓഫീസ് തുറന്നു

കൊല്ലം: വീക്ഷണം ദിനപത്രത്തിന്റെ പള്ളിമുക്ക് ഓഫീസ് മാനെജിം​ഗ് ഡയറക്റ്ററും ചീഫ് എഡ‍ിറ്ററുമായ അഡ്വ. ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വാർഷിക വരിസംഖ്യയും അം​ഗത്വ പട്ടികയും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഏറ്റുവാങ്ങി. മുൻ മണ്ഡലം പ്രസിഡന്റ് അഹമ്മദ് കോയയെ മാനെജിം​ഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ ആദരിച്ചു. വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ്. സുധീശൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അൻസാർ അസീസ്, അഡ്വ. എ.ഷാനവാസ് ഖാൻ, അഡ്വ. കെ. ബേബിസൺ, വിപിനചന്ദ്രൻ, എസ്. നാസർ, ശിവരാജൻ വടക്കേവിള തുടങ്ങിയവർ പ്രസം​ഗിച്ചു.

Read More

ബൈക്ക് അപകടങ്ങളിൽ 2 യുവാക്കൾ കൊല്ലപ്പെട്ടു

കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നലെ രാത്രിയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. രണ്ട്പേർക്കു ​ഗുരുതരമായി പരുക്കേറ്റു. കോട്ടയം എരുമേലി ഭാരത് പെട്രോളിയം പമ്പിനു സമീപമുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിലിടിച്ചാണ് അപകടമുണ്ടായത്. ശ്യാം കുമാർ (23) ആണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രാഹുൽ രാഘവൻ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.തൊടുപുഴയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. എപിജെ അബ്ദുൾ കാലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥി അർജുൻ സുനിൽ (17) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുൻ ലാൽ (16) പരുക്കേറ്റു.

Read More